എവിടെയാണ് നിന്റെ നിക്ഷേപം?

Published on

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം

ആഗസ്റ്റ് 18 (കൈത്താകാലം ഞായര്‍ 7) മത്തായി 6:19-24

സമ്പത്തിനോടുള്ള മനുഷ്യന്റെ നിലപാടിനെ സൂചിപ്പിക്കുന്നതാണ് ഇന്നത്തെ സുവിശേഷം. സമ്പത്തിനോടുള്ള സമീപനം ഈശോയുടെ പ്രധാന സംസാര വിഷയമായിരുന്നു. ഈശോ പറഞ്ഞ 37 ഉപമകളില്‍ 16 എണ്ണവുംസമ്പത്തുമായി ബന്ധപ്പെട്ടവയായിരുന്നു. ഇന്നത്തെ വായനകളും സമ്പത്തിന്റെ നശ്വരതയെ സൂചിപ്പിക്കുന്നവയാണ് . 

ഒന്നാമത്തെ വായന ഉല്പത്തി പുസ്തകത്തില്‍ ദൈവമായ കര്‍ത്താവ് ഭൂമുഖത്തുള്ള സകലത്തേയും വെള്ളപ്പൊക്കത്താല്‍ നശിപ്പിക്കുന്ന ഭാഗമാണ്. 
രണ്ടാമത്തെ വായനയില്‍ ജെറമിയ പ്രവാചകന്റെ പുസ്തകത്തില്‍ ദൈവത്തോടുള്ള ഭക്തി ഇസ്രായേജനത്തിന്റെ ഹൃദയത്തില്‍ നിക്ഷേപിക്കും എന്ന കാര്യമാണ് സൂചിപ്പിക്കുന്നത്. എന്നു വച്ചാല്‍ ഹൃദയത്തിലെ ദൈവഭക്തിയാണ് യഥാര്‍ത്ഥ സമ്പത്ത് എന്നര്‍ത്ഥം. 

ലേഖനത്തില്‍ യാക്കോബ് ശ്ലീഹ ഏതാണ്ട് ഇതേ ആശയം തന്നെയാണ് പങ്കുവയ്ക്കുന്നത്. അതായത് ലോകത്തോടും  ലൗകിക സുഖങ്ങളോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ് എന്ന്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സുവിശേഷം ഭൂമിയില്‍ നിക്ഷേപം കരുതി വയ്ക്കരുതെന്നും സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സൂക്ഷിക്കണമെന്നും നമ്മുടെ നിക്ഷേപം എവിടെയാണോ അവിടെയാണ് നമ്മുടെ  ഹൃദയവും എന്ന് ഓര്‍മ്മിപ്പിക്കുന്നത്.

ശരിക്കും നമ്മുടെ നിക്ഷേപങ്ങള്‍ എവിടെയാണ് ?

ഒരു ശരാശരി മലയാളിയുടെ ആയുസിന്റെ നല്ല ശതമാനം സമയവും ആരോഗ്യവും കഴിവുകളും  സാമ്പത്തിക മേഖലയ്ക്കാണ്  ചെലവിടുന്നത്. പണം ഉണ്ടാക്കുക, സൂക്ഷിക്കുക, ചെലവഴിക്കുക ഇതാണ് നമ്മുടെ പ്രധാനപ്പെട്ട ചിന്താവിഷയം. ബാങ്ക് ബാലന്‍സ് അക്കൗണ്ടുകളും ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപവും പിന്നെ കെട്ടിപ്പൊക്കിയ വീടും  മതിലു കെട്ടി വേര്‍തിരിച്ച പറമ്പും ഒക്കെ ചേര്‍ന്നുള്ള നമ്മുടെ ഭൗതികസമ്പത്തിനെ കുറിച്ച് മാത്രമാണ് നമ്മള്‍ ചിന്തിക്കുന്നതും ആകുലപ്പെടുന്നതും. സമ്പത്ത് സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിന്  ചിലപ്പോഴൊക്കെ തടസ്സമാണെന്ന് ഈശോ തന്നെ പറയുന്നുണ്ട്. (മത്തായി 19: 24). അത് ഒരു പരിധിവരെ സത്യമാണ് . കാരണം  ഭൗതിക സുഖസൗകര്യങ്ങള്‍ കൂടുംതോറും  മനുഷ്യന്‍ ദൈവത്തില്‍ നിന്നും അകലുന്നു.അവന്റെ വിശ്വാസം, പ്രാര്‍ഥന, സ്വര്‍ഗ്ഗത്തോടുള്ള അവന്റെ  ആഗ്രഹം സഹിക്കാനുള്ള ശക്തി ഇതെല്ലാം കുറയുന്നു എന്നുള്ളത്  വാസ്തവമാണ്.  ചിന്തിച്ചു നോക്കുക കഷ്ടപ്പാടിന്റെ സമയത്തുള്ള വിശ്വാസവും തീക്ഷ്ണതയും ഭക്തിയും പിന്നീട് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ദാരിദ്ര്യം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു. അതുപോലെ സമ്പത്താകട്ടെ ചിലപ്പോഴെങ്കിലും നമ്മെ ദൈവത്തില്‍ നിന്നും അകറ്റുന്നതിന് കാരണമാകുന്നു.  അതുകൊണ്ട്  സമ്പത്ത് സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വിവേകം ഉണ്ടാകുന്നത് നല്ലതാണ്.  ഒരുമാതിരി നമ്മുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികപരവും സഭാപരവുമായ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനം ഈ ഭൗതിക സമ്പത്ത് ആണെന്ന് പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ. ലിയോ ടോള്‍സ്റ്റോയുടെ *’ആറടി മണ്ണിന്റെ ജന്മി’* എന്നുള്ള പഴയ കഥയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. രാജാവ് സേവകനോട് സൂര്യാസ്തമയത്തിനുള്ളില്‍ അവന്‍ ഓടി കടക്കുന്ന സ്ഥലം മുഴുവന്‍ അവനു നല്‍കും  എന്ന് പറയുന്നു. ആര്‍ത്തി പൂണ്ട സേവകന്‍  കൂടുതല്‍ സ്ഥലം കൈക്കലാക്കാന്‍ രാവിലെ മുതല്‍ വിശ്രമമില്ലാതെ ഓടുന്നു. ഒടുവില്‍ തിരിച്ചെത്താന്‍ വൈകി എന്ന് മനസ്സിലാക്കി കൂടുതല്‍ ശക്തമായി തിരിച്ചു ഓടുന്നു. ഒടുവില്‍  രാജാവിന്റെ മുമ്പില്‍ കുഴഞ്ഞുവീണ് മരിക്കുന്നു. അയാള്‍ അവനു ആറടി മണ്ണിന്റെ ഒരു കുഴി നല്‍കുന്നു. ഏതാണ്ട് ഇതേപോലെ തന്നെയാണ് ഏതൊരു മനുഷ്യന്റെയും അവസ്ഥ. കുറച്ചു കാശുണ്ടാക്കാന്‍ എന്തല്ലാം ഓട്ടങ്ങളാണ ഓടിക്കൊണ്ടിരിക്കുന്നത്.  ചില ലോറികളുടെ  പിന്നില്‍ എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടില്ലേ. ‘Keep a safe distance’.  ഇതായിരിക്കണം സമ്പത്തിനോടുള്ള നമ്മുടെ മനോഭാവം. ഒരു കയ്യകലം പാലിക്കുന്നത് എപ്പോഴും നല്ലതാണ് .

കണ്ണ് ശരീരത്തിന്റെ വിളക്ക്

ശരിയായ കാഴ്ച്ചയും  കാഴ്ച്ചപ്പാടും ഉള്‍ക്കാഴ്ച്ചയും നഷ്ടപ്പെട്ടു പോകുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ പലപ്പോഴും. നമ്മുടെ കാഴ്ചകള്‍ ഭൗതികമായ ചില കാര്യങ്ങളില്‍ സുഖങ്ങളില്‍ വ്യക്തികളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. കണ്ണിനെ , കാഴ്ചയെ കുറേകൂടി ഗൗരവത്തില്‍ പരിഗണിക്കേണ്ടതു തോന്നുന്നു. പഴയ കാരണവന്മാരുടെ ഭാഷയില്‍ ഒരു ‘കണ്ണടക്കം’ നമുക്ക് എല്ലാവര്‍ക്കും നല്ലതാണ്. ‘എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്തഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്.’ (1 യോഹ 2 : 16) 
 ഇംഗ്ലീഷ് ഭാഷയിലെ  ‘കാഴ്ചയും’ ( Sight) ‘നോക്കലും’ (Look) തമ്മിലുള്ള വ്യത്യാസം അറിയാമല്ലോ. ഒന്ന്  നാമം ( Noun) ആണെങ്കില്‍ മറ്റൊന്ന് ക്രിയ ( Verb ) ആണ്. അതായത്  ‘നോക്കുക’ ( Look) എന്നൊക്കെ പറയുന്നത് ഒരു ‘deliberate action’ ആണ്.  കാഴ്ചകളെ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കിലും  ചില  നോട്ടങ്ങളെ ഒന്നു  കണ്‍ട്രോള്‍ ചെയ്യാം. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ( പുരുഷനെ നോക്കുന്നവളും ) അവളുമായി/ അവനുമായി വ്യഭിചാരം ചെയ്യുന്നു എന്നാണ് കര്‍ത്താവ് പറയുന്നത്.  ഈ സ്ത്രീ/ പുരുഷന്‍ എന്നൊക്കെ പറയുന്നത് . കൂടെ  പഠിക്കുന്നവരോ ജോലി ചെയ്യുന്നവരോ യാത്ര ചെയ്യുന്നവരോ മാത്രമല്ല ചില ഒറ്റപ്പെട്ട നേരങ്ങളിലുള്ള നിന്റെ  ‘ഗൂഗിള്‍ സര്‍ച്ചിനും’ ഒരു ‘കണ്ണടക്കം’ വേണം എന്ന് തന്നെയാണ് അര്‍ഥം. 

ദൈവവും മാമോനും

ആരാണ് ഈ ‘മാമോന്‍’ ?

അതൊരു അറമായ   പദമാണ് ( _MAMONAS_ ).  അതിനു നല്‍കുന്ന   അര്‍ഥങ്ങളില്‍ ഒന്നു  ‘വ്യക്തിവത്ക്കരിക്കപ്പെട്ട സമ്പത്ത്’ ( Wealth  Personified)  എന്നാണ്. എന്നു വച്ചാല്‍  ദൈവത്തെയും സമ്പത്ത് ആവുന്ന വ്യക്തിയെയും ഒരുമിച്ച് സേവിക്കാന്‍ പറ്റത്തില്ല.  ഈ സമ്പത്ത് എന്ന് പറഞ്ഞാല്‍ പണം മാത്രമല്ല നമ്മുടെ ചില ഭൗതിക ആസക്തികളും  വ്യക്തികളും സമ്പത്തായി മാറാം. പഴയ നിയമത്തിലെ അഹറോന് സംഭവിച്ച ഒരു അപകടം ഉണ്ട്.അഹറോന്‍ ഇസ്രായേല്‍ ജനത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചു സ്വര്‍ണം ഉരുക്കി അവര്‍ക്കായി ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിച്ചു. ആ ഒരു അപകടംഎന്ന് പറഞ്ഞാല്‍ സമ്പത്ത് കൊണ്ട് ദൈവത്തെ തീര്‍ക്കുന്ന അല്ലെങ്കില്‍ സമ്പത്ത് തന്നെ ദൈവമായി പരിഗണിക്കപ്പെടുന്ന അപകടം നമുക്കും സംഭവിക്കാം. അതുകൊണ്ട് ജാഗ്രതൈ….!!!

 പൗലോസ് ശ്ലീഹയുടെ വാക്കുകള്‍ ഓര്‍ക്കുക: ‘വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തിയെ നശിപ്പിക്കുവിന്‍’ (കൊളോ 3 : 5). രണ്ടു വഞ്ചിയില്‍ കാലിട്ടു ഏറെ ദൂരം മുന്നോട്ടു പോകാന്‍ പറ്റില്ല എന്ന് ചുരുക്കം. പണ്ട് കുട്ടിയായിരുന്നപ്പോള്‍ നമ്മോടു ചോദിച്ച ചോദ്യം ഒന്നു കൂടി ചോദിച്ചാല്‍ എന്തു മറുപടി പറയും…? ‘സാത്താനെയും അവന്റെ സകല ആഡംബരങ്ങളെയും നീ ഉപേക്ഷിക്കുന്നുവോ….?’

ഫാ. നൗജിന്‍ വിതയത്തില്‍

Latest Updates

POPULAR Views

FEATUERD Views

വഴിയൊരുക്കുന്നവരാകുക

സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ജനുവരി 19 (ദനഹാക്കാലം ഞായര്‍...

തിരുക്കുടുംബത്തോടൊപ്പം യാത്ര ചെയ്യുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം ഡിസംബര്‍ 29  (പിറവി ഞായര്‍ 1)മത്തായി...

നിശ്ശബ്ദതയുടെ സൗന്ദര്യം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്തക്കാലം  ഡിസംബര്‍ 22 ( ഞായര്‍...

പ്രതീക്ഷയുടെ പേരുകള്‍

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനംമംഗളവാര്‍ത്തക്കാലംഡിസംബര്‍ 15( ഞായര്‍ 3)ലൂക്ക1: 57-...

നല്ല വാര്‍ത്തകള്‍ കൈമാറേണ്ട കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്താക്കാലം ഡിസംബര്‍ 8 ഞായര്‍ 2ലൂക്ക 1:26-...

 നീയെന്നെ അറിയുമോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം പള്ളിക്കൂദാശ കാലംനവംബര്‍ മൂന്ന് (ഞായര്‍ 1)മത്തായി...

ഈശോയുടെ കൂടെയാണോ… അതോ? 

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ മൂശക്കാലംഒക്ടോബര്‍ 27...

മിഷന്‍ ഞായര്‍

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം (ഏലിയ സ്ലീവ മൂശാക്കാലം ഏഴാം...

എന്തിനാണ് പ്രാര്‍ഥിക്കുന്നത്?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവാ മൂശാക്കാലംസെപ്തംബര്‍ 29 (ഞായര്‍...

കര്‍ത്താവേ വേഗം വരണമേ…

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ മൂശാക്കാലംസെപ്തംബര്‍ 22 (ഞായര്‍...

കുരിശു പൂക്കുന്ന കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 15 (ഞായര്‍...

സ്ത്രീകളെ ബഹുമാനിക്കുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 8 (ഞായര്‍...