ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജെറോം

Published on

ആദ്യനൂറ്റാണ്ടുകളിലെ മഹാന്മാരായ പണ്ഡിതന്മാരിൽ വളരെ ശ്രദ്ധേയനാണ് വിശുദ്ധ ജെറോം. നിരവധി ഭാഷകൾ അറിയാമായിരുന്ന വിശുദ്ധ ജെറോം ബിബ്ളിക്കൽ, ക്ലാസിക്കൽ, പട്രിസ്റ്റിക് രചനകളിൽ നല്ല പരിചയമുള്ള വ്യക്തിയായിരുന്നു. ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെയും ഭൂപ്രകൃതിയെയും കുറിച്ച് അദ്ദേഹത്തിന് നല്ല അറിവ് ഉണ്ടായിരുന്നു. ജെറോം തന്റെ പല രചനകളിലും തോമാശ്ലീഹായെ കുറിച്ച് പറയുന്നുണ്ട്. Epistola ad Marcellum എന്ന തന്റെ പുസ്തകത്തിൽ ഈശോ 40 ദിവസങ്ങളിൽ അപ്പസ്തോലന്മാരോടൊപ്പവും മാലാഖമാരോടൊപ്പവും പിതാവിലും സമുദ്രത്തിന്റെ അങ്ങേയറ്റത്തും ഒരേസമയം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം എഴുതുന്നു. ഉത്ഥിതനായ ഈശോ എല്ലായിടത്തും താമസിച്ചു: തോമസിനോടൊപ്പം ഇന്ത്യയിൽ, പത്രോസിനോടൊപ്പം റോമിൽ, പൗലോസിനോടൊപ്പം ഇല്ലിറിക്കിൽ, ടൈറ്റസിനോടൊപ്പം ക്രേറ്റയിൽ, ആൻഡ്രൂവിനോടൊപ്പം അക്കായിയായിൽ, എല്ലാ രാജ്യങ്ങളിലെയും അപ്പോസ്തോലന്മാരോടൊപ്പം ആ രാജ്യങ്ങളിൽ അവിടുന്ന് വസിച്ചു.

392 ൽ എഴുതിയ തന്റെ De viris illutsribus എന്ന കൃതിയിൽ തോമാശ്ലീഹായെ കുറിച്ച് വീണ്ടും പരാമർശം കാണാം. തോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ച് എഴുതുമ്പോൾ, പാർത്തിയാക്കാർ മുതൽ ഇന്ത്യക്കാർ വരെ നിരവധി ആളുകളോട് അദ്ദേഹം സുവിശേഷം പ്രസംഗിച്ചു എന്ന് ജെറോം അഭിപ്രായപ്പെടുന്നു. പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നത് പോലെ അപ്പസ്തോലനായ തോമ പാർത്തിയക്കാർ, മേദിയാക്കാർ, പേർഷ്യക്കാർ, കർമാനിയാക്കാർ, ഹിർകാനിയക്കാർ എന്നിവരുടെ ഇടയിൽ കർത്താവിന്റെ സുവിശേഷം പ്രസംഗിച്ചു എന്ന് അദ്ദേഹം എഴുതുന്നു. ഇന്ത്യയിലെ കലാമിന എന്ന നഗരത്തിലാണ് തോമാശ്ലീഹാ മരിച്ചത് എന്നും വിശുദ്ധ ജെറോം എഴുതുന്നു. Adversus Jovinum എന്ന തന്റെ പുസ്തകത്തിൽ ജെറോം ബുദ്ധമതക്കാരെയും ബ്രാഹ്മണരെയും കുറിച്ച് എഴുതുന്നുണ്ട്.

പാർത്തിയായിൽ ആണ് തോമസ് സുവിശേഷം പ്രസംഗിച്ചത് എന്ന് ഒരിജൻ പറയുമ്പോൾ തോമാശ്ലീഹാ മരിച്ചത് കലാമിനായിലാണ് എന്ന് ജെറോം എഴുതുന്നു. അപ്പസ്തോലന്മാർ സുവിശേഷം പ്രസംഗിച്ച രാജ്യങ്ങളെ കുറിച്ച് എഴുതുമ്പോൾ ഒരിജനെയും അംബ്രോസിനെയും പോലെ ജെറോമും തോമസിനെ കുറിച്ചാണ് ആദ്യം എഴുതുന്നത്. തുടർന്നാണ് പത്രോസ് റോമിലും പൗലോസ് ഇല്ലിറിക്കിലും എന്ന് എഴുതുന്നത്. ഈ ലിസ്റ്റിൽ തോമസിനെ ആദ്യം വയ്ക്കാൻ കാരണം അദ്ദേഹം ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ സുവിശേഷം അറിയിച്ചതിനാലാണ്. അതുകൊണ്ട് സുവിശേഷപ്രഘോഷണത്തിന്റെ പേരിൽ ആണ് തോമസിന് ഒന്നാം സ്ഥാനം, അല്ലാതെ അപ്പസ്തോലന്മാരിൽ പ്രമുഖൻ എന്നോ കൂടുതൽ അധികാരം ഉള്ള ആളോ എന്ന നിലയിൽ അല്ല. തോമായുടെ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നത് കൊണ്ടാണ് ഈ സഭാപിതാക്കന്മാർ (ഒരിജൻ, അംബ്രോസ്, ജെറോം, ഇസിദോർ) അപ്പസ്തോലന്മാർ സുവിശേഷം പ്രസംഗിച്ച കാര്യം എഴുതുമ്പോൾ ആദ്യം തോമസിനെ കുറിച്ച് പറയുന്നത്. പന്തേനുസിന്റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് എഴുതുമ്പോൾ ജെറോം മറ്റൊരു അവസരത്തിൽ ഇന്ത്യയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. Epistola ad Paulinum ൽ ജെറോം ടിയാനയിലെ അപ്പോളിയോണിസിന്റെ ഇന്ത്യയിലേക്കുള്ള യാത്രയെക്കുറിച്ച് എഴുതുന്നു. അപ്പോളോണിയസ് ആദ്യം പേർഷ്യയിലെത്തി, തുടർന്ന് പർവതങ്ങൾ കടന്ന് ഇന്ത്യയിലെ ചില സമ്പന്നരാജ്യങ്ങൾ സന്ദർശിച്ച് ഗംഗാനദി കടന്നു ബ്രാഹ്മണരുടെ അടുത്തെത്തി. Epistola ad Dardanum എന്ന മറ്റൊരു കൃതിയിൽ പലസ്തീന, ഫിനീഷിയ, സിറിയ, ഓഷ്റോൻ, മെസപ്പൊട്ടോമിയ, പേർഷ്യ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ഇന്ത്യയിൽ എത്തുന്ന ഒരു സഞ്ചാരിയെ കുറിച്ച് ജെറോം എഴുതുന്നു. Epistola ad Evangelium-ൽ അക്കാലത്ത് റോമാക്കാർ കുരുമുളക് കച്ചവടത്തിനായി ഇന്ത്യയിൽ എത്തിയിരുന്ന മുസീറിസ് എന്ന പട്ടണത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

ഫാ. ജെയിംസ് പുലിയുറുമ്പിൽ

Latest Updates

POPULAR Views

FEATUERD Views

വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ ഭാരതസഭയെ കുറിച്ച്

329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി  അഭിഷിക്തനായി....

വിശ്വാസസംരക്ഷകനായ അര്‍ണോബിയൂസ്

ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും  മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.

ഇന്ത്യന്‍സഭയെക്കുറിച്ച് അര്‍ണോബിയൂസ്

ഫ്രാന്‍സ് ((Gaul) ഭരിച്ചിരു റോമന്‍ സഹചക്രവര്‍ത്തിയുടെ ((Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ അംബ്രോസ് 

ഫ്രാന്‍സ് (Gaul) ഭരിച്ചിരുന്ന റോമന്‍ സഹചക്രവര്‍ത്തിയുടെ (Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

അക്വിലെയിലെ റൂഫിനസ് ഇന്ത്യയിലെ സഭയെക്കുറിച്ച് 

ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്....

വിശുദ്ധ എഗേറിയ തോമാശ്ലീഹായെ കുറിച്ച്.. 

എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം 

സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന് ഇന്ത്യയെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു....

ഭാരതസഭയെകുറിച്ച് അപ്പസ്‌തോലന്മാരുടെ പ്രബോധനം

മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ` അപ്പസ്‌തോലന്മാരുടെ പ്രബോധനം' (Dotcrine of the...

ഭാരതസഭയെക്കുറിച്ച് അലക്സാണ്ടറിയായിലെ ഒരിജൻ

ഗ്രീക്ക്, ലത്തീൻ സഭാപിതാക്കന്മാർ ഭതോമാശ്ലീഹാ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു' എന്ന് എഴുതുമ്പോൾ,...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ എഫ്രേം

വിശുദ്ധ എഫ്രേം തന്റെ പല കവിതകളിലും തോമാശ്ലീഹായുടെ ഇന്ത്യൻ ദൗത്യത്തെ പരാമർശിക്കുന്നുണ്ട്....

വിശുദ്ധ ബർത്തലോമിയോയും ഇന്ത്യയും

പന്തേനൂസിന്റെ ഇന്ത്യൻ ദൗത്യത്തെക്കുറിച്ച് യൗസേബ്യൂസ് എഴുതുമ്പോൾ വിശുദ്ധ ബർത്തലോമിയോ...

തോമാശ്ലീഹായുടെ ഭാരതത്തിലെ രണ്ടാമത്തെ പ്രേഷിതയാത്ര

റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനവും, ഭലോകത്തിന്റെ തന്നെ തലസ്ഥാനവും', മെഡിറ്ററേനിയൻ ലോകത്തിന്റെ കേന്ദ്രവുമായ റോമായിൽ...