മാർതോമാ ക്രിസ്ത്യാനികളുടെ സുറിയാനിബന്ധം

Published on

മാർതോമാ ശ്ലീഹാ സ്ഥാപിച്ച ഭാരതസഭ, പേർഷ്യൻ സാമ്രാജ്യത്തിൽ ജന്മമെടുത്ത കിഴക്കിന്റെ സഭയോട് ((Church of the East) ബന്ധപ്പെട്ടാണ് വളർന്നുവന്നത്. കിഴക്കിന്റെ സഭ, പൗരസ്ത്യ സുറിയാനി സഭ, കൽദായ സഭ, നെസ്റ്റോറിയൻ സഭ, അസീറിയൻ സഭ, പേർഷ്യൻ സഭ എന്നീ വിവിധ പേരുകളിലാണ് ഈ സഭ അറിയപ്പെട്ടിരുന്നത്. പേർഷ്യൻ സാമ്രാജ്യത്തിൽ മൂന്നു സഭകൾ ഉണ്ടായിരുന്നു.

തോമാശ്ലീഹായുടെ ശിഷ്യനായ അദായി സ്ഥാപിച്ച എദേസ സഭ, മറ്റൊരു ശിഷ്യനായ മാറി സ്ഥാപിച്ച സെല്യൂഷ്യ സഭ, തോമാശ്ലീഹ തന്നെ സ്ഥാപിച്ച പേർഷ്യൻ സഭ (-Persia Proper). ഇവ മൂന്നും ഒരേ രാജ്യത്ത് ജന്മമെടുത്തു വളർന്നുവന്നവയായിരുന്നു. അതുകൊണ്ടുതന്നെ ഇവയുടെ വളർച്ചയും രീതികളും തമ്മിൽ കാര്യമായ അന്തരം ഇല്ലായിരുന്നു. തോമാശ്ലീഹ സ്ഥാപിച്ച ഭാരതത്തിലെസഭയും ഇവയോട് ബന്ധപ്പെട്ടാണ് വളർന്നുവന്നത്, പ്രത്യേകിച്ച് ഏറ്റവും അടുത്തുള്ള പേർഷ്യൻ സഭയോട്. തോമാശ്ലീഹായോ അദ്ദേഹത്തിന്റെ ശിഷ്യന്മാരോ സ്ഥാപിച്ചുവെന്ന കാരണത്താൽ ഈ നാലുസഭകൾക്കും പൊതുപൈതൃകം അവകാശമായുണ്ട്. പേർഷ്യൻ സഭയിലെ ഫാർസ് (Rew- Ardshir) എന്ന രൂപതയിൽ നിന്നായിരുന്നു ഭാരതസഭയ്ക്ക് ആത്മീയനേതൃത്വം നല്കിയിരുന്ന മെത്രാന്മാർ വന്നുകൊണ്ടിരുന്നത്. 

അലക്‌സാണ്ടറിയ, അന്ത്യോക്യാ, എദേസ, നിസിബിസ് എന്നിവ ദൈവശാസ്ത്രപീ~ങ്ങളും സഭാകേന്ദ്രങ്ങളുമായി വളർന്നുവെങ്കിലും ഭാരതസഭയ്ക്ക് അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതിനാൽ, ഭാരതത്തിലെ സഭയ്ക്ക് അടുത്തുള്ള ഒരു സഭാകേന്ദ്രവുമായി ബന്ധപ്പെടേണ്ടിവന്നു. മെത്രാന്മാരുടെ തെരഞ്ഞെടുപ്പ് പ്രാദേശിക സൂനഹദോസകളിൽ വച്ച് വേണമെന്നും മെത്രാപ്പോലീത്താമാർ മെത്രാന്മാരെ വാഴിക്കുന്നത് മറ്റ് രണ്ട് മെത്രാന്മാരുടെ സഹായത്തോടെ വേണമെന്നുമായിരുന്നു ആദ്യകാല സുനഹദോസുകളുടെ തീരുമാനം. ഭാരതസഭയ്ക്ക് പ്രാദേശിക സൂനഹദോസോ ഒന്നിൽ കൂടുതൽ മെത്രാന്മാരുടെ സാധ്യതയോ ഇല്ലാതിരുന്നതിനാൽ പേഷ്യൻസഭയോടുള്ള ബന്ധം നിലനിർത്തിക്കൊണ്ട് പോകേണ്ടത് ആവശ്യമായിരുന്നു. 

പേർഷ്യയും ഇന്ത്യയും തമ്മിൽ ക്രിസ്തുമതാരംഭത്തിനു മുൻപുതന്നെ ഉണ്ടായിരുന്ന വാണിജ്യ സാംസ്‌കാരിക ബന്ധങ്ങൾ സഭാപരമായ ബന്ധത്തിന് കൂടുതൽ സഹായമായി. കിഴക്കിന്റെ സഭയെ ഒരു വിദേശസഭയോ അയൽസഭയോ മാതൃസഭയോ ആയല്ല സ്വന്തം എന്നപോലെയാണ് ഭാരതസഭ പരിഗണിച്ചിരുന്നത്. ഇക്കാരണങ്ങളാൽ ഭാരതസഭയുടെ രൂപപ്പെടലിനും വളർച്ചയ്ക്കും ഈ ബന്ധം ഏറെ സഹായിച്ചു.

പൗരസ്ത്യ സുറിയാനിസഭ ബന്ധമാണ് ഭാരതസഭയുടെ ആരാധനാഭാഷ സുറിയാനിയായി തീരാൻ പ്രധാനമായും കാരണമായത്. ഈശോ സംസാരിച്ചിരുന്ന, വളരെ പ്രാചീനമായ അറമായസുറിയാനി ഭാഷ ആദ്യ നൂറ്റാണ്ടുകളിലെ വാണിജ്യഭാഷ കൂടിയായിരുന്നു എന്നത് ഇതിന്റെ പ്രാധാന്യവും മഹത്വവും പ്രസക്തിയും വിളിച്ചറിയിക്കുന്നു. ഭാരതസഭയുടെ ആരാധനാക്രമവും ആത്മീയതയും ദൈവശാസ്ത്രവും അച്ചടക്കവും രൂപപ്പെടുന്നതിൽ സുറിയാനി ബന്ധത്തിന് കാതലായ പങ്കുണ്ട്. ഭാരതത്തിന്റെ തനിമ നമ്മുടെ വിശ്വാസപ്രകടനത്തിലും ആചാരാനുഷ്ഠാനങ്ങളിലും കാത്തുസൂക്ഷിച്ചെങ്കിലും ആരാധനാക്രമവും ദൈവശാസ്ത്രവും സുറിയാനി സഭയോട് ചേർന്നുപോകുന്നതായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടു വരെ ഈ സുറിയാനി ബന്ധം ഭാരതസഭ തുടർന്നു വന്നു. പോർച്ചുഗീസുകാർ വഴിയും പ്രൊപഗാന്ത വഴിയും നസ്രാണി സഭ പാശ്ചാത്യ (റോമൻ, ലത്തീൻ) സഭയോടു ബന്ധപ്പെടുകയും ആ സഭയുടെ കീഴിൽ ഏതാണ്ടു മൂന്നര നൂറ്റാണ്ടുകൾ കഴിയുകയും ചെയ്തപ്പോൾ  സുറിയാനി ബന്ധം നഷ്ടപ്പെട്ടു എന്നുതന്നെ പറയാം. നഷ്ടപ്പെട്ടുപോയ സുറിയാനി ബന്ധം കഴിഞ്ഞനൂറ്റാണ്ട് മുതൽ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു.

റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ

Latest Updates

POPULAR Views

FEATUERD Views

വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ ഭാരതസഭയെ കുറിച്ച്

329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി  അഭിഷിക്തനായി....

വിശ്വാസസംരക്ഷകനായ അര്‍ണോബിയൂസ്

ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും  മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.

ഇന്ത്യന്‍സഭയെക്കുറിച്ച് അര്‍ണോബിയൂസ്

ഫ്രാന്‍സ് ((Gaul) ഭരിച്ചിരു റോമന്‍ സഹചക്രവര്‍ത്തിയുടെ ((Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ അംബ്രോസ് 

ഫ്രാന്‍സ് (Gaul) ഭരിച്ചിരുന്ന റോമന്‍ സഹചക്രവര്‍ത്തിയുടെ (Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

അക്വിലെയിലെ റൂഫിനസ് ഇന്ത്യയിലെ സഭയെക്കുറിച്ച് 

ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്....

വിശുദ്ധ എഗേറിയ തോമാശ്ലീഹായെ കുറിച്ച്.. 

എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം 

സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന് ഇന്ത്യയെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു....

ഭാരതസഭയെകുറിച്ച് അപ്പസ്‌തോലന്മാരുടെ പ്രബോധനം

മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ` അപ്പസ്‌തോലന്മാരുടെ പ്രബോധനം' (Dotcrine of the...

ഭാരതസഭയെക്കുറിച്ച് അലക്സാണ്ടറിയായിലെ ഒരിജൻ

ഗ്രീക്ക്, ലത്തീൻ സഭാപിതാക്കന്മാർ ഭതോമാശ്ലീഹാ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു' എന്ന് എഴുതുമ്പോൾ,...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജെറോം

ആദ്യനൂറ്റാണ്ടുകളിലെ മഹാന്മാരായ പണ്ഡിതന്മാരിൽ വളരെ ശ്രദ്ധേയനാണ് വിശുദ്ധ ജെറോം. നിരവധി...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ എഫ്രേം

വിശുദ്ധ എഫ്രേം തന്റെ പല കവിതകളിലും തോമാശ്ലീഹായുടെ ഇന്ത്യൻ ദൗത്യത്തെ പരാമർശിക്കുന്നുണ്ട്....

വിശുദ്ധ ബർത്തലോമിയോയും ഇന്ത്യയും

പന്തേനൂസിന്റെ ഇന്ത്യൻ ദൗത്യത്തെക്കുറിച്ച് യൗസേബ്യൂസ് എഴുതുമ്പോൾ വിശുദ്ധ ബർത്തലോമിയോ...