Sunday, February 1, 2026
spot_imgspot_imgspot_img

മാതൃഭവനം കൈവിട്ട് മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Published on

മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം. കര്‍ത്താവ് ശക്തിപ്പെടുത്തിയത് അന്നത്തെ ഇസ്രായേല്‍ ജനതയെയാണ്. അവരില്‍ നിന്നാണ് മറ്റു ജനപഥങ്ങളിലേക്ക് പോകാന്‍ ശിഷ്യന്മാരെ പറഞ്ഞയച്ചത്. നമ്മുടെ ഭവനം നാം ശക്തിപ്പെടുത്തുക. ആ ഭവനത്തിന്റെ ശക്തിയില്‍ നിന്നുവേണം ഇതരരാജ്യങ്ങളിലേക്ക് കുടിയേറി നമ്മുടെ ജീവിതങ്ങള്‍പടുത്തുയര്‍ത്താവൂ. മാന്നാനംകുന്നില്‍ ആരംഭിച്ച സിഎംഐ സന്യാസസഭയുടെ 193 ാം സ്ഥാപനദിനാഘോഷത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ സഭാപരമായ മുന്നേറ്റത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനിലൂടെയായിരുന്നു. ഈ രണ്ടാം തുടക്കത്തോടുകൂടിയാണ് സുറിയാനി ക്രൈസ്തവര്‍ എന്ന പേര് പരിശുദ്ധ സിംഹാസനം പരിഗണിക്കാന്‍ കാരണമായത്. ദൈവജനമായി നമ്മള്‍ആഗോളകത്തോലിക്കാസഭയില്‍ രൂപപ്പെടാന്‍ കാരണമായതിന് പിന്നിലുണ്ടായിരുന്നതും ചാവറയച്ചന്റെ അജപാലന മികവായിരുന്നു.

ലത്തീന്‍സഭയുടെ ഭരണത്തില്‍ നമ്മള്‍ അധീനരായിരുന്നപ്പോള്‍ പരിശുദ്ധസിംഹാസനത്തിന്റെ മുമ്പില്‍ സഭാമക്കള്‍ നിരന്തരമായി സമര്‍പ്പിച്ച നിവേദനങ്ങളുടെയും അപേക്ഷകളുടെയും അടിസ്ഥാനത്തിലായിരുന്നു നമ്മുക്കുവേണ്ടി തന്നെയുള്ള സഭാഭരണസംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വികാരിജനറാളായി നിയമിച്ചത്. ഈ ചരിത്രസംഭവം അനുസ്മരിക്കുമ്പോള്‍ നാം ദൈവത്തിന് നന്ദി പറയണം.

സീറോ മലബാര്‍സഭയൊടൊപ്പം വളര്‍ന്ന ഒരു സന്യാസസമൂഹമാണ് സിഎംഐ സഭ. സഭയുടെ വളര്‍ച്ചയ്ക്കു പിന്നിലും സിഎംഐ സഭ എപ്പോഴുമുണ്ടായിരുന്നു. സിഎംഐ സഭയെ സീറോ മലബാര്‍സഭയോട് ചേര്‍ത്തുനിര്‍ത്തി മാത്രമേ നമുക്ക് ചിന്തിക്കാനാവൂ. സീറോ മലബാര്‍സഭയോടൊപ്പം സിഎംഐ യ്ക്കും സിഎംഐയ്‌ക്കൊപ്പം സീറോ മലബാര്‍സഭയ്ക്കും എത്രത്തോളം ഇനിയും പ്രവര്‍ത്തിച്ചുമുന്നേറാന്‍ കഴിയുമെന്നത് പ്രാര്‍ത്ഥനാപൂര്‍വ്വം തീരുമാനിക്കേണ്ടതുണ്ട്.

സീറോ മലബാര്‍ സഭയുടെ മിഷന്‍രംഗങ്ങളിലേക്ക് മാത്രമല്ല ആഗോള കത്തോലിക്കാസഭയുടെ മുഴുവന്‍ മിഷന്‍ രംഗങ്ങളിലേക്ക് സിഎംഐ സഭാവൈദികര്‍ ഇറങ്ങിച്ചെല്ലുന്നുണ്ട്. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സന്യാസസഭയ്ക്ക് ലഭിച്ച സവിശേഷ വരത്തിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തി പുതിയ പദ്ധതികളിലൂടെ സാമൂഹികസേവനങ്ങളും സഭാശുശ്രൂഷകളും ശക്തിപ്പെടുത്തുക എന്നത് സിഎംഐ സഭയുടെ പ്രത്യേകതയാണ്. വിദ്യാഭ്യാസ- സാമൂഹികസേവനരംഗത്തും ആതുരശുശ്രൂഷാരംഗത്തും എല്ലാം വളരെയേറെ ശ്രദ്ധാര്‍ഹമായ സംഭാവനകള്‍ നല്കാന്‍ സിഎംഐയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം വിശുദ്ധചാവറയച്ചന്റെ പരിശുദ്ധമായ നിയോഗങ്ങളുടെയും ജീവിതസാക്ഷ്യത്തിന്റെയും സന്യാസജീവിതത്തിന്റെയും എല്ലാ ചൈതന്യങ്ങളുടെയും തുടര്‍ക്കഥയാണ്.

ഈ ചൈതന്യം നിലനിര്‍ത്തി വരുംകാലങ്ങളിലും സീറോ മലബാര്‍സഭയോട് ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ സിഎംഐ സഭയ്ക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രൂപതയ്ക്ക് ചെയ്യാന്‍ കഴിയാത്ത പല പ്രേഷിത മേഖലകളിലും അനിഷേധ്യമായ സംഭാവനകള്‍ നല്കാന്‍ സിഎംഐ സഭയ്ക്ക്‌സാധിച്ചതിലൂടെ ആഗോള തലത്തില്‍ തന്നെ നമ്മുടെ സഭ ശ്രദ്ധിക്കപ്പെടുന്നതിന് ഇടയായിട്ടുണ്ട്. സഭയുടെ സാക്ഷ്യത്തിന്റെ മുഖമായി മാറാന്‍ സിഎംഐ സഭയ്ക്ക് സാധിച്ചിട്ടുണ്ട്.

സന്യാസസമൂഹങ്ങളെ നാം ചേര്‍ത്തുപിടിക്കണം സഭാഗാത്രത്തെ പടുത്തുതയര്‍ത്തുന്ന ശുശ്രൂഷ നിര്‍വഹിക്കുന്നവരാണ് അവര്‍. സഭയുടെ നിര്‍മ്മിതിയിലും രാഷ്ട്രനിര്‍മ്മിതിയിലും ഒന്നുപോലെ പങ്കാളികളായിക്കൊണ്ട് വിദേശരാജ്യങ്ങളിലേക്കുള്ള അനിയന്ത്രിതമായ ഒഴുക്കിന്റെ ഭാഗമായി മാറാതെ ഇവിടെ തന്നെ ജീവിക്കാന്‍ ശ്രമിക്കണമെന്ന് യുവതലമുറയോടും കര്‍ദിനാള്‍ അഭ്യര്‍ത്ഥിച്ചു.

Latest Updates

POPULAR Views

FEATUERD Views

വിശുദ്ധി പെട്ടെന്നൊരു ദിവസം കൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വിശുദ്ധി പെട്ടെന്നൊരു ദിവസംകൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ലെന്നും ജീവിതകാലം മുഴുവനുമുളള ശ്രമം അതിനു...

രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് സഹായകരം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്

കര്‍ത്താവായ ഈശോമിശിഹായുടെ രക്തംചിന്തല്‍ നമ്മുടെ രക്ഷയ്ക്ക് കാരണമായതുപോലെ  അവിടുന്നില്‍ വിശ്വസിക്കുന്നവരായ എല്ലാവരുടെയും രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് ...

വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിപിതാവ്

വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകളെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. തകഴി സെന്റ് റീത്താ ദേവാലയത്തിലെ തിരുനാളില്‍ ..

സാര്‍വത്രികസഭയില്‍ പോലും അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു പടിയറ പിതാവ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്

പടിയറപിതാവിന്റെ കഥപറച്ചില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വരെ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ട് റോമിലെ സിനഡില്‍ പോലും കഥപറയാന്‍ പടിയറ പിതാവിന് അവസരം നല്കി.

സ്‌നേഹത്തിന്റെയും കരുതലിന്റെയും അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള അവസരമാണ് വലിയ ആഴ്ച: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്

നമ്മുടെ ജീവിതത്തില്‍ സന്തോഷങ്ങളും ദു:ഖങ്ങളുമുണ്ട്. എന്നാല്‍ അവയുടെ നടുവില്‍ സമചിത്തതയോടെ ജീവിക്കാന്‍ നമുക്ക് സാധിക്കുന്നത് ദൈവത്തിന്റെ ശക്തിയാലാണ്.

ദൈവത്തിന്റെ പദ്ധതിയനുസരിച്ച് എല്ലാം നിക്ഷേപിച്ചവനായിരുന്നു യൗസേപ്പിതാവ് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്

ദൈവത്തിന്റെ പദ്ധതിയനുസരിച്ചായിരുന്നു യൗസേപ്പിതാവ് മറിയത്തെ ഭാര്യയായി സ്വീകരിച്ചതും ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വേണ്ടതായ എല്ലാം നിര്‍വഹിച്ചു സ്വന്തം ജീവിതം സമര്‍പ്പിച്ചതും.
error: Content is protected !!