സ്‌നേഹിക്കുക എന്നാല്‍ കൂടെയായിരിക്കുക എന്നാണ്…

Published on

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം

(ഏപ്രില്‍ 21, ഉയിര്‍പ്പുകാലം നാലാം ഞായര്‍ )

മത്തായി 28:16 20

കൂടെയുള്ള ദൈവം 

ദൈവം കൂടെയുണ്ട് എന്ന ഓര്‍മപ്പെടുത്തലാണ് ഇന്നത്തെ വായനകളിലൂടെ നമുക്ക് ലഭിക്കുന്നത്.  ആദ്യ വായനയായ  ജോഷ്വായുടെ പുസ്തകത്തില്‍ ദൈവമായ കര്‍ത്താവായ താന്‍ എന്നും ജോഷ്വായുടെ കൂടെ ഉണ്ടായിരിക്കും എന്ന് യഹോവ ഉറപ്പു നല്‍കുന്നു. രണ്ടാം വായനയായ ദിനവൃത്താന്തത്തില്‍ നിങ്ങള്‍ കര്‍ത്താവിനോട് ചേര്‍ന്നു നില്‍ക്കുന്നു എങ്കില്‍ അവിടുന്നു നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എന്നു  പറയുന്നു. ലേഖനത്തിലും പൗലോസ് ശ്ലീഹാ കര്‍ത്താവായ ഈശോ മിശിഹാ നിങ്ങളോടു കൂടെയുണ്ട് എന്നു നിങ്ങള്‍ക്ക് ബോധ്യമായില്ലേ…? എന്നു കൊറിന്തോസുകാരോട് ചോദിക്കുന്നു.. സുവിശേഷത്തില്‍ ഈശോ പറയുന്നു യുഗാന്ത്യം വരെ ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും എന്ന്.

ദൈവം കൂടെയുണ്ട് എന്ന വിശ്വാസമാണ് ഒരാള്‍ക്ക് ഉണ്ടാക്കിയെടുക്കാവുന്ന ആത്മ വിശ്വാസത്തിന്റെ അടിസ്ഥാനം. ആരെല്ലാം ഉപക്ഷിച്ചാലും ഒറ്റപ്പെടുത്തിയാലും കുറ്റപ്പെടുത്തിയാലും ഈശോ നമ്മോടു കൂടെയുണ്ട് എന്നു വിശ്വസിക്കുക.
ഇസ്രായേല്‍ ജനത്തെ മരുഭൂമിയില്‍ വഴി നടത്തിയ ദൈവം  രാത്രി പ്രകാശം നല്‍കുന്ന അഗ്‌നി സ്്തംഭമായും പകല്‍ മേഘ തണലായും കൂടെ ഉണ്ടായിരുന്നു. വിശന്നപ്പോള്‍ മന്നയും കാടപക്ഷിയും നല്കിയവന്‍. ദാഹിച്ചപ്പോള്‍ ദാഹ ജലം നല്‍കിയവന്‍.
പ്രവാചകന് കല്ലില്‍ ചുട്ട അപ്പവും വെള്ളവും തണലും നല്‍കിയവന്‍. അഗ്‌നി ചൂളയില്‍ യുവാക്കള്‍ വെന്തു നീറിയപ്പോള്‍ കൂടെ ഉണ്ടായിരുന്നവന്‍… ആ ദൈവം  ആവശ്യങ്ങളില്‍ നമ്മുടെ കൂടെ ഉണ്ട്. അങ്ങനെ ഒരു ഉറപ്പു ഉണ്ടാക്കിയെടുക്കുക. അതുണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കേണ്ട.
 ‘ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്‍ക്കും?’
(റോമാ 8 : 31 )എന്ന്് പൗലോസ് ശ്ലീഹാ ചോദിക്കുന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്.

നമ്മുടെ കുടുംബത്തില്‍, ജീവിതത്തില്‍, പ്രശ്‌നങ്ങളില്‍ ആവശ്യങ്ങളില്‍ കര്‍ത്താവു കൂടെ ഉണ്ട് എന്ന്  ഉറപ്പായും വിശ്വസിക്കുക.

സ്‌നേഹിക്കുക എന്നതിന്റെ അര്‍ത്ഥം കൂടെയായിരിക്കുക എന്നാണ്. To love means ‘to be with’യുഗാന്ത്യം വരെ നമ്മോടു കൂടെയായിരിക്കാന്‍ നമ്മോടുള്ള സ്‌നേഹത്തെ പ്രതി ദിവ്യകാരുണ്യം ആയവനാണ് ഈശോ. കുര്‍ബാനയിലുള്ള ഈശോയുടെ സാന്നിധ്യത്തെ തിരിച്ചറിയുക.  അവനോടു ഒപ്പമായിരിക്കാന്‍ ശ്രമിക്കുക. അവന്‍  നമ്മുടെ കൂടെയുണ്ട്. പക്ഷേ നമ്മള്‍ അവന്റെ ഒപ്പമുണ്ടോ?

ആരാധനയും സംശയവും

ഈശോയെ കണ്ട ശിഷ്യന്മാര്‍ക്കുണ്ടായത്  രണ്ട് പ്രധാന പ്രതികരണങ്ങളാണ്. ചിലര്‍ അവനെ ആരാധിച്ചു. മറ്റു ചിലര്‍ സംശയിച്ചു. ഈശോയെ കണ്ടുമുട്ടുന്ന നമ്മുടെയും പ്രതികരണ രീതി ഏതാണ്ട് ഇതൊക്കെ തന്നെയാണ്. പരിശുദ്ധ കുര്‍ബാനയില്‍ ദിവ്യകാരുണ്യ ഈശോയെ  ആരാധിക്കാം. അല്ലെങ്കില്‍ സംശയിച്ചു മാറി നില്‍ക്കാം. ഇതില്‍ ഏതാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്?

 സംശയങ്ങളുടെ,  അറിവിന്റെ തലം വിട്ടു  ആരാധനയുടെ, ആത്മീയ തലത്തിലേക്ക് നമുക്ക് ഉയരാം. എന്നു കരുതി സംശയം ഉണ്ടാകില്ല എന്നല്ല  മറിച്ച്  സംശയങ്ങള്‍ വിശ്വാസത്തിലേക്ക,് ആരാധനയിലേക്ക് നയിക്കുന്നതായിരിക്കണം എന്നാണ്. അതുകൊണ്ടാണ് സെന്റ് അഗസ്റ്റിന്‍ പറഞ്ഞത്  ‘ഞാന്‍ വിശ്വസിക്കുന്നു; മനസ്സിലാക്കുന്നതിനുവേണ്ടി വിശ്വസിക്കുന്നു’ (I believe in order to understand’) സംശയങ്ങളുടെ  മേല്‍ക്കുപ്പായങ്ങള്‍ ദൂരെ എറിഞ്ഞു   ആരാധനയുടെ ഉള്ളറകളിലേക്ക് നമുക്ക് കടക്കാം.

പരിശുദ്ധ ത്രീത്വം

ക്രൈസ്തവ കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാണ്  ദൈവത്തില്‍, ത്രിയേക ദൈവത്തിലുള്ള വിശ്വാസം. ദൈവം ഏകനാണെന്നും  ദൈവത്തില്‍ മൂന്നു ആളുകള്‍ ഉണ്ടെന്നും നമ്മള്‍ വിശ്വസിക്കുന്നു.  ദൈവം സത്തയില്‍ ഏകനാണെന്നും സ്വഭാവത്തില്‍ രണ്ടാണെന്നും വ്യക്തിത്വത്തില്‍ മൂന്നു ആണെന്നുമുള്ള കാര്യം അറിയാനും മറ്റുള്ളവരെ അറിയിക്കാനുമുള്ള
ബാധ്യത നമുക്കുണ്ട്.

ഫാ. നൗജിന്‍ വിതയത്തില്‍

Latest Updates

POPULAR Views

FEATUERD Views

വഴിയൊരുക്കുന്നവരാകുക

സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ജനുവരി 19 (ദനഹാക്കാലം ഞായര്‍...

തിരുക്കുടുംബത്തോടൊപ്പം യാത്ര ചെയ്യുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം ഡിസംബര്‍ 29  (പിറവി ഞായര്‍ 1)മത്തായി...

നിശ്ശബ്ദതയുടെ സൗന്ദര്യം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്തക്കാലം  ഡിസംബര്‍ 22 ( ഞായര്‍...

പ്രതീക്ഷയുടെ പേരുകള്‍

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനംമംഗളവാര്‍ത്തക്കാലംഡിസംബര്‍ 15( ഞായര്‍ 3)ലൂക്ക1: 57-...

നല്ല വാര്‍ത്തകള്‍ കൈമാറേണ്ട കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്താക്കാലം ഡിസംബര്‍ 8 ഞായര്‍ 2ലൂക്ക 1:26-...

 നീയെന്നെ അറിയുമോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം പള്ളിക്കൂദാശ കാലംനവംബര്‍ മൂന്ന് (ഞായര്‍ 1)മത്തായി...

ഈശോയുടെ കൂടെയാണോ… അതോ? 

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ മൂശക്കാലംഒക്ടോബര്‍ 27...

മിഷന്‍ ഞായര്‍

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം (ഏലിയ സ്ലീവ മൂശാക്കാലം ഏഴാം...

എന്തിനാണ് പ്രാര്‍ഥിക്കുന്നത്?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവാ മൂശാക്കാലംസെപ്തംബര്‍ 29 (ഞായര്‍...

കര്‍ത്താവേ വേഗം വരണമേ…

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ മൂശാക്കാലംസെപ്തംബര്‍ 22 (ഞായര്‍...

കുരിശു പൂക്കുന്ന കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 15 (ഞായര്‍...

സ്ത്രീകളെ ബഹുമാനിക്കുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 8 (ഞായര്‍...