വിശ്വാസകൈമാറ്റം ദൈവവിളിയുടെ പ്രോത്സാഹനകൈമാറ്റം

Published on

സീറോമലബാർസഭയുടെ മൂന്നുവലിയ പ്രത്യേകതകളിലൊന്ന് കുടുംബങ്ങളുടെ കെട്ടുറപ്പും പ്രാർഥനയുമാണ്. രണ്ടാമത്തേത് അനുദിന ദിവ്യബലിയിലുളള നമ്മുടെ ജനത്തിന്റെ സാനിധ്യവും അതിലുള്ള സഹകരണവുമാണ്. മൂന്നാമത്തേത് ദൈവവിളികളുടെ സമൃദ്ധിയാണ്.

ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും ഇന്ന് സീറോമലബാർസഭാംഗങ്ങളായ മിഷനറിമാർ എത്തിക്കഴിഞ്ഞു. എല്ലാ ലത്തീൻരൂപതകളിലും സന്യാസസമൂഹങ്ങളിലും സീറോമലബാർസഭയുടെ മക്കളുടെ സാന്നിധ്യമുണ്ട്. അവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം അവിടെ പ്രകടവുമാണ്. നമ്മുക്ക് നല്ല ദൈവവിളികൾ ലഭിക്കാത്തതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ കുടുംബങ്ങൾ മക്കളെ വളർത്തുന്നതിൽ കാണിക്കുന്ന ദീർഘവീക്ഷണവും മക്കളെ നന്മയുടെ വഴിയിലൂടെ നടത്തുന്നതിൽ കാണിക്കുന്ന അനിതരസാധാരണമായ തീക്ഷ്ണതയുമാണ്.

വിശ്വാസപരിശീലനത്തിലൂടെയും നല്ല മാതൃകകളിലൂടെയുമൊക്കെ മക്കളിലേക്ക് വിശ്വാസം കൈമാറുന്നതിനായി ഒരുപാട് പരിശ്രമിക്കുന്നവരാണ് മാതാപിതാക്കൾ. എന്നാൽ ഈ വിശ്വാസ കൈമാറ്റത്തിന് പുതിയ കാലഘട്ടത്തിൽ അലപം മങ്ങലേറ്റിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് വിശ്വാസകൈമാറ്റക്കാര്യത്തിൽ കുടുംബങ്ങൾ പുലർത്തുന്ന ജാഗ്രത ഈ കാലഘട്ടത്തിലെ വെല്ലുവിളികളുടെ നടുവിൽ നഷ്ടപ്പെടാതിരിക്കാൻ  മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല വൈദികൻ, നല്ല സന്യാസിനി ഇതൊക്കെ വിത്തുഗുണമാണ് നിശ്ചയിക്കുന്നത്.

 ഈ സാഹചര്യത്തിൽ നമ്മുടെ കുടുംബങ്ങളിലെ വിശ്വാസകൈമാറ്റം ദൈവവിളിയുടെ പ്രോത്സാഹനകൈമാറ്റമായി നാം കാണണം. മക്കളിലെ ദൈവവിളികൾക്ക് വിത്തുപാകാനായി കുടുംബസാഹചര്യവും അന്തരീക്ഷവും അനുകൂലമാക്കണം. ഇക്കാര്യത്തിൽ നമ്മൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയുണ്ട്. മക്കളുടെ എണ്ണത്തിൽ കാണിക്കുന്ന പിശുക്ക്. 

അബ്രഹാമിന് യഹോവയായ കർത്താവു കൊടുത്ത ഏറ്റവും വലിയ അനുഗ്രഹം, ‘നിന്റെ തലമുറ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും ഭൂമിയിലെ മണൽത്തരിപോലെയും വർദ്ധിക്കുന്നുമെന്നാണ്’. അതു പണ്ടുകാലങ്ങളിൽ നമ്മുടെ കുടുംബങ്ങളിലെ മുദ്രാവാക്യംപോലെ നാം കാണുകയുംചെയ്തിട്ടുണ്ട്. കൂടുതൽ മക്കളെ ദൈവത്തിനുവേണ്ടി ജന്മംകൊടുക്കാനായി മാതാപിതാക്കൾ എടുത്തിരുന്ന മുൻകരുതലും ദീർഘവീക്ഷണവും സഭയെ ബലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പുതിയകാലഘട്ടത്തിൽ കുടുംബം വലുതാകാൻ പാടില്ല എന്നൊരു നയമാണ് ചിലരെങ്കിലും സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ മക്കൾക്കു ജന്മംനല്കാൻ നമുക്ക് ദൈവത്തിന്റെ സന്നിധിയിൽ ഉത്തരവാദിത്വമുണ്ട്. 

മക്കളുടെ എണ്ണംകുറച്ചുകൊണ്ടു ജീവിതസൗകര്യം വർധിപ്പിക്കാൻ കാണിക്കുന്ന വെപ്രാളത്തിനു പിന്നിലുള്ളതു സ്വാർഥതയും തന്നിഷ്ടവുമാണ്. ഇത് ദൈവവിളി കുറയാൻ കാരണമാകുന്നുണ്ട്.

ദൈവവിളിയുടെ കുറവിനെക്കുറിച്ചു പറയുമ്പോൾ വൈദികർക്കെതിരേ ഉയരുന്നനിഷേധാത്മകമായ വിമർശനങ്ങളും കാണാതെ പോകരുത്.  ശരിയാണ്; ചില വൈദികർക്കൊക്കെ ജീവിതത്തിൽ പാളിച്ചകളൊക്കെ ഉണ്ടാകാം. പക്ഷേ ഒരു നാടിനെ മുഴുവൻ ഉണർത്തുന്നവരും ഒരു നാടിന്റെ വികസനത്തിൽ പ്രധാനപങ്കുവഹിക്കുന്നവരായ വൈദികരുമുണ്ട്. അങ്ങനെയുള്ള വൈദികരെ പലരും വിസ്മരിച്ചുപോകുന്നു. വൈദികരുടെ കുറവുകൾ പെരുപ്പിച്ചുകാണിക്കുന്നതിലുള്ള ഉത്സാഹം മാറ്റിവച്ച്  അവരുടെ നന്മ പറഞ്ഞുനടക്കുന്നതിൽ നമ്മൾ  ശ്രദ്ധ കാണിക്കേണ്ടതുണ്ട്.

ദൈവവിളി വർധിപ്പിക്കാനായി നമ്മുടെ വിശ്വാസ പരിശീലനപദ്ധതിയിൽ ഇക്കാര്യത്തെക്കുറിച്ചുളള കാഴ്ചപ്പാടുകൾ അവതരിപ്പിക്കണം. വിശ്വാസപരിശീലനകാര്യത്തിൽ നടത്തുന്ന പരിവർത്തനത്തിന്റെ വിജയമാണ് ദൈവവിളികൾ. സ്വന്തം അനുഭവം പറയട്ടെ. ഒരു വൈദികനാകണമെന്ന ആഗ്രഹം എന്നിലാദ്യമായി ജനിപ്പിച്ചത് എന്നെ വേദപാഠം പഠിപ്പിച്ച അധ്യാപകനായിരുന്നു. വിശുദ്ധരുടെ ചിത്രകഥാപുസ്തകങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് അദ്ദേഹം എവിടെനിന്നോ ഒരു പുസ്തകം സംഘടിപ്പിച്ച് എനിക്കത് സമ്മാനമായി തരുകയായിരുന്നു. ആ ചിത്രകഥ വായിച്ചാണ് മിഷനറിയാകണമെന്നും വൈദികനാകണമെന്നും ആത്മാക്കളെ നേടണമെന്നുമൊക്കെയുള്ള ചിന്ത മനസ്സിലുണ്ടായത്. വിശ്വാസപരിശീലകരായ എല്ലാവരും ദൈവവിളിയുടെ വർദ്ധനവിനായി അധികംദൂരം സഞ്ചരിക്കേണ്ടവരാണ്.

നമ്മുടെ സംഘടനാ- ചെറുപുഷ്പമിഷൻ ലീഗ്, സിഎൽസി, അൾത്താരബാലസഖ്യം- പ്രവർത്തനങ്ങളിലൂടെയൊക്കെ ധാരാളം ദൈവവിളികൾ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പഴയതുപോലെ ഇന്നതു സംഭവിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ വേദപാഠവും സംഘടനാപ്രവർത്തനങ്ങളുമൊക്കെ ദൈവവിളികൾ പ്രോത്സാഹിപ്പിക്കാൻ കാരണമാകണം. നമ്മുടെ സ്‌കൂളുകൾ അക്ഷരാഭ്യാസത്തിനും വിദ്യാഭ്യാസത്തിനുമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നവയാണ്. അവ നന്നായി നാം ചെയ്യുന്നുമുണ്ട്. 

കേരളത്തിലെ സാക്ഷരതയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരുഘടകം ചാവറയച്ചനിലൂടെ തുടങ്ങിവയ്ക്കപ്പെട്ട പള്ളിക്കൂടങ്ങളാണ്. അതുകൊണ്ട് സ്‌കൂളുകൾവഴിയും ദൈവവിളികൾ പ്രോത്സാഹിപ്പിക്കണം. വിദ്യാർഥികളായി മുമ്പിലിരിക്കുന്ന കുട്ടികളിൽനിന്ന് നല്ല വൈദികരെയും സമർപ്പിതരെയും അല്മായരെയുമൊക്കെ രൂപപ്പെടുത്തിയെടുക്കാൻ അധ്യാപകർ പരിശ്രമിക്കണം. 

ദൈവവിളി പ്രോത്സാഹനത്തിൽ വൈദികർക്കും വലിയ സ്ഥാനമുണ്ട്. ദൈവവിളിക്കു സാധ്യതയുണ്ടെന്ന് തോന്നുന്ന കുഞ്ഞുങ്ങളെ നമ്മുടെ വൈദികരും സമർപ്പിതരും നിരന്തരം അനുധാവനം ചെയ്യണം. സാമ്പത്തികസുസ്ഥിതിയുളള കുടുംബങ്ങളിലേതിനെക്കാൾ കൂടുതൽ ദൈവവിളികൾ ഉണ്ടാകുന്നത് പലപ്പോഴും സാമ്പത്തികസുരക്ഷിതത്വം ഇല്ലാത്ത കുടുംബങ്ങളിൽ നിന്നാണ്. ദൈവവിളി ലഭിച്ചുവരുന്ന ഈ കുട്ടികളെ പഠിപ്പിക്കാൻ നല്ലവിധത്തിലുള്ള സാമ്പത്തികസ്രോതസുകൾ അനിവാര്യമാണ്. അതുകൊണ്ട് എന്റെ മക്കൾ വൈദികരോ സമർപ്പിതരോ ആയില്ലല്ലോ എന്ന് സങ്കടപ്പെടാതെ,  സാമ്പത്തിക സുസ്ഥിതിയില്ലാത്ത കുടുംബങ്ങളിൽനിന്നുള്ള  ദൈവവിളി ലഭിച്ച കുട്ടികളെ ദത്തെടുക്കാനും അവരെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും തയ്യാറായി മുന്നോട്ടുവരണം. നമ്മുടെ എല്ലാ രൂപതകളിലും അതിനുള്ള സംവിധാനമുണ്ട്. അത്തരത്തിലുളള ഒരു പ്രചരണം നമ്മുടെ പള്ളികളിലും മറ്റും ഉണ്ടാകണം.

നല്ല ദൈവവിളികളുണ്ടെങ്കിൽ മാത്രമേ സഭയ്ക്ക് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. പാശ്ചാത്യനാടുകളിൽനിന്ന് മിഷനറിമാർ നമ്മുടെ നാട്ടിലെത്തി സുവിശേഷപ്രവർത്തനം നടത്തിയ ഒരു കാലമുണ്ടായിരുന്നു പണ്ട്. പക്ഷേ ഇന്ന് പാശ്ചാത്യനാടുകളിൽ ദൈവവിളി കുറഞ്ഞുപോയിരിക്കുന്നു. ഇതു നമുക്കും സംഭവിച്ചുകൂടായ്കയില്ല. അങ്ങനെയൊന്ന് സംഭവിക്കാതിരിക്കണമെങ്കിൽ നമുക്കു ദൈവവിളികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന് വൈദികരും സമർപ്പിതരും മതബോധനാധ്യാപകരും വിദ്യാലയങ്ങളിലെ അധ്യാപകരും സംഘടനാപ്രവർത്തകരുമൊക്കെ ഒത്തൊരുമിച്ചുപ്രവർത്തിക്കേണ്ടിയിരിക്കുന്നു. അതിനായി ഓരോരുത്തരും ഉണർന്നുപ്രവർത്തിക്കണം. പ്രാർഥനകൊണ്ടും പ്രവർത്തനംകൊണ്ടും പണം കൊണ്ടും ദൈവവിളി പ്രോത്സാഹിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കുക. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

Latest Updates

POPULAR Views

FEATUERD Views

സിനഡനന്തര സർക്കുലർ

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും...

നിയമങ്ങള്‍ കരുണയുടെ ഒഴുക്ക് തടയരുത്…

ആധുനിക ഇന്ത്യയുടെ നിര്‍മിതിയിലും സമഗ്രമായ പുരോഗതിയിലും കത്തോലിക്കാസഭയും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന...

ഇടയലേഖനം ദുക്‌റാന തിരുനാള്‍ – സഭാദിനം 2026

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും...

സാങ്കേതിക മുന്നേറ്റങ്ങളിൽ മനുഷ്യൻ കേന്ദ്രമാകണം

ശാസ്ത്രസാങ്കേതികവിദ്യയുടെ വിപ്ലവകരമായ പുരോഗതിയിലൂടെ ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു...

വിദ്യാലയങ്ങള്‍ തണല്‍മരങ്ങളാകട്ടെ

പുതിയൊരു അധ്യയന വര്‍ഷത്തിന്റെ വാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണല്ലോ. വേനലവധിക്ക് ശേഷം വിദ്യാലയങ്ങളിലേക്ക്...

സീറോമലബാര്‍ സഭയുടെ വലിയ ഇടയന്‍ സപ്തതി നിറവില്‍

കാക്കനാട്:  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട സ്‌നേഹപൂര്‍ണ്ണമായ ഒരു ക്ഷണമാണ്. 'നീ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ ശുദ്ധീകരിച്ചു' (ജെറമിയ 1:5) എന്ന പ്രവാചകവചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിള്‍പരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.  ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും.

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...