മനുഷ്യരുടെ ഭാഷയിൽ സംസാരിച്ച ദൈവദൂതൻ

Published on

എല്ലാവരും തങ്ങളുടെ സ്വന്തമായി കണ്ട, എല്ലാവരെയും സ്വന്തമായി പരിഗണിച്ച പാപ്പാ. ഇരുപത്തൊന്നാംനൂറ്റാണ്ടിന്റെ സൂര്യപ്രഭ എന്ന് ലോകനേതാക്കൾ പ്രശംസിച്ച മഹനീയ വ്യക്തിത്വമാണ് കഴിഞ്ഞ 12 വർഷക്കാലം ആഗോള കത്തോലിക്കാസഭയുടെ സാരഥ്യം വഹിച്ച ഫ്രാൻസിസ് മാർപാപ്പ. പാപ്പായുടെ വേർപാടിനുശേഷം അദ്ദേഹത്തിന്റെ ശ്രേഷ്ഠതയെപ്പറ്റി നാമെല്ലാം ഒരുപാട് വായിച്ചു, കേട്ടു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവർ ആ മഹദ്ജീവിതത്തിന്റെ മായാത്ത ഓർമകൾ പങ്കുവച്ചു കൊണ്ടിരിക്കുന്നുു. എല്ലാവരും പറയുന്നു, ഇതു ഞങ്ങളുടെ പാപ്പാ ആണെന്ന്. അതിനു ജാതിയോ, മതമോ, പ്രത്യയശാസ്ത്രങ്ങളോ തടസമായില്ല. ആശ്ചര്യകരമായ ഒരു കാര്യം തന്നെ!

മതിൽക്കെട്ടുകളുടെ ഉയരം കൂടിവരുന്ന സംഘർഷഭരിതമായ ആധുനികലോകത്ത് ഒരു അദ്ഭുത പ്രതിഭാസം എന്നോണം ഇങ്ങനെ ഒരു വ്യക്തിത്വം ഉയർന്നുവരാൻ കാരണമെന്ത്? ഹോർഹെ മാരിയോ ബെർഗോളിയോ എന്ന വ്യക്തിയുടെ ജനനപശ്ചാത്തലവും അദ്ദേഹം വളർന്ന നാടും ജീവിതസാഹചര്യങ്ങളും പിന്നീട് അദ്ദേഹം അംഗമായ ഈശോസഭാ സന്യാസസമൂഹവുമെല്ലാം അതിനു കാരണമായിട്ടുണ്ട്.

ലാറ്റിനമേരിക്കയിൽ നിന്ന്

അമേരിക്കൻ ഭൂഖണ്ഡത്തിൽനി്ന്ന തെരഞ്ഞെടുക്കപ്പെടു ആദ്യത്തെ മാർപാപ്പയാണ് ഫ്രാൻസിസ്പാപ്പാ. ആയിരത്തിലധികം വർഷത്തെ ഇടവേളക്കുശേഷം യൂറോപ്പിനു പുറത്തുനിന്നുള്ള ആദ്യത്തെ പാപ്പാ. അർജന്റീനയിലെ ബുഎണൊസ് അയ്റസിൽ 1936 ഡിസംബർ പതിനേഴിനാണ് അദ്ദേഹം ജനിച്ചത്. അർജന്റീനയെക്കുറിച്ച് നാമറിയുന്നത് ഫുട്ബോൾ രാജാക്കന്മാരുടെ നാടായാണ്. അത് ശരിയുമാണ്. ഫുട്ബോൾ കമ്പക്കാരനായ ഹോർഹെ ജനിച്ചുവീണ നാടും കാലവും വളരെ പ്രതിസന്ധികളുടെതും പരിമിതികളുടേതും ആയിരുന്നു. ആരോഗ്യപ്രശ്നങ്ങൾക്കും പ്രാരാബ്ധങ്ങൾക്കുമിടയിലും ആ കുടിയേറ്റ കുടുംബം ദൈവവിശ്വാസം മുറുകെപ്പിടിച്ചു. മാതാപിതാക്കളായ മാരിയോ ബെർഗോളിയോ, റജീന സിവോരി എന്നിവരിൽ നിന്നു കൈ്രസ്തവവിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ അദ്ദേഹം മനസിലാക്കി. രാജ്യത്തെ രാഷ്ട്രീയ – സാമ്പത്തിക രംഗങ്ങളിലെ അസ്ഥിരതയും ദുരിതങ്ങളും പാവങ്ങളെയും പുറന്തള്ളപ്പെട്ട”വരെയും കൂടുതൽ അടുത്തു മനസ്സിലാക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി. കരുതലോടെ അവരോടു പെരുമാറാൻ ജീവിതാനുഭവങ്ങൾ അദ്ദേഹത്തിന് പരിശീലനം നൽകി. സഹാനുഭൂതി, സത്യസന്ധത, ലാളിത്യം, വിനയം എന്നീ ഗുണങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി.

സുവിശേഷത്തിന്റെ ആനന്ദം

എല്ലാവരോടും സൗമ്യമായും ഹൃദ്യമായുമുള്ള പെരുമാറ്റം ഫ്രാൻസിസ് പാപ്പായുടെ മുഖമുദ്രയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലുള്ളതാണ് മുഖത്തു പ്രതിഫലിച്ചിരുന്നത്. അതേസമയം ആവശ്യമുള്ള സമയത്ത് അപ്രിയസത്യങ്ങൾ തുറന്നുപറയാനും ശക്തമായ നിലപാടുകളെടുക്കാനും അദ്ദേഹം മടികാണിച്ചിരുന്നില്ല. അമേരിക്ക, മെക്സിക്കൻ അതിർത്തിയിൽ മതിൽകെട്ടിയപ്പോഴും റഷ്യ, ഉകൈ്രൻ യുദ്ധം ആരംഭിച്ചപ്പോഴും ഇസ്രയേൽ ഗാസയിൽ ബോംബ് വർഷിച്ചപ്പോഴും റോമിലെ തെരുവിൽ വിശപ്പടക്കാൻ ഭക്ഷണം കിട്ടാതെ മനുഷ്യർ അലയുന്നതു കണ്ടപ്പോഴും അദ്ദേഹത്തിന്റെ ധാർമികരോഷം ഒരേരീതിയിൽ വെളിവായി. സഭയിൽ വൈദിക മേധാവിത്വവും സമൂഹത്തിൽ പുരുഷ മേധാവിത്വവും തിരുത്തലുകൾക്കു വിധേയമാകേണ്ടതാണെന്ന് ഫ്രാൻസീസ് പാപ്പാ ഉദ്ബോധിപ്പിച്ചു. സമർപ്പണം സന്തോഷത്തിലേയ്ക്കു നയിക്കുമെന്ന് പഠിപ്പിച്ച അദ്ദേഹം എല്ലാ പ്രതിസന്ധികൾക്കും ഇടയിലും “സുവിശേഷത്തിന്റെ ആനന്ദം’ പ്രകടമാക്കാൻ ശ്രദ്ധിച്ചിരുന്നു.

നയം വ്യക്തമാക്കുന്നു

2013 മാർച്ച് 13നാണ് കർദിനാൾ ഹോർഹെ ബർഗോളിയോ വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി 266 -ാം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് പുതിയ പാപ്പാ തന്റെ നയം വ്യക്തമാക്കിയത്. അസീസിയിലെ ഫ്രാൻസിസിന്റെ പേരും ശൈലിയും സ്വീകരിച്ച അദ്ദേഹം തന്റെ നയത്തെപ്പറ്റി വ്യക്തമായ സന്ദേശം നല്കി. മാർപാപ്പമാർ പരമ്പരാഗതമായി ധരിക്കാറുണ്ടായിരുന്ന ചുവന്ന പാദുകങ്ങളും സ്വർണ കുരിശും ഒഴിവാക്കി ലളിതമായ വേഷവിതാനങ്ങൾ അദ്ദേഹം ധരിച്ചു. നഗരത്തിനും ലോകത്തിനുമുള്ള ആശിർവാദമായ ഊർബി എത് ഓർബി നൽകുന്നതിനുമുമ്പ് ജനങ്ങളുടെ പ്രാർഥനയും അനുഗ്രഹവും പാപ്പാ യാചിച്ചു. സേവകന്മാരുടെ സേവകനും ശുശ്രൂഷകരുടെ ശുശ്രൂഷകനും ആണെന്നുള്ള ആദിമതത്വത്തിലേക്കുള്ള അനിവാര്യമായ തിരിച്ചുപോകലിന്റെ സൂചകങ്ങൾ ആയിരുു ആ പ്രവൃത്തികൾ.

മനുഷ്യരുടെ ഭാഷയിൽ

നഷ്ടപ്പെട്ട ആടുകളെ തേടിയുള്ള യാത്ര ഫ്രാൻസിസ് പാപ്പായെ സവിശേഷമായി അടയാളപ്പെടുത്തുന്ന കാര്യമാണ്. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ അദ്ദേഹം സംസാരിച്ചു. അതു സ്നേഹത്തിന്റെയും സൗമ്യതയുടെയും ദൃഢതയുടെയും ഭാഷയായിരുന്നു. ദൈവനിഷേധികളായിരുന്ന ബഹുശതമാളുകൾ പാപ്പായിലൂടെ ദൈവത്തെ മുഖാമുഖം കണ്ടു. സ്ഥലമോ സാഹചര്യമോ നോക്കാതെ പാപ്പാ എല്ലാവരോടും ദൈവത്തെക്കുറിച്ചും ദൈവികമായതിനെക്കുറിച്ചും സംസാരിച്ചു. ഒരുപാട് ഹൃദയങ്ങളെ അതു സ്വാധീനിച്ചു.

ഈശോസഭാംഗമായിരുന്ന ഫ്രാൻസിസ് പാപ്പാ ഇഗ്നേഷ്യൻ ആധ്യാത്മിക സങ്കല്പങ്ങളുടെ കാതൽ ലോകത്തിനു ജീവിച്ചു കാണിച്ചു കൊടുത്ത വ്യക്തിയാണ്. എല്ലാകാലത്തും എല്ലാ സ്ഥലങ്ങളിലും എല്ലാ സാഹചര്യങ്ങളിലും സിഹിതനായി ദൈവത്തെ തേടു ഒരു നല്ല ഇടയന്റെ ആത്മീയസമീപനം ലോകത്തിനു ദൃശ്യമാക്കി കൊടുക്കുവാൻ പാപ്പായ്ക്കു സാധിച്ചു. പരമ്പരാഗതമായി നാം കാണു നല്ലയിടങ്ങളിൽ മാത്രമല്ല, എല്ലായിടത്തും നമ്മുടെ ദൈവം ഉണ്ടെും എല്ലാവരിലും ഉണ്ടെും നാം പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും ആളുകളിലും സാഹചര്യങ്ങളിലും ദൈവം ഒരു നിഴൽപോലെ ചേർുനിൽക്കുന്നുവെന്നും പാപ്പാ ലോകത്തിനു പറഞ്ഞുകൊടുത്തു. അടുത്ത വീട്ടിലെ വിശുദ്ധൻ എന്നുള്ള സങ്കല്പം വികസിപ്പിച്ച്, നമ്മുടെ ജീവിതസാഹചര്യങ്ങളിലും തൊട്ടയൽവക്കത്തും നമ്മുടെ വീട്ടിൽ തന്നെയുമുള്ള വിശുദ്ധ ജന്മങ്ങളെ കണ്ടെത്താനും അവരെ ആദരിക്കാനുമുള്ള മനോഭാവത്തിലേക്കു കൈ്രസ്തവ വിശ്വാസികളെയും ലോകത്തുള്ള എല്ലാവരെയും ക്ഷണിച്ച വ്യക്തിത്വമാണു ഫ്രാൻസിസ് പാപ്പ. അയൽപക്കത്തെ വിശുദ്ധ ജീവിതങ്ങളെ കണ്ടെത്താനുള്ള ആഹ്വാനംവഴി, വിശുദ്ധി എല്ലാവർക്കും എല്ലായിടത്തും സാധ്യമാണെന്ന ഓർമ്മപ്പെടുത്തലാണു പാപ്പാ നൽകിയത്.

മാധ്യമങ്ങൾക്ക് പ്രിയങ്കരൻ

സമൂഹ മാധ്യമ വിസ്ഫോടനം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോഴാണു ഫ്രാൻസിസ് പാപ്പായുടെ പേപ്പസി ആരംഭിക്കുന്നത്. ഇൗ സാഹചര്യം കണക്കിലെടുത്തുതന്നെ വളരെ തന്മയത്വത്തോടെ മാധ്യമങ്ങളെ ഉപയോഗിക്കാൻ അദ്ദേഹത്തിനു സാധിച്ചു എുള്ളത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാധ്യമങ്ങൾക്കു പ്രിയപ്പെട്ട പാപ്പായായിരുന്നു. അതിനുശേഷമുള്ള സമൂഹമാധ്യമ വ്യാപന കാലഘട്ടത്തിലെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ സുവിശേഷവത്കരണം പുതിയ തലങ്ങളിലേക്കും ദിശകളിലേക്കും വ്യാപിപ്പിച്ചു. മാധ്യമങ്ങൾക്ക് എന്നും പ്രിയങ്കരനായിരുന്നുു ഫ്രാൻസിസ് പാപ്പാ. പരമ്പരാഗത തനിമകൾ ഉൾക്കൊണ്ടും പുതിയ ശൈലികൾ ആവിഷ്കരിച്ചും അദ്ദേഹം സുവിശേഷവൽക്കരണത്തിന് എല്ലാ സാധ്യതകളും ഉപയോഗിച്ചു. ഇറ്റലിയിലെ പ്രസിദ്ധമായ റായ് ടെലിവിഷനിൽ പോപ്പുലർ ഷോകളിൽ പോലും പ്രത്യക്ഷപ്പെട്ടും സാധാരണക്കാരായ അവതാരകരുമായി ഇടപെട്ടും സുവിശേഷവത്കരണ പ്രവർത്തനങ്ങളെ അസാധാരണമായ തലങ്ങളിൽ എത്തിക്കുന്നതിൽ വിജയം കണ്ടു.

ഫ്രാൻസിസ് പാപ്പാ സംസാരിച്ചതു സാധാരണക്കാരുടെ ഭാഷയിലാണ്. എല്ലാവർക്കും ഉൾക്കൊള്ളാൻ പറ്റുന്ന ഭാഷ. പാപ്പായുടെ പദപ്രയോഗങ്ങൾ വാക്കുകൾക്കു പുതിയ അർഥതലങ്ങൾ രൂപപ്പെടുത്തി. ഇറ്റാലിയൻ കുടിയേറ്റക്കാരുടെഅർജന്റീനയിലുള്ള കുടുംബത്തിൽ ജനിച്ചുവളർന്ന വ്യക്തിയായ ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിലെ തന്റെ പ്രാവിണ്യം അമിതമായി ഉപയോഗിക്കാതെ ശ്രദ്ധിച്ചു. എല്ലാവർക്കും മനസിലാകുന്ന സാധാരണ ഭാഷയിൽ സംസാരിക്കാനും മനുഷ്യൻ എളുപ്പം പിടികിട്ടുന്ന അർഥതലങ്ങൾ ദ്യോതിപ്പിക്കുന്ന ലളിതമായ വാക്കുകൾ കണ്ടെത്തി അതിലൂടെ സംവദിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭാഷ രാജ്യങ്ങളുടെയും ചിന്താധാരകളുടെയും അതിർവരമ്പുകൾ ഭേദിച്ചു മനുഷ്യരെ കോർത്തിണക്കുന്ന സാഹോദര്യത്തിന്റെ ഭാഷയായി മാറി. അദ്ദേഹം സംസാരിക്കുന്നതു കേൾക്കുമ്പോൾ എല്ലാവർക്കും തോന്നി ഇതെനിക്കു വേണ്ടിയാണ് അദ്ദേഹം പറയുതെന്ന്.

പരിസ്ഥിതി സംരക്ഷണ പ്രഘോഷകൻ

ലൗദാത്തോ സീ (അങ്ങേയ്ക്കു സ്തുതി) പോലുള്ള ചാക്രിക ലേഖനങ്ങളിലൂടെയും മറ്റ് അപ്പസ്തോലിക പ്രബോധനങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രഘോഷകനായി ഫ്രാൻസിസ് മാർപാപ്പ മാറി. പരിസ്ഥിതിയെയും പ്രകൃതിയെയും ഭൂമിയെയും സ്നേഹിക്കാനും ബഹുമാനിക്കാനുള്ള ചിന്തകൾ ലോകത്തിനു നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഭൂമിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനങ്ങൾ പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഐക്യരാഷ്ട്ര സഭയും ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള മറ്റു പ്രസ്ഥാനങ്ങളും അടിസ്ഥാനപ്രമാണമായി സ്വീകരിച്ചു.

സ്ത്രീ സമത്വം

വത്തിക്കാന്റെ സുപ്രധാന ഭരണ ചുമതലകളിൽ സ്ത്രീകൾക്ക് ഉത്തരവാദിത്വം നൽകിക്കൊണ്ടുള്ള നിർണായകമായ ചുവടുവയ്പുകൾ ഫ്രാൻസിസ് പാപ്പാ നടത്തിയതു എടുത്തുപറയേണ്ടതാണ്. വത്തിക്കാനിലെ ഒരു സുപ്രധാന ഡിക്കാസ്ട്രിയുടെ പ്രീഫെക്ടായി സിസ്റ്റർ സിമോണ ബ്രാംബില്ലയെ നിയമിച്ചു. ബിഷപ്സ് സിനഡിന്റെ അണ്ടർ സെക്രട്ടറിയായി സിസ്റ്റർ നതാലി ബെക്വാർട്ടിൻ, വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ഗവർണറായി സിസ്റ്റർ റഫേല പട്രീനി എന്നിവർ നിയമിക്കപ്പെട്ടു. സഭയിലെ സ്ത്രീശക്തീകരണത്തിന് അങ്ങനെ നിരവധി നടപടികൾ അദ്ദേഹം കൈക്കൊണ്ടു.

വലിയവരും ചെറിയവരും

നൂറ്റിമുപ്പതോളം ലോകരാജ്യങ്ങളെ പ്രതിനിധീകരിച്ച് രാഷ്ട്ര തലവന്മാരോ ഉന്നതതല പ്രതിനിധിസംഘമോ ഫ്രാൻസിസ് പാപ്പായുടെ സംസ്കാരശുശ്രൂഷയ്ക്ക് വത്തിക്കാനിൽ എത്തി. അവരെല്ലാം ഊഴംകാത്തുനിന്ന് വത്തിക്കാൻ ചത്വരത്തിലും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലുമായി ആദരമർപ്പിച്ചു. ഇതിനിടയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉകൈ്രൻ പ്രസിഡന്റ് വ്ളാടിമിർ സെലൻസ്കിയും തമ്മിൽ നടത്തിയ വ്യക്തിപരമായ കൂടിക്കാഴ്ച കൗതുകത്തോടെയാണ് ലോകം കണ്ടത്. റഷ്യ – ഉകൈ്രൻ യുദ്ധ പരിഹാരത്തിനായി വളരെയേറെ പരിശ്രമിച്ച വ്യക്തിയാണ് ഫ്രാൻസിസ് പാപ്പാ.

മൃതശരീരം അടക്കം ചെയ്യുന്നതിനായി മേരി മജോറെ ബസിലിക്കയിലെത്തിച്ചപ്പോൾ അത് സംവഹിക്കാൻ നിയോഗിക്കപ്പെട്ടവരും പൂക്കൾ അർപ്പിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുമൊക്കെ ആരെന്ന് ലോകം ശ്രദ്ധിച്ചു. അവിടെയെല്ലാം ലോകദൃഷ്ടിയിൽ വലിയവരും ചെറിയവരുമായവർ ഉണ്ടായിരുന്നു. പാപ്പായുടെ ആഗ്രഹത്തോടു ചേർ്ന്ന മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച്, അടക്കം ചെയ്യുന്നതിനു തൊട്ടുമുമ്പ് ബസിലിക്കയുടെ വാതിൽക്കൽ അവസാന ദർശനത്തിനായി എത്താൻ സാധിച്ചത് പ്രധാനമായും റോമിലെ അഗതികളായ മനുഷ്യർക്കാണ്.

സാർവത്രികവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് കത്തോലിക്കാസഭ. നഷ്ടപ്പെട്ട ആടുകളെയും വീണ്ടെടുക്കുക എന്ന ഇടയദൗത്യം മുറുകെപ്പിടിച്ച ഫ്രാൻസിസ് മാർപാപ്പ പാവങ്ങളോടുള്ള പക്ഷംചേരലിന്റെയും പുരോഗമന നിലപാടുകളുടെയും പേരിൽ ലോകത്തിന്റെ മുഴുവൻ സ്നേഹാദരവുകൾ പിടിച്ചുപറ്റി. കൂടുതൽ നന്മയുള്ള ഒരു ഇടമായി ഭൂമിയെ മാറ്റാനുള്ള ഉദാത്തദർശനങ്ങൾ ലോകത്തിനു സമ്മാനിച്ചശേഷമാണ് മാനവികതയുടെ ഈ മഹാപ്രവാചകൻ കാലയവനികയ്ക്കു പിന്നിലേക്കു മറയുന്നത്.

ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ

Latest Updates

POPULAR Views

FEATUERD Views

ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര 

തന്റെ അസ്തിത്വത്തിന്റെ പൂര്‍ണ്ണത പ്രാപിക്കാനായി ജീവിതസാഹചര്യങ്ങളുടെയും ദൈവീക ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും വ്യക്തമായ അറിവോടും കൂടെ ഒരാള്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥയാണ് ദൈവവിളി. ഇത് കേവലം ഒരു തൊഴിലോ ജീവിതരീതിയോ അല്ല, മറിച്ച് ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തപരമായ പ്രതികരണമാണ്.

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...