Friday, March 13, 2026
spot_imgspot_imgspot_img

ടാറ്റൂ

Published on

ഫാ. അജോ രാമച്ചനാട്ട്

വിദേശനാടുകളിൽ കാണപ്പെട്ടിരുന്ന ടാറ്റൂ സംസ്കാരം ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ശരി-തെറ്റുകൾ എന്തുമാകട്ടെ, വേദനയെടുത്ത് ശരീരത്തിൽ പതിക്കുന്ന ഓരോ ടാറ്റൂവിനും പിന്നിൽ ഒരു വിശദീകരണം അവർക്ക് നൽകാൻ ഉണ്ടാകും. വെറുമൊരു ചിത്രമല്ല ശരീരത്തിൽ പതിച്ചത് എന്നർത്ഥം.

  • ഏറ്റവും പ്രധാനപ്പെട്ട ചില ഡേറ്റുകൾ
  • മക്കളുടെ / പ്രിയപ്പെട്ട ഒരാളുടെ മുഖം
  • ജീവിതത്തിലെ നിർണായകമായ ചില ഓർമ്മകൾ..
  • വിശ്വാസത്തെയോ സ്വന്തം ഫിലോസഫിയെ കുറിക്കുന്ന ചിത്രങ്ങൾ / സജ്ഞകൾ…
    ഒക്കെയാകാം ഒരു ടാറ്റൂ.

അപ്പോ ചിലതൊക്കെ മറക്കാൻ ഉദ്ദേശമില്ല എന്നാണ്! തൊലിപ്പുറത്ത് ഉള്ളതിലും ആഴത്തിൽ ഹൃദയത്തിൽ കൊതിവച്ചതാണ് അവയൊക്കെയും എന്നാണ്.!
അത് നാലാൾ കാണട്ടെ എന്ന് തന്നെയാണ്..!

വീണ്ടും ഒരു ഓശാനത്തിരുന്നാൾ..
വസ്ത്രങ്ങൾ വഴിയിൽ വിരിച്ച്, മരച്ചില്ലകൾ കൈകളിലേന്തി, അവർ തൊണ്ടപൊട്ടി നിലവിളിച്ചു, “ഓശാന..!”
ഓശാന എന്ന വാക്കിന് ഒന്നേ അർത്ഥമുള്ളു, “ഞങ്ങളെ രക്ഷിക്കണമേ..!” – നല്ലത്. പക്ഷെ എന്നെ വേദനിപ്പിക്കുന്നത് എന്താണെന്നോ? ഈ തൊണ്ടപൊട്ടി ഓശാന വിളിച്ചവർ തന്നെ അഞ്ചുനാൾ കഴിഞ്ഞ് വെള്ളിയാഴ്ച ഉറക്കെ വിളിച്ചുപറഞ്ഞു, “അവനെ ക്രൂശിക്കുക..!”
സ്റ്റേജും കഥാപാത്രങ്ങളും ഒന്നും മാറിയിട്ടില്ല. എല്ലാം അത് തന്നെ. പക്ഷെ diologue ഉം അതിന്റെ ടോണും മാറി.
പീലാത്തോസ് അമ്പരന്നത് ഇതൊക്കെ കണ്ടിട്ടാണ്, “എന്താണ് സത്യം?”.

ഓശാനകുർബാനക്കിടയിൽ കയ്യിൽ എത്തുന്ന കുരുത്തോല നെഞ്ചോട് ചേർത്തിട്ട് കണ്ണടച്ച് നിന്ന് ഇങ്ങനെ പറയണം – ഇത് എന്റെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാണ്. “ക്രിസ്തുതമ്പുരാനേ, നീയാണ് എന്റെ രക്ഷകൻ” എന്നാണ്, അങ്ങനെമാത്രമാണ് അതിന്റെ അർത്ഥം. അത് നാളെയോ നാളെകഴിഞ്ഞോ മാറ്റി പറയാൻ ഉള്ളതല്ല ചങ്ങാതീ.

ഓശാനയുടെ സന്തോഷം തീരും മുൻപേ,
ദുഖവെള്ളികൾ കൂട്ടമായിട്ട് വരും,
മരണം മണക്കുന്ന അത്താഴങ്ങളും.. വിയർത്തൊലിക്കുന്ന ഗെത്സെമെനുകളും..
ഒറ്റികൊടുക്കാൻ ഉമ്മകളും..
കുരുത്തോലകൾ വലിച്ചെറിയരുത്..
പത്രോസിനെപ്പോലെ “അവനെ അറിഞ്ഞുകൂടാ” എന്നുപറഞ്ഞ് അടുപ്പുചോട്ടിലേക്ക് മുങ്ങരുത്!

ടാറ്റൂ പോലെ..

  1. ഹൃദയത്തിൽ വേരിറങ്ങട്ടെ, നമ്മുടെ വിശ്വാസവും.
  2. ക്രിസ്തുവിനോടുള്ള സ്നേഹവും നാലാളറിയട്ടെ, ചുറ്റുമുള്ളവർ കാണട്ടെ.

ക്രിസ്തു കൂടെയുള്ളവൻ അല്ലെങ്കിലും ഇനി ആരെ / എന്തിനെ ഭയക്കാനാണ്..?!

ഓശാനത്തിരുനാൾ ആശംസകൾ..

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്
error: Content is protected !!