ക്രിസ്തുവിൽ ഒന്നായി പ്രേഷിതദൗത്യത്തിൽ ഒരുമിച്ച്

Published on

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ 2026 ഒക്ടോബർ 18-ാം തീയതി നടക്കുന്ന നൂറാമത് ആഗോള പ്രേഷിത ഞായറാഴ്ചയോടനുബന്ധിച്ചു
നൽകുന്ന സന്ദേശം

പ്രിയ സഹോദരീസഹോദരന്മാരേ,

പരിശുദ്ധ പിതാവ് പീയൂസ് പതിനൊന്നാമൻ സ്ഥാപിക്കുകയും സഭയ്ക്ക് ഏറ്റവും പ്രിയങ്കരമായതുമായ ആഗോള പ്രേഷിത ഞായറാചരണത്തിന്റെ നൂറാം വർഷം ആഘോഷിക്കുന്ന ഈ ആണ്ടിൽ ചിന്താവിഷയമായി “”ക്രിസ്തുവിൽ ഒന്നായി തീർന്നുകൊണ്ട്, പ്രേഷിത ദൗത്യത്തിൽ ഒരുമിച്ചുചേർന്ന്” എന്നത് ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. ജൂബിലി വർഷത്തിനുശേഷം സഭ‘മുഴുവനും തന്റെ പ്രേഷിത യാത്ര പരിശുദ്ധാത്മാവിലുള്ള സന്തോഷത്തിലും തീക്ഷ്ണതയിലും തുടരുന്നതു ഞാൻ പ്രോത്സാഹി പ്പിക്കുന്നു. ക്രിസ്തുവിൽ ഒന്നായിത്തീർന്ന ഹൃദയങ്ങളും അനുരഞ്ജിതമായ സമൂഹങ്ങളും വ്യക്തികളും ഉദാരതയോടും പരസ്പര വിശ്വാസത്തോടും സഹകരിക്കാൻ സന്മനസ്സുള്ളവരാകേണ്ടതുണ്ട്.

“ക്രിസ്തുവിൽ ഒന്നായി തീർന്നുകൊണ്ട്, പ്രേഷിത ദൗത്യത്തിൽ ഒരുമിച്ചുചേർന്ന്” ദൈവകൃപയാൽ നാം നയിക്കപ്പെടാനും പ്രചോദിപ്പിക്കപ്പെടാനും നമ്മെത്തന്നെ വിട്ടുകൊടുക്കാം. അങ്ങനെ നമ്മുടെ പ്രേഷിത വിളിയുടെ അഗ്നിയാൽ നാം തന്നെയും നവീകരിക്കപ്പെടുകയും സഭയുടെ ചരിത്രത്തിലെ “ഈ പുതിയ പ്രേഷിത യുഗത്തിൽ” സുവിശേഷവൽക്കരണത്തിന്റെ പ്രതിജ്ഞാബദ്ധതയിൽ പുരോഗമിക്കാൻ ഇടവരുത്തപ്പെടുകയും ചെയ്യുമാറാകട്ടെ (ആഗോള പ്രേഷിതരുടെയും കുടിയേറ്റക്കാരുടെയും ജൂബിലിയുടെ അവസരത്തിൽ നടത്തിയ സുവിശേഷ പ്രഭാഷണം; 5 ഒക്ടോബർ 2025).

  1. ക്രിസ്തുവിൽ ഒന്നായി – പ്രേഷിത ശിഷ്യർ എന്ന നിലയിൽ അവിടത്തോടും നമ്മുടെ സഹോദരീസഹോദരന്മാരോടും ചേർന്നിരുന്നുകൊണ്ട്

ക്രിസ്തുവുമായുള്ള ഐക്യത്തിന്റെ രഹസ്യമാണ് പ്രേഷിത ദൗത്യത്തിന്റെ കാതൽ. തന്റെ പീഡാനുഭവത്തിനുമുമ്പ് യേശു ഇപ്രകാരം പ്രാർഥിച്ചു: “”അവരെല്ലാവരും ഒന്നായിരിക്കാൻവേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങിലും ആയിരിക്കുന്നപോലെ, അവരും നമ്മിൽ ആയിരിക്കുന്ന തിനും …”…(യോഹ 17:21). ഈ വാക്കുകൾ വെളിപ്പെടുത്തുന്നത് യേശുവിന്റെ അത്യഗാധമായ ആഗ്രഹവും തന്റെ ശിഷ്യരുടെ സമൂഹം എന്ന നിലയിലുള്ള സഭയുടെ സ്വത്വവും ആണ്. അത് പരിശുദ്ധ ത്രിത്വത്തിൽനിന്ന് ഉദ്ഭവിക്കുന്ന കൂട്ടായ്മ ആണ്; ത്രിത്വം തന്നെയാണ് അതിനെ നിലനിർത്തുന്നതും. ഈ കൂട്ടായ്മ പ്രകാശിതമാകുന്നത് എല്ലാം മനുഷ്യരുടെയും ഇടയിലുള്ള സാഹോദര്യത്തിന്റെ ശുശ്രൂഷയിലും സകല സൃഷ്ടികളുമായുള്ള മൈത്രിയിലുമാണ്.

ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നാൽ ചില അനുഷ്ഠാനങ്ങളിലോ ആശയങ്ങൾ സ്വീകരിക്കുന്നതിലോ അല്ല അടങ്ങിയിരിക്കുന്നത്; അത് ക്രിസ്തുവുമായി ഐക്യപ്പെട്ടുകൊണ്ടുള്ള ഒരു ജീവിതമാണ്. അതിൽ പുത്രന് പിതാവുമായുള്ള പുത്രസഹജമായ ബന്ധത്തിൽ നാം പരിശുദ്ധാത്മാവുവഴി ഭാഗഭാക്കുകൾ ആയിത്തീരുന്നു. അതിന്റെ അർഥം, മുന്തിരി ചെടിയുടെ ശാഖകൾ തായ്ത്തണ്ടിനോടു ചേർന്നിരി ക്കുന്നതുപോലെ, ക്രിസ്തുവിൽ വസിക്കുക എന്നതാണ് (യോഹ 15:4 കാണുക); അതായത്, ത്രിത്വത്തിന്റെ ജീവനിൽ ആഴ്ന്നിറങ്ങിയിരിക്കുക എന്നത്. ഈ ഐക്യം വിശ്വാസികളുടെ ഇടയിൽ പരസ്പരമുള്ള ഐക്യം ഉളവാക്കുന്നു; എല്ലാത്തരം പ്രേഷിത ഫലദായകത്വത്തിന്റെയും ഉറവിടവും അതുതന്നെ. വിശുദ്ധ ജോൺപോൾ രണ്ടാമൻ പഠിപ്പിച്ചതുപോലെ, “കൂട്ടായ്മ പ്രേഷിതത്വത്തിന്റെ ഉറവിടവും ഫലവും പ്രതിനിധീകരിക്കുന്നു” (അൽമായ വിശ്വാസികൾ [Christfidelis Laici], 32).

ഈ പശ്ചാത്തലത്തിൽ തന്റെ അംഗങ്ങളുടെ ഇടയിൽ ആത്മീയവും സാഹോദര്യപരവുമായ ഐക്യം നവീകരിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് സഭയുടെ പ്രഥമ പ്രേഷിതദൗത്യം. പല സാഹചര്യങ്ങളിലും നാം നേരിടുന്നത് സംഘർഷങ്ങളും ധ്രുവീകരണവും തെറ്റിദ്ധാരണകളും പരസ്പരമുള്ള 



വിശ്വാസമില്ലായ്മയുമാണ്. ഇക്കാര്യം നമ്മുടെ സമൂഹങ്ങളിൽ സംഭവിക്കുമ്പോൾ, ഇത് നമ്മുടെ സാക്ഷ്യത്തിന് കുറവ് വരുത്തുന്നു. ക്രിസ്തു തന്റെ ശിഷ്യരെ ‘ഭരമേൽപ്പിച്ച സുവിശേഷവൽക്കരണദൗത്യം
 എല്ലാറ്റിനുമുപരിയായി രമ്യതപ്പെട്ട് ഐക്യത്തിനായി കാംക്ഷിക്കുന്ന ഹൃദയങ്ങൾ ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു. അക്കാരണത്താലും നാം ഒരുമിച്ച് നിഖ്യാ സൂനഹദോസിന്റെ 1700-ാം ആണ്ട് ആഘോഷിച്ച പശ്ചാത്തലത്തിലും എല്ലാ സഭകളും ചേർന്നുള്ള സഭൈക്യശ്രമങ്ങൾ ഊർജിതപ്പെടുത്തേണ്ടതുണ്ട്.

അവസാനമായി, എന്നാൽ പ്രാധാന്യത്തിന് ഒട്ടും കുറവില്ലാത്തവിധം, “ക്രിസ്തുവിൽ ഒന്നായിരിക്കുക” എന്നത് നമ്മുടെ ദൃഷ്ടികൾ കർത്താവിൽ ഉറപ്പിച്ചു നിർത്താനായി ആഹ്വാനം ചെയ്യുന്നു; അങ്ങനെ അവിടന്ന് യഥാർഥത്തിൽ നമ്മുടെ വ്യക്തിജീവിതങ്ങളുടെയും സമൂഹങ്ങളുടെയും, നമ്മുടെ ഓരോ വാക്കിന്റെയും പ്രവൃത്തിയുടെയും വ്യക്തിബന്ധങ്ങളുടെയും കേന്ദ്രബിന്ദു ആയി തീരേണ്ടതുണ്ട്. അതുവഴിയായി നമുക്ക് വിസ്മയപൂർവം പറയാൻ കഴിയണം, “”ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്” എന്ന് (ഗലാ 2:20). അവിടത്തെ വചനം നിരന്തരം ശ്രവിച്ചുകൊണ്ടും കൂദാശകളിൽ നിന്നുള്ള കൃപാവരം സ്വീകരിച്ചുകൊണ്ടും സഭയിൽ സജീവശിലകൾ ആയിത്തീരാൻ നമുക്ക് സാധിക്കും. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും അതിനെ തുടർന്നുവന്ന പാപ്പാമാരുടെ പ്രബോധനത്തിന്റെയും, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പായുടെ ചിന്തകളുടെയും, അടിസ്ഥാനത്തിലുള്ള മുഖ്യ പ്രമേയങ്ങൾ സ്വീകരിക്കാൻ സഭ ഇന്ന് വിളിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്നതുപോലെ,“””ഞങ്ങൾ പ്രഘോഷിക്കുന്നത് ഞങ്ങളെയല്ല; പ്രസ്തുത യേശുക്രിസ്തുവിനെ കർത്താവായാണ്”” (2 കോറി 4:5). അതിനാൽ വിശുദ്ധ പോൾ ആറാമന്റെ വാക്കുകൾ ഞാൻ ആവർത്തിക്കുന്നു: “””ദൈവപുത്രനായ നസ്രത്തിലെ യേശുവിന്റെ നാമവും പഠനവും ജീവിതവും വാഗ്ദാനങ്ങളും രാജ്യവും രഹസ്യവും പ്രഘോഷിക്കുന്നി ല്ലെങ്കിൽ അത് യഥാർഥ സുവിശേഷവൽക്കരണം ആവുകയില്ല”

(സുവിശേഷപ്രഘോഷണം [Evangelii Nuntiandi] എന്ന അപ്പസ്തോലിക ആഹ്വാനം, 22). സുവിശേഷവൽക്കരണപ്രക്രിയ യഥാർഥത്തിൽ ഒാരോ ക്രിസ്ത്യാനിയുടെയും ഹൃദയത്തിൽ ആരംഭിച്ചുകൊണ്ടാണ് എല്ലാ മനുഷ്യരിലേക്കും എത്തിച്ചേരേണ്ടത്. ആകയാൽ, ക്രിസ്തുവിൽ നമ്മൾ എത്രമാത്രം എെക്യപ്പെട്ടിരിക്കുന്നുവോ അത്രമാത്രം നന്നായി നമുക്ക് ഒരുമിച്ച് അവിടന്ന് നമ്മെ ഭരമേല്പിച്ചിരിക്കുന്ന പ്രേഷിത ദൗത്യം നിർവഹിക്കാൻ ആകും.

  1. പ്രേഷിത ദൗത്യത്തിൽ ഒന്നിച്ച് – ലോകം കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുന്നതിനായി

ശിഷ്യരുടെ ഐക്യം അതിൽത്തന്നെ ഒരു ലക്ഷ്യമല്ല; പ്രേഷിത ദൗത്യമാണ് അത് ലക്ഷ്യം വയ്ക്കുന്നത്. യേശു അത് വ്യക്തമായി പറയുന്നു: “”അവിടന്ന് എന്നെ അയച്ചു എന്ന് ലോകം വിശ്വസിക്കുന്നതിനു വേണ്ടിയാണത്” (യോഹ 17:21). അനുരഞ്ജനവും സാഹോദര്യവും ഐക്യവും പുലരുന്ന ഒരു സമൂഹത്തിന്റെ സാക്ഷ്യം വഴിയാണ് സുവിശേഷത്തിന്റെ പ്രഘോഷണം അതിന്റെ പൂർണമായ സംവേദനശക്തി പ്രാപിക്കുന്നത്.

ഈ കാഴ്ചപ്പാടിൽ വാഴ്ത്തപ്പെട്ട പൗളോ മന്നയുടെ ആപ്തവാക്യം സ്മരിക്കുന്നത് പ്രസക്തമാണ്: “””ലോകം മുഴുവന്റെയും മാനസാന്തരത്തിനായി സഭ മുഴുവനും.” 1916-ൽ “”പൊന്തിഫിക്കൽ മിഷണറി യൂണിയൻ”” സ്ഥാപിതമാകുന്നതിനു പ്രേരണയായി തീർന്ന ആദർശം സംക്ഷിപ്തമായി ഈ ആപ്തവാക്യം അവതരിപ്പിക്കുന്നു. അതിന്റെ 110-ാം വാർഷികത്തിൽ വൈദികരുടെയും സമർപ്പിതരുടെയും അല്മായരുടെയും ഇടയിൽ പ്രേഷിത ചൈതന്യം ഉത്തേജിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനും എല്ലാ സുവിശേഷവൽക്കരണ ഉദ്യമങ്ങളും ഒരുമിച്ചു കൊണ്ടുവരുന്നതിന് നടത്തിയ ശ്രമങ്ങളുടെയും പിന്നിലുള്ള പ്രതിജ്ഞാബദ്ധതയെ ഓർത്തുകൊണ്ട് ഞാൻ അവരുടെ അംഗങ്ങൾക്കു നന്ദി അർപ്പിക്കുകയും ആശീർവാദം നൽകുകയും ചെയ്യുന്നു. വാസ്തവത്തിൽ, ജ്ഞാനസ്നാനം സ്വീകരിച്ച ഒരാൾക്കും പ്രേഷിതദൗത്യത്തിൽ നിന്ന് ഒഴിവാകാനോ അതിനോടു നിസംഗത പുലർത്താനോ അവകാശമില്ല: ഓരോരുത്തരും അവരവരുടെ വിളിയും ജീവിത സാഹചര്യവും അനുസരിച്ച് ക്രിസ്തു തന്റെ സഭയെ ഭരമേൽപ്പിച്ച ഈ മഹത്തായ ദൗത്യത്തിൽ പങ്കുചേരുന്നു. ഫ്രാൻസിസ് പാപ്പ ആവർത്തിച്ച് അനുസ്മരിപ്പിച്ചിരുന്നതുപോലെ സുവിശേഷപ്രഘോഷണം എപ്പോഴും സ്വരച്ചേർച്ചയുള്ളതും സാമൂഹിക മാനം ഉള്ളതും സിനഡാത്മകവുമായ പ്രവൃത്തിയാണ്.

ഇക്കാരണത്താൽ, പ്രേഷിതപ്രവർത്തനത്തിലുള്ള ഐക്യം എന്നു പറയുന്നത് കൂട്ടായ്മയുടെയും പ്രേഷിത സഹകരണത്തിന്റെയും ആധ്യാത്മികത സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഈ മനോഭാവം അനുദിനം വളർത്തുന്നതുവഴി നമ്മുടെ സഹോദരീസഹോദരന്മാരെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ കാണാൻ ദൈവിക കൃപാവരം സാവധാനം നമ്മെ പഠിപ്പിക്കുന്നു. ഓരോ വ്യക്തിയിലും ആത്മാവ് ഉണർത്തുന്ന നന്മ സന്തോഷപൂർവ്വം തിരിച്ചറിയാനും നാം പഠിക്കുന്നു; അതായത്, വൈവിധ്യം ഒരു നിധിയായി കരുതാനും, പരസ്പരം ഭാരങ്ങൾ ചുമക്കാനും ഉന്നതത്തിൽ നിന്നുവരുന്ന ഐക്യം എപ്പോഴും അന്വേഷിക്കാനും സാധിക്കുന്നത്. യഥാർഥത്തിൽ നാം എല്ലാവരും ഒരൊറ്റ പ്രേഷിത ദൗത്യത്തിലാണ് പങ്കുചേരുന്നത്; അതായത്, “”ഒരു കർത്താവ്, ഒരു വിശ്വാസം, ഒരു ജ്ഞാനസ്നാനം.

സകലത്തിനുമുപരിയായവനും സകലത്തിലൂടെയും സകലത്തിലുമായവനും സകലരുടെയും പിതാവും ദൈവവുമായ ഒരുവൻ”(എഫേ 4:5-6) എന്നതിൽ. പ്രേഷിത ശിഷ്യത്വത്തിന്റെ ദൈനംദിനം ഉള്ള ആധ്യാത്മികതയാണ് ഇത് പ്രകാശിതമാക്കുന്നത്. സഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തെ സംബന്ധിച്ച ഒരു സാർവത്രിക കാഴ്ചപ്പാട് തിരിച്ചുപിടിക്കാനും സംഘാതമായ ശ്രമങ്ങളുടെ കുറവ് നികത്താനും ഇത് സഹായിക്കുന്നു; “””ഞാൻ പൗലോസിന്റേതാണ്, ഞാൻ അപ്പോളോയുടേതാണ്” (1 കോറി 1:10-12 കാണുക) എന്ന തരത്തിൽ ഏക കർത്താവിനെ പിൻചൊല്ലുന്നവരുടെ ഇടയിൽ സൃഷ്ടിക്കപ്പെടുന്ന വിഭാഗീയതകളെ അതിജീവിക്കാനും ഇത് സഹായകമാകുന്നു.

പ്രേഷിത പ്രവർത്തനത്തിലെ ഐക്യം (unity) എന്നു പറയുന്നത് ഐകരൂപ്യം (uniformity) ആയി മനസ്സിലാക്കപ്പെടരുത് എന്ന് പറയേണ്ടതില്ലല്ലോ; മറിച്ച്, അത് ഒരേ ഉദ്ദേശ്യത്തോടുകൂടിയ വ്യത്യസ്തങ്ങളായ സിദ്ധികളുടെ (രവമൃശാെ)െ സംഗമമാണ്; അതായത്, ക്രിസ്തുവിന്റെ സ്നേഹം പ്രകടമാക്കുകയും അവിടത്തെ കണ്ടുമുട്ടാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്യുന്ന പ്രവ്യത്തി. പ്രാദേശിക സമൂഹങ്ങൾ പരസ്പരം സഹകരിക്കുമ്പോൾ സുവിശേഷവൽക്കരണം സാധ്യമാകുന്നു; അതുപോലെതന്നെ ഒരേ വിശ്വാസത്തിൽ സാംസ്കാരികവും ആത്മീയവും ആരാധനക്രമപരവും ആയ വ്യത്യസ്തതകൾ പൂർണമായും പൊരുത്തപ്പെട്ട് പ്രകാശിക്കപ്പെടുമ്പോൾ. ആകയാൽ, സഭയിലെ എല്ലാ സ്ഥാപനങ്ങളിലും സഭാത്മക പ്രേഷിത കൂട്ടായ്മയുടെ ചൈതന്യം ശക്തിപ്പെടുത്താനും പ്രേഷിത ദൗത്യത്തിനുവേണ്ടിയും ദൗത്യത്തിൽതന്നെയും പരസ്പരം സഹകരിക്കുന്നതിനുള്ള സർഗാത്മകവും മൂർത്തവുമായ മാർഗങ്ങൾ വികസിപ്പിച്ചെടുക്കാനും ഞാൻ ആഹ്വാനം ചെയ്യുന്നു.

ഇത് സംബന്ധിച്ച്, പ്രേഷിത സഹകരണത്തിനായി പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ ചെയ്തുവരുന്ന സേവനങ്ങൾക്ക് ഞാൻ അവർക്കു നന്ദി പ്രകാശിപ്പിക്കുന്നു; ഞാൻ പെറുവിൽ ആയിരുന്ന കാലത്ത് അവരുടെ സേവനം അനുഭവിച്ചത് കൃതജ്ഞതപൂർവ്വം അനുസ്മരിക്കുന്നു. പ്രൊപ്പഗേഷൻ ഓഫ് ഫെയ്ത്ത്, ഹോളി ചൈൽഡ്ഹുഡ്, സെന്റ് പീറ്റർ ദ അപ്പോസ്റ്റൽ ആൻഡ് പൊന്തിഫിക്കൽ മിഷനറി യൂണിയൻ എന്നീ സൊസൈറ്റികൾ എല്ലാ പ്രായത്തിലുമുള്ള വിശ്വാസികളുടെ ഇടയിൽ പ്രേഷിതബോധം ജനിപ്പിക്കാനും രൂപപ്പെടുത്താനും ലോകം മുഴുവനുമുള്ള സമൂഹങ്ങളെ പ്രാർഥനയുടെയും ഉപവിയുടേയും ശൃംഖലവഴി ബന്ധിപ്പിക്കാനുള്ള ശ്രമവും തുടർന്നുകൊണ്ടേയിരിക്കുന്നു. പ്രൊപ്പഗേഷൻ ഒാഫ് ഫെയ്ത്ത് സൊസൈറ്റിയുടെ സ്ഥാപികയായ വാഴ്ത്തപ്പെട്ട പൗളിൻ മരീ ജാരിക്കോട്ട് 200 വർഷങ്ങൾക്കു മുമ്പ്“””സജീവ ജപമാല” (Living Rosary) സ്ഥാപിച്ചു എന്നത് ഇവിടെ എടുത്തു പറയേണ്ടതാണ്. ലോകം മുഴുവനുമുള്ള ഒട്ടനവധി വിശ്വാസികളെ ഒാരോരോ ആത്മീയവും പ്രേഷിതപരവുമായ ആവശ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ ഇന്നും അത് ഒരുമിച്ചു കൂട്ടുന്നു. വിശ്വാസപ്രചാരണ സംഘത്തിന്റെ (Society for the
Propagation of the Faith) താത്പര്യപ്രകാരം പീയൂസ് പതിനൊന്നാമൻ പാപ്പാ 1926-ൽ “ആഗോള പ്രേഷിത ദിനം” ”(World Mission
ഡേ) സ്ഥാപിക്കുകയുണ്ടായി എന്നതും സ്മരണീയമാണ്. ഈ ദിനം സമാഹരിക്കുന്ന വാർഷിക സംഭാവനകൾ സഭയുടെ പ്രേഷിത ദൗത്യത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി പാപ്പായുടെ നാമത്തിൽ വിതരണം ചെയ്യപ്പെടുന്നു. ഈ നാല് സൊസൈറ്റികളും ഒരുമിച്ച്, പൊതുവായും, ഒാരോരുത്തരുടെയും പ്രത്യേക സവിശേഷത അനുസരിച്ചും, ഇന്നും സഭ‘മുഴുവനിലുമായി വിലപ്പെട്ട പ്രവൃത്തി നിർവഹിക്കുന്നു. എെക്യത്തിന്റെയും സഭാത്മക പ്രേഷിത കൂട്ടായ്മയുടെയും സജീവ അടയാളങ്ങളാണവ. കൃതജ്ഞതാചൈതന്യത്തോടെ അവരോടൊപ്പം പ്രവർത്തിക്കാൻ ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു.

  1. സ്നേഹിക്കാനുള്ള പ്രേഷിതദൗത്യം: ദൈവത്തിന്റെ വിശ്വസ്തസ്നേഹം പ്രഘോഷിക്കുക, ജീവിക്കുക, പങ്കുവയ്ക്കുക

ഐക്യമാണ് പ്രേഷിതദൗത്യത്തിന്റെ വ്യവസ്ഥയെങ്കിൽ സ്നേഹമാണ് അതിന്റെ കാതൽ. ലോകത്തോടു പ്രഘോഷിക്കാനായി നമ്മെ അയച്ചിരിക്കുന്ന സദ്വാർത്ത രൂപഭാവം ഇല്ലാത്ത ഒരു ആദർശമല്ല; അത് ദൈവത്തിന്റെ വിശ്വസ്തസ്നേഹത്തിന്റെ സുവിശേഷമാണ്; അത് യേശുക്രിസ്തുവിന്റെ മുഖത്തും ജീവിതത്തിലും മാംസം ധരിച്ചു.

ശിഷ്യരുടെയും സഭ‘ മുഴുവന്റെയും പ്രേഷിതദൗത്യം പരിശുദ്ധാത്മാവിലുള്ള ക്രിസ്തുവിന്റെ ദൗത്യം തുടരുക എന്നതാണ്. ഈ ദൗത്യം സ്നേഹത്തിൽ ജനിക്കുന്നതും സ്നേഹത്തിൽ ജീവിക്കുന്നതും സ്നേഹത്തിലേക്കു നയിക്കുന്നതുമാണ്. യഥാർഥത്തിൽ കർത്താവ് തന്നെയും തന്റെ പീഡനുഭവത്തിനു മുമ്പുള്ള പിതാവിനോടു നടത്തിയ ശ്രേഷ്ഠ പ്രാർഥനയിൽ, തന്റെ ശിഷ്യരുടെ ഇടയിൽ ഐക്യം ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്തശേഷം, ഇപ്രകാരം ഉപസംഹരിച്ചു: “”അങ്ങ് എനിക്ക് നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണ്ടതിനും ഞാൻ അവരിൽ ആയിരിക്കേണ്ടതിനുമാണിത്””(യോഹ 17:26). ക്രിസ്തുവിന്റെ സ്നേഹത്താൽ പ്രേരിതരായി (2 കോറി 5:14 കാണുക), ക്രിസ്തുവിനു വേണ്ടി സുവിശേഷം പ്രസംഗിക്കാൻ അപ്പോസ്തലന്മാർ ഇറങ്ങിത്തിരിച്ചു. ഇതേ രീതിയിൽ നൂറ്റാണ്ടുകളായി ക്രിസ്ത്യാനികളുടെ വലിയൊരു സംഘം ആളുകൾ – രക്തസാക്ഷികൾ, ആത്മീയാചാര്യർ, പ്രേഷിതർ – ഈ ദിവ്യസ്നേഹം ലോകത്തെ അറിയിക്കാനായി തങ്ങളുടെ ജീവിതങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അങ്ങനെ സ്നേഹത്തിന്റെ അരൂപിയായ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് സഭയുടെ സുവിശേഷവൽക്കരണ ദൗത്യം സമയത്തിന്റെ അന്ത്യം വരെ തുടർന്നുകൊണ്ടിരിക്കും.

  1. സ്നേഹിക്കാനുള്ള പ്രേഷിതദൗത്യം: ദൈവത്തിന്റെ വിശ്വസ്തസ്നേഹം പ്രഘോഷിക്കുക, ജീവിക്കുക, പങ്കുവയ്ക്കുക

ഐക്യമാണ് പ്രേഷിതദൗത്യത്തിന്റെ വ്യവസ്ഥയെങ്കിൽ സ്നേഹമാണ് അതിന്റെ കാതൽ. ലോകത്തോടു പ്രഘോഷിക്കാനായി നമ്മെ അയച്ചിരിക്കുന്ന സദ്വാർത്ത രൂപഭാവം ഇല്ലാത്ത ഒരു ആദർശമല്ല; അത് ദൈവത്തിന്റെ വിശ്വസ്തസ്നേഹത്തിന്റെ സുവിശേഷമാണ്; അത് യേശുക്രിസ്തുവിന്റെ മുഖത്തും ജീവിതത്തിലും മാംസം ധരിച്ചു.

ശിഷ്യരുടെയും സഭ‘ മുഴുവന്റെയും പ്രേഷിതദൗത്യം പരിശുദ്ധാത്മാവിലുള്ള ക്രിസ്തുവിന്റെ ദൗത്യം തുടരുക എന്നതാണ്. ഈ ദൗത്യം സ്നേഹത്തിൽ ജനിക്കുന്നതും സ്നേഹത്തിൽ ജീവിക്കുന്നതും സ്നേഹത്തിലേക്കു നയിക്കുന്നതുമാണ്. യഥാർഥത്തിൽ കർത്താവ് തന്നെയും തന്റെ പീഡനുഭവത്തിനു മുമ്പുള്ള പിതാവിനോടു നടത്തിയ ശ്രേഷ്ഠ പ്രാർഥനയിൽ, തന്റെ ശിഷ്യരുടെ ഇടയിൽ ഐക്യം ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്തശേഷം, ഇപ്രകാരം ഉപസംഹരിച്ചു: “”അങ്ങ് എനിക്ക് നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണ്ടതിനും ഞാൻ അവരിൽ ആയിരിക്കേണ്ടതിനുമാണിത് ”(യോഹ 17:26). ക്രിസ്തുവിന്റെ സ്നേഹത്താൽ പ്രേരിതരായി (2 കോറി 5:14 കാണുക), ക്രിസ്തുവിനു വേണ്ടി സുവിശേഷം പ്രസംഗിക്കാൻ അപ്പോസ്തലന്മാർ ഇറങ്ങിത്തിരിച്ചു. ഇതേ രീതിയിൽ നൂറ്റാണ്ടുകളായി ക്രിസ്ത്യാനികളുടെ വലിയൊരു സംഘം ആളുകൾ – രക്തസാക്ഷികൾ, ആത്മീയാചാര്യർ, പ്രേഷിതർ – ഈ ദിവ്യസ്നേഹം ലോകത്തെ അറിയിക്കാനായി തങ്ങളുടെ ജീവിതങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അങ്ങനെ സ്നേഹത്തിന്റെ അരൂപിയായ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് സഭയുടെ സുവിശേഷവൽക്കരണ ദൗത്യം സമയത്തിന്റെ അന്ത്യം വരെ തുടർന്നുകൊണ്ടിരിക്കും.

അതിനാൽ, ഇന്നത്തെ ജനതകളുടെ (adgentes) ഇടയിൽ പ്രവർത്തിക്കുന്ന പ്രേഷിതരോടു നന്ദി പ്രകാശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെപ്പോലെ അവർ തങ്ങളുടെ സ്വദേശവും കുടുംബങ്ങളും എല്ലാത്തരം സുരക്ഷിതത്വവും ഉപേക്ഷിക്കുകയുണ്ടായി. അത് സുവിശേഷം പ്രഘോഷിക്കാനും പലപ്പോഴും വെല്ലുവിളി നേരിടുന്ന ഇടങ്ങളിലും ദരിദ്രരുടെ ഇടയിലും സംഘർഷഭരിതവും സാംസ്കാരികമായി വ്യത്യസ്തമായതുമായ സാഹചര്യങ്ങളിലും ക്രിസ്തുവിനെയും അവിടത്തെ സ്നേഹവും കൊണ്ടുവരാനും വേണ്ടിയാണ്. പ്രതികൂല സാഹചര്യങ്ങളും മാനുഷിക പരിമിതികളും ഉണ്ടെങ്കിൽപ്പോലും അവർ സ്വയം തങ്ങളെത്തന്നെ നൽകുന്നത് തുടരുന്നു; എന്തെന്നാൽ, ക്രിസ്തുവിനെയും അവിടത്തെ സുവിശേഷത്തെയും നൽകുക എന്നതാണ് അവർക്ക് നൽകാവുന്ന ഏറ്റവും വലിയ നിധി എന്ന് അവർ മനസ്സിലാക്കുന്നു. അവരുടെ സ്ഥിരോൽസാഹംവഴി, ദൈവത്തിന്റെ സ്നേഹം എല്ലാ തടസ്സങ്ങളെയും അതിജീവിക്കുന്നുവെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തുവിന്റെ ഈ ധീരരായ സാക്ഷികളെ ലോകത്തിന് ഇനിയും ആവശ്യമുണ്ട്; സഭാ സമൂഹങ്ങൾക്ക് ഇനിയും പുതിയ പ്രേഷിത ദൈവവിളികളും ആവശ്യമുണ്ട്. നമ്മൾ അവരെ നമ്മുടെ ഹൃദയത്തോടു ചേർത്തുവയ്ക്കുകയും നിരന്തരം അവർക്കുവേണ്ടി പിതാവിനോടു പ്രാർഥിക്കുകയും വേണം. ക്രിസ്തുവിനെ അനുഗമിച്ചു എല്ലാം ഉപേക്ഷിച്ച് സുവിശേഷവൽക്കരണത്തിന്റെ പാതയിൽ ‘ഭൂമിയുടെ അതിർത്തികളോളം പോകാൻ തയ്യാറാകുന്ന യുവജനങ്ങളുടെയും മുതിർന്നവരുടെയും ദാനം അവിടന്ന് നമുക്ക് നൽകുമാറാകട്ടെ!

സ്ത്രീകളും പുരുഷന്മാരുമായ പ്രേഷിതരോടുള്ള വലിയ ആദരത്തോടുകൂടെ, സുവിശേഷവൽക്കരണ ദൗത്യത്തിൽ ക്രിസ്തുവിലുള്ള നമ്മുടെ ജീവിതസാക്ഷ്യം, പ്രാർഥന, പ്രേഷിതപ്രവർത്തനത്തിനു വേണ്ടിയുള്ള സംഭാവനകൾ എന്നിവ വഴിയായി അവരോടു ചേരാൻ സഭ‘മുഴുവനോടും ഞാൻ പ്രത്യേകമായി ആഹ്വാനം ചെയ്യുന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് പറഞ്ഞതുപോലെ, “”സ്നേഹം സ്നേഹിക്കപ്പെടുന്നില്ല;””അദ്ദേഹത്തിന്റെ സ്വർഗപ്രവേശനത്തിന്റെ 800-ാം ആണ്ട് ആചരിക്കുന്ന ഈ വേളയിൽ നാം അദ്ദേഹത്തിലേക്കു പ്രത്യേകമായി നോക്കുന്നു. കർത്താവിനോടുള്ള സ്നേഹത്തിൽ ജീവിക്കാനും ആ സ്നേഹം സമീപത്തും വിദൂരത്തും ഉള്ളവരിലേക്കു പകരാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹം നമുക്ക് പ്രചോദനമാകട്ടെ. എന്തെന്നാൽ അദ്ദേഹം പറഞ്ഞു, “ഈ സ്നേഹം കൊണ്ട് ഇത്രയേറെ നമ്മെ സ്നേഹിച്ച അവിടത്തെ അത്രയേറെ നാം സ്നേഹിക്കണം!” (ബാഞ്ഞോറെജ്ജിയോയിലെ വിശുദ്ധ ബോണവെഞ്ചർ, വിശുദ്ധ ഫ്രാൻസിസിന്റെ ജീവചരിത്രം, അദ്ധ്യായം IX, 1; Fonti Francescane,1161). തന്റെ മരണശേഷവും തന്റെ പ്രേഷിത ദൗത്യം തുടരുമെന്നു പ്രഖ്യാപിച്ച വിശുദ്ധ കൊച്ചുത്രേസ്യയിൽനിന്നും നമുക്ക് പ്രചോദനം ഉൾക്കൊള്ളാം. “”ഇപ്പോൾ ഞാൻ ഭൂമിയിൽ ചെയ്യുന്നതുതന്നെ സ്വർഗത്തിൽ ആയിരിക്കുമ്പോഴും ചെയ്യാൻ ആഗ്രഹിക്കുന്നു: യേശുവിനെ സ്നേഹിക്കാനും, യേശു സ്നേഹിക്കപ്പെടാൻ പ്രവർത്തിക്കാനും” എന്ന് അവൾ പറഞ്ഞു (അബേ ബലിയേറിനുള്ള കത്ത് 220, ഫെബ്രഫുവരി 24, 1897).

ഈ സാക്ഷികളാൽ പ്രചോദിതരായി, നമുക്ക് ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന ദൈവവിളിയും ദാനങ്ങളും അനുസരിച്ച്, സുവിശേഷവൽക്കരണത്തിന്റെ മഹാദൗത്യത്തിന് നമ്മുടെ സംഭാവന നൽകാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം. നിങ്ങളുടെ പ്രാർഥനയും പ്രായോഗിക പിന്തുണയും, പ്രത്യേകിച്ച് ആഗോള പ്രേഷിതദിനത്തിൽ, ദൈവത്തിന്റെ സ്നേഹത്തിന്റെ സുവിശേഷം എല്ലാവരിലേക്കും, ഏറെ പ്രത്യേകിച്ച് ദരിദ്രരിലേക്കും ആവശ്യങ്ങളിൽ ഇരിക്കുന്നവരിലേക്കും, എത്തിക്കുന്നതിൽ വലിയ സഹായമായിരിക്കും. ഓരോ ദാനവും, അതെത്ര ചെറുതായാലും, പ്രേഷിത കൂട്ടായ്മയുടെ അർഥവത്തായ പ്രവൃത്തി ആയിരിക്കും. “”ലോകമെമ്പാടുമുള്ള പ്രേഷിതരെ ഞാൻ സഹായിക്കാനായി നിങ്ങളെന്നെ സഹായിക്കുന്നതിന്”(Video Message for World Mission ഡേ 2025, 19 October 2025) ഞാൻ ഹൃദയപൂർവം വീണ്ടും നന്ദിപറയുന്നു. ആത്മീയമായ ഐക്യം വളർത്തുന്നതിന് ഈ ചെറിയ പ്രാർഥനയോടെ ഞാൻ നിങ്ങൾക്ക് എന്റെ ആശീർവാദം നൽകുന്നു.

പരിശുദ്ധനായ പിതാവേ, ക്രിസ്തുവിൽ ഞങ്ങളെ ഒന്നാക്കി തീർക്കണമേ. അവിടത്തെ സ്നേഹമാണല്ലോ ഞങ്ങളെ എെക്യത്തിൽ നിലനിർത്തുന്നതും നവീകരിക്കുന്നതും. പരിശുദ്ധാത്മാവിനോടു വിധേയ പ്പെട്ടുകൊണ്ട്, സഭാംഗങ്ങൾ എല്ലാവരും പ്രേഷിത ദൗത്യത്തിൽ ഒന്നായിത്തീരട്ടെ. അങ്ങനെ അവർ ധൈര്യപൂർവ്വം സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നവരും എല്ലാ സൃഷ്ടികളോടുമുള്ള അങ്ങയുടെ വിശ്വസ്ത സ്നേഹം പ്രഘോഷിക്കുന്നവരും ദൈനംദിനം അത് പ്രകാശിപ്പിക്കുന്നവരും ആയിത്തീരട്ടെ.

പ്രേഷിതരായ എല്ലാ സ്ത്രീപുരുഷന്മാരെയും അനുഗ്രഹിക്കണമേ; അവരുടെ ഉദ്യമങ്ങളിൽ അവരെ പിന്തുണയ്ക്കണമേ; അവരെ പ്രത്യാശയിൽ കാത്തുസൂക്ഷിക്കണമേ.

പ്രേഷിത പ്രവർത്തനത്തിന്റെ രാജ്ഞിയായ മറിയമേ, ലോകത്തിന്റെ എല്ലാ കോണുകളിലുമായി ഞങ്ങൾ ചെയ്യുന്ന സുവിശേഷവൽക്കരണ പ്രവർത്തനത്തെ അനുഗമനം ചെയ്യേണമേ. ഞങ്ങളെ സമാധാനത്തിന്റെ ഉപകരണങ്ങൾ ആക്കണമേ; അങ്ങനെ ലോകം മുഴുവൻ ക്രിസ്തുവിൽ രക്ഷയുടെ വെളിച്ചം തിരിച്ചറിയാൻ ഇടവരട്ടെ. ആമേൻ.

2026 ജനുവരി 25-ാം തീയതി, ആണ്ടുവട്ടത്തിലെ മൂന്നാം ഞായറാഴ്ച, വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ മാനസാന്തരതിരുനാളിൽ, വത്തിക്കാനിൽനിന്നു നൽകപ്പെട്ടത്.

ലിയോ പതിനാലാമൻ പാപ്പാ

Latest Updates

POPULAR Views

FEATUERD Views

ESA അഥവാ പരിസ്ഥിതി സംവേദക മേഖല: പ്രതിസന്ധികളും പ്രശ്‌നപരിഹാരങ്ങളും 

പശ്ചിമഘട്ടം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള  വടക്ക് തപ്തി നദി മുതല്‍ തെക്ക്...

കടുത്തനിയന്ത്രണങ്ങളിൽ ഉലയുന്ന മതധർമസ്ഥാപനങ്ങൾ

ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ ലാഭേച്ഛയില്ലാത്ത മതധർമ സ്ഥാപനങ്ങൾ  (നോട്ട്  ഫോർ പ്രോഫിറ്...

ഡിജിറ്റല്‍ യുഗത്തിലെ മനുഷ്യമാഹാത്മ്യവും നിര്‍മ്മിതബുദ്ധിയുടെ ധാര്‍മ്മികതയും: കത്തോലിക്കാ സാമൂഹിക ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ഒരു പഠനം

ആഗോള സമൂഹം ഇന്ന് എത്തിനില്‍ക്കുന്നത് ഡിജിറ്റല്‍ വിപ്ലവത്തിന്റെ അതിവേഗതയാര്‍ന്ന മൂര്‍ദ്ധന്യഘട്ടത്തിലാണ്. നിര്‍മ്മിതബുദ്ധിയും...

കേരളത്തിലെ വിദ്യാഭ്യാസ മേഖല: വെല്ലുവിളികളും അപചയങ്ങളും

കേരളത്തിലെ വിദ്യാഭ്യാസമേഖല ഏറെ സങ്കീര്‍ണ്ണതകളും വെല്ലുവിളികളും നേരിടുന്ന കാലഘട്ടമാണിത്. 2020 ലെ...

ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര 

തന്റെ അസ്തിത്വത്തിന്റെ പൂര്‍ണ്ണത പ്രാപിക്കാനായി ജീവിതസാഹചര്യങ്ങളുടെയും ദൈവീക ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും വ്യക്തമായ അറിവോടും കൂടെ ഒരാള്‍ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥയാണ് ദൈവവിളി. ഇത് കേവലം ഒരു തൊഴിലോ ജീവിതരീതിയോ അല്ല, മറിച്ച് ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തപരമായ പ്രതികരണമാണ്.

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.