മാർതോമാശ്ലീഹായും ദക്ഷിണഭാരതത്തിലെ ക്രൈസ്തവരും

Published on

ഭാരതത്തിന്റെ അപ്പസ്‌തോലനായ വി. തോമാശ്ലീഹാ ഉത്തരഭാരതത്തിലും ദക്ഷിണഭാരതത്തിലുമായി രണ്ടു പ്രേഷിതയാത്രകൾ നടത്തിയതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. വി. തോമാശ്ലീഹായുടെ ഭാരത പ്രേഷിതപ്രവർത്തനത്തിന്റെ ചരിത്രവസ്തുതയെ ചില ചരിത്രപണ്ഡിതന്മാരെങ്കിലും സംശയിക്കുന്നതിന്റെ പ്രധാനകാരണം റോമായിലെ സഭക്കുളളതുപോലെ പുരാതന ദൈവാലയങ്ങളോ പുരാവസ്തു ഗവേഷണഫലമായുളള തെളിവുകളോ ശ്ലീഹന്മാരുടെ നടപടിപുസ്തകം പോലുളള ആനുകൂലിക ഗ്രന്ഥങ്ങളോ വി.പൗലോസ് ശ്ലീഹായുടെ ലേഖനമാതൃകയിലുള്ള ജീവിതവിവരണങ്ങളോ മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്ന കാറ്റക്കുമ്പുകളോ ഇല്ലെന്നുള്ളതാണ്. പൗരാണികമെന്ന് പറയാനുള്ള ഏക തെളിവ് വി. ശ്ലീഹായുടെ മൈലാപ്പൂരിലുള്ള കബറിടമാണ്. എന്നാൽ സമകാലീന ചരിത്രരേഖകളുടെ സ്ഥാനത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് സ്വന്തമായുള്ളത് അവർ ഹൃദയങ്ങളിൽ സൂക്ഷിക്കുന്ന രണ്ടായിരം വർഷം പഴക്കമുള്ള ക്രൈസ്തവപാരമ്പര്യമാണ്. അപ്പസ്‌തോലിക ഉത്ഭവത്തെക്കുറിച്ചുള്ള ഈ ക്രൈസ്തവസഹോദരങ്ങളുടെ അവബോധം  എഴുതപ്പെട്ട സമകാലീന രേഖകളെക്കാൾ ശക്തമാണ്. ഈ പാരമ്പര്യം ഒരു റിലേ മത്സരം പോലെ തലമുറ തലമുറകളായി കൈമാറി ഏതൊരു എഴുതപ്പെട്ട രേഖകളെക്കാളും ശക്തമായി മനുഷ്യഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇത് കുടുംബങ്ങളും ആഘോഷങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്ഥലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വിശ്വാസപാരമ്പര്യം കലാരൂപങ്ങളിലൂടെയും നാടൻപാട്ടുകളിലൂടെയും സജീവമായിരുന്നു, ഇന്നും സജീവമാണ്.

വിവിധ ശ്രോതസുകളിൽ നിന്ന് ലഭിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇവിടെ ഒരു ചരിത്രമെഴുതുവാൻ സാധിക്കുകയുള്ളൂ. ഈ അറിവ് പ്രധാനമായും വാമൊഴിയായിട്ടുള്ളതും വിദേശസഞ്ചാരികളും വിദേശമിഷനറിമാരും എഴുതിയിട്ടുള്ളതുമാണ്. കാലാകാലങ്ങളിലായി പോർച്ചുഗീസുകാരും മറ്റുവിദേശികളുമെഴുതിയ നൂറുകണക്കിന് ചരിത്രരേഖകളും സാക്ഷ്യങ്ങളും സമന്വയിപ്പിച്ചാൽ അവധാനപൂർണ്ണവും വിമർശനാത്മകവുമായ ഒരു പഠനം നടത്തിയാൽ തർക്കമില്ലാത്ത ഒരു അനുമാനത്തിൽ എത്താൻ സാധിക്കുന്നത് വി.തോമാശ്ലീഹായുടെ ദക്ഷിണഭാരതത്തിലെ പ്രേഷിതവേലയിലാണ്.

 ഒന്നാം നൂറ്റാണ്ടിലെ സമകാലീനചരിത്രരേഖകളുടെ പശ്ചാത്തലത്തിൽ അന്നത്തെ കേരളത്തിന്റെ ചരിത്രം വിശകലനം ചെയ്താൽ വി. തോമാശ്ലീഹാക്കു കേരളത്തിൽ വരാനുളള സാധ്യതകൾ ആർക്കും നിഷേധിക്കുവാൻ സാധിക്കുകയില്ല. കൊടുങ്ങല്ലൂരിന് സമീപമുള്ള മുസീരിസ് ആദ്യ നൂറ്റാണ്ടിൽത്തന്നെ വാണിജ്യപ്രാധാന്യമുള്ള തുറമുഖപട്ടണമായിരുന്നു. അതുകൊണ്ടു ന്യായമായും വി.തോമാശ്ലീഹായുടെ ദക്ഷിണഭാരത പ്രേഷിതപ്രവർത്തനത്തിന്റെ സാധ്യതകൾ വർധിക്കുന്നു. വി. തോമാശ്ലീഹാ സ്ഥാപിച്ച ക്രൈസ്തവസമൂഹങ്ങൾ പലതും ഒന്നാം നൂറ്റാണ്ടിലെ വ്യാപാരകേന്ദ്രങ്ങളുടെയോ തുറമുഖങ്ങളുടെയോ സമീപത്തുള്ളവയായിരുന്നു. രക്തസാക്ഷിത്വം വരിച്ച മൈലാപ്പൂർ വലിയൊരു റോമൻ വ്യാപാരകേന്ദ്രമായിരുന്ന അരിക്കമേടിന്റെ സമീപത്താണ്.

 മാർതോമാ ക്രിസ്ത്യാനികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന വി. ശ്ലീഹായുടെ പ്രേഷിതപ്രവർത്തനത്തിന്റെ സാരസംഗ്രഹം ഇങ്ങനെയാണ്; ക്രിസ്തുവർഷം 52 ൽ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ വി. ശ്ലീഹാ ഇന്നത്തെ കേരളത്തിന്റെ വിവിധഭാഗങ്ങളിലായി വിവിധ ക്രൈസ്തവസമൂഹങ്ങൾക്ക് രൂപം കൊടുക്കുകയും തുടർന്ന് ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളിലേക്കു പോയി അവിടെയും പ്രേഷിതവേലതുടരുകയും ചെയ്തു. എ. ഡി 72  ജൂലൈ മൂന്നിന് രക്തസാക്ഷിത്വം വരിച്ച് മൈലാപ്പൂരിൽ സംസ്‌കരിക്കപ്പെട്ടു. ഇതാണ് ഏകദേശം 70 ലക്ഷത്തിലധികം വരുന്ന വി. തോമാശ്ലീഹായുടെ അനുയായികളായ മാർതോമാക്രിസ്ത്യാനികൾ, മാർതോമ നസ്രാണികൾ തങ്ങളുടെ ഉളളിന്റെ ഉളളിൽ നിധിയായി സൂക്ഷിക്കുന്ന അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ സാരസംഗ്രഹം. ഈ അപ്പസ്‌തോലിക പാരമ്പര്യ വിവരണങ്ങളിൽ വൈവിധ്യങ്ങൾ ഉണ്ടെങ്കിലും ഈ വിവരണങ്ങളുടെയെല്ലാം കേന്ദ്രബിന്ദു വി.ശ്ലീഹായുടെ ഭാരതസന്ദർശനവും പ്രേഷിതവേലയും രക്തസാക്ഷിത്വവും കബറടക്കവുമാണ്. എഴുതപ്പെട്ട ചരിത്രം നൂറ്റാണ്ടുകൾക്കുശേഷമാണ് ഉണ്ടായതെങ്കിലും മനുഷ്യഹൃദയങ്ങളിൽ ആഴത്തിൽ എഴുതപ്പെട്ട വാമൊഴിയായുള്ള ഈ പാരമ്പര്യം സമകാലീന സാക്ഷ്യങ്ങളെ അതിജീവിക്കുന്നതാണ്.

പരമ്പരാഗതമായി വി. തോമാശ്ലീഹായുടെ പ്രേഷിതവേലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ് കൊടുങ്ങല്ലൂർ,കൊല്ലം, ചായൽ അഥവാ നിലക്കൽ, കോക്കമംഗലം, നിരണം, പറൂർ അഥവാ കോട്ടക്കാവ്, പാലയൂർ, തമിഴ്‌നാട്ടിലുള്ള തിരുവാംകോട്. ഇവയാണ് ഏഴരപ്പള്ളികൾ. ഇവയ്ക്കുപുറമെ മലയാറ്റൂരും വേറെ ചില സ്ഥലങ്ങളും വി. ശ്ലീഹായുമായി വളരെ ആഴത്തിൽ ബന്ധപ്പെട്ട സ്ഥലങ്ങളാണ്.

മാർതോമാ സ്ഥാപിച്ചതെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്ന ക്രൈസ്തവസമൂഹങ്ങളുള്ള സ്ഥലങ്ങൾക്കെല്ലാം തനതായ പ്രാദേശിക പാരമ്പര്യങ്ങളും വിശുദ്ധ ശ്ലീഹായുമായി ബന്ധപ്പെട്ട ധാരാളം കഥകളും വി.ശ്ലീഹായുടെ സാന്നിധ്യത്തെ വിളിച്ചോതുന്ന ധാരാളം വിവരണങ്ങളും ഉണ്ട്. നാടൻപാട്ടുകലയായ മാർഗംകളിപാട്ട്, വീരടിയാൻപാട്ട്, റമ്പാൻപാട്ട്, മാർതോമാപർവം ഇവയെല്ലാം ഗാനരൂപത്തിൽ മാർതോമായുടെ ദക്ഷിണഭാരത പ്രേഷിതവേലകൾ വിവരിക്കുന്നു. 

തൊങ്ങലുകളും വൈരുധ്യങ്ങളും ഓരോ വിവരണത്തിലും ഉണ്ടെങ്കിലും ഈ വിവരണങ്ങളുടെയെല്ലാം സാരസംഗ്രഹം വി. ശ്ലീഹായുടെ ദക്ഷിണഭാരതത്തിലെ പ്രേഷിതവേലയും രക്തസാക്ഷിത്വവുമാണ്.

 വി.തോമായുടെ ദക്ഷിണഭാരതത്തിലെ പ്രേഷിതവേല ചില കുടുംബങ്ങളുമായി  ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് പകലോമറ്റം, മാളേക്കൽ,കള്ളി, കാളികാവ്, നെടുമ്പള്ളി കുടുംബങ്ങൾ തങ്ങളുടെ പൂർവികർ വി.തോമായിൽ നിന്ന് ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരാണെന്ന് ശക്തമായി പ്രഘോഷിക്കുന്നു. കൂടാതെ തെളിവുകളോടെ മാളേക്കൽ കുടുംബക്കാർ തങ്ങളുടെ കുടുംബത്തിൽ നിന്നുള്ള വൈദികരുടെ പേരുകൾ നിരത്തുന്നു. പരമ്പരാഗതമായി പകലോമറ്റം കുടുംബത്തിൽ നിന്നാണ് മാർതോമാ ക്രിസ്ത്യാനികളുടെ പൊതുനേതാവായ ആർച്ചുഡീക്കന്മാർ തിരഞ്ഞെടുക്കപ്പെടുന്നത്. 

ലത്തീൻസഭയിൽ വി. തോമായുടെ തിരുനാൾ ഡിസംബർ 21 ന് ആഘോഷിച്ചിരുന്നപ്പോഴും മാർതോമാ ക്രിസ്ത്യാനികൾ വിശ്വാസത്തിൽ തങ്ങളെ ജനിപ്പിച്ച വി.തോമായുടെ ഓർമത്തിരുനാൾ ദുക്‌റാനതിരുനാളായി ജൂലൈ മൂന്നാം തിയതിയാണ് ആഘോഷിച്ചിരുന്നത്. ഇന്ന് ആഗോളസഭ ജൂലൈ മൂന്നിന് മാർതോമായുടെ തിരുനാൾ ആഘോഷിക്കുന്നു. കുറച്ചുകാലം മുമ്പുവരെ കേരളത്തിൽ ഇതൊരു പൊതുഅവധിദിനവുമായിരുന്നു.  

കൊറൊമാണ്ടൻ തീരത്ത് വി. തോമായുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ചിന്നമല അഥവാ ലിറ്റിൽ മൗണ്ട്, പെരിയമല, പറുങ്കിമല അഥവാ ബിഗ് മൗണ്ട്. മൈലാപ്പൂർ അഥവാ സാൻതോം. തന്റെ പ്രേഷിതപ്രവർത്തനം അത്ഭുതങ്ങളിലൂടെയും അല്ലാതെയും തുടർന്ന ശ്ലീഹാ ചിന്നമലയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന അവസരത്തിൽ കുന്തത്താൽ കുത്തപ്പെടുകയും പെരിയമലയിൽ വച്ചു മരിക്കുകയും മൈലാപ്പൂരിൽ കബറടക്കപ്പെടുകയും ചെയ്തു. എ. ഡി 72  ജൂലൈ മൂന്നിനാണ് വി. ശ്ലീഹായുടെ രക്തസാക്ഷിത്വം. മാർതോമാ ക്രിസ്ത്യാനികൾ തീർഥാടനമായി വി. ശ്ലീഹായുടെ കബറിടം സന്ദർശിക്കുന്നത് ഒരു പാവനകർമ്മമായി മനസിലാക്കുകയും അവിടെനിന്ന് മണ്ണുശേഖരിച്ചു വെള്ളത്തിൽ കലർത്തി രോഗശാന്തിക്കായി കുടിക്കുകയും ചെയ്തിരുന്ന പതിവ് ഉണ്ടായിരുന്നതായി വിദേശസഞ്ചാരികളുടെ കുറിപ്പുകളിൽ കാണാം.

ലോകത്തിൽ വേറൊരു ക്രൈസ്തവസമൂഹവും മാർതോമാശ്ലീഹായുടെ പേരിലില്ല. പത്രോസിന്റെ മാർഗം പോലെയാണ് തോമായുടെ മാർഗമെന്ന് വിദേശമിഷനറിമാരെ മനസിലാക്കിക്കൊടുക്കുവാനുള്ള അപ്പസ്‌തോലപാരമ്പര്യതീക്ഷ്ണത മാർതോമാ ക്രിസ്ത്യാനികൾക്കുണ്ടായിരുന്നു. മാർതോമാ ക്രിസ്ത്യാനികൾ അവർ കത്തോലിക്കരോ അകത്തോലിക്കരോ ആയിക്കൊള്ളട്ടെ, അവരുടെ പൗരാണിക അപ്പസ്‌തോലിക പാരമ്പര്യത്തെക്കുറിച്ചു ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ ഇതിലും വലുതായ ഒരു പിണക്കം കാണിക്കുവാൻ ഇല്ലായെന്ന് പ്രതികരണത്തിലൂടെ അവർ പ്രകടിപ്പിക്കും. 

മാർതോമാശ്ലീഹായുടെ ഭാരതപ്രേഷിത പ്രവർത്തനത്തിന്റെ ഏറ്റവും ശക്തമായ തെളിവാണ് മൈലാപ്പൂരിലെ ശവകുടീരം. ലോകത്തിൽ വേറൊരു സ്ഥലത്തും വി. തോമായുടെ പേരിൽ ഒരു ശവകുടീരമോ അനുബന്ധദേവാലയമോ ഇല്ല. 

ദുക്‌റാന തിരുനാൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ നമ്മുടെ പിതാവിനോടൊപ്പം നമുക്കും പ്രഘോഷിക്കാം, ‘എന്റെ കർത്താവേ എന്റെ ദൈവമേ’  ‘നമുക്കും അവനോടുകൂടി പോയിമരിക്കാം.’ 

വിവിധ മാർതോമാ സഭാസമൂഹങ്ങളുടെ കൂട്ടായ ക്രൈസ്തവസാക്ഷീകരണത്തിനായി നമുക്ക് പ്രാർഥിക്കാം.

ഫ്രാൻസിസ് തോണിപ്പാറ C M I

Latest Updates

POPULAR Views

FEATUERD Views

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...

പ്രകാശവീഥിയില്‍ സഭ

തിരുസഭയുടെ ആത്മാവബോധം ദൈവശാസ്ത്ര ലോകത്തും സാധാരണ ചര്‍ച്ചകളിലും ശരിയായ വിധത്തില്‍ ഗ്രഹിക്കുകയും...

പിയര്‍ ജോര്‍ജോ ഫ്രസാത്തിയും ലോട്ടസ് ഇഫക്ടും

* പലവിധത്തിലുള്ള മാലിന്യങ്ങള്‍ പരന്നിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ യുവജനങ്ങള്‍ക്ക് വിശുദ്ധജീവിതം സാധ്യമാണോ? നവവിശുദ്ധനായ...

ഇവിടെ തുടങ്ങാം കാര്‍ലോയിസം

ഇന്ന് ലോകത്തിന്റെ ശ്രദ്ധാപാത്രമായിരിക്കുന്ന രണ്ടു ചെറുപ്പക്കാരുണ്ട്. പീഠത്തില്‍ കൊളുത്തിവച്ച ദീപം പോലെ...

കടിയേറ്റു ചോരവാര്‍ന്ന് കേരളം !

ഈ പട്ടികളെക്കൊണ്ടു തോറ്റു...! ഈ പ്രയോഗം കടുത്തതായി തോന്നിയേക്കാം. എങ്കിലും നഗര, ഗ്രാമ...

ക്രൈസ്തവരും ഭാരതസ്വാതന്ത്ര്യവും

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ക്രൈസ്തവജനത വഹിച്ച പങ്ക് നിസ്തുലമാണ്. സ്വന്തം ജീവിതവും സമ്പത്തും...

ദൈവം കരുതിവച്ച വീഞ്ഞ്

2025 മെയ് എട്ടാം തീയതി ചരിത്രപ്രസിദ്ധമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ...

മനുഷ്യരുടെ ഭാഷയിൽ സംസാരിച്ച ദൈവദൂതൻ

എല്ലാവരും തങ്ങളുടെ സ്വന്തമായി കണ്ട, എല്ലാവരെയും സ്വന്തമായി പരിഗണിച്ച പാപ്പാ. ഇരുപത്തൊന്നാംനൂറ്റാണ്ടിന്റെ...

ധാർമിക ലോകത്തെ തകർക്കുന്ന ലഹരി

'ജന്മം നൽകിയതിനുള്ള ശിക്ഷ ഞാൻ നടപ്പിലാക്കി' അമ്മയെ കൊലപ്പെടുത്തിയതിനുശേഷം കുറ്റബോധമോ പശ്ചാത്താപമോ...