spot_imgspot_imgspot_img

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

Published on

വിനായക് നിർമ്മൽ

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ് .സഹനങ്ങള്‍ക്ക് മുമ്പില്‍ സമചിത്തത കൈവിടാതെ നില്ക്കാന്‍ ആര്‍ക്ക് കഴിയുന്നുവോ അവരുടെയെല്ലാം ശിരസിന് പിന്നില്‍ ഒരു പ്രകാശവൃത്തമുണ്ട്. വിശുദ്ധരുടെ ശിരസുകള്‍ക്ക് പിന്നിലെ ആ വൃത്തം അവരുടെ ജീവിതത്തിലെ വിശുദ്ധിയുടെ മാത്രമല്ല അവര്‍ കടന്നുവന്ന സഹനങ്ങളുടെ തീപ്പൊള്ളലുകളുടെ മിന്നലുകള്‍ കൂടിയാണ്. സഹനത്തെയും തിളങ്ങുന്ന മുത്തായി മാറ്റാന്‍ അവര്‍ക്ക് കഴിയുന്നു. 

സഹനം ഒരു ഒറ്റപ്പെട്ട വാക്കല്ല.. അത് നാനാര്‍ത്ഥങ്ങളുള്ള വാക്കുകളുടെ സംഘാതമാണ്. ഒരാളെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒറ്റയ്ക്കാക്കാവുന്ന ഏതൊക്കെയോ ചില ഘടകങ്ങള്‍ അതിലുണ്ട്. രോഗമായും വേദനയായും തിരസ്‌ക്കരണമായും അവമതിയായും അവഹേളനമായും തെറ്റിദ്ധാരണയായും ദാരിദ്ര്യമായും വിരഹമായും സഹനം ഒരാളുടെ ജീവിതത്തിലെ സ്ഥിരതാമസക്കാരനായി മാറുമ്പോള്‍ അപ്രതീക്ഷിതമായിട്ടെന്തോ സംഭവിച്ച മാതിരി പരിഭ്രാന്തരാകുന്നു നമ്മള്‍.
  ഇത് എന്ന്  എന്നെ കടന്നുപോകും എന്നും ഇതെങ്ങനെ മറികടക്കും എന്നും നാം ആത്മാവില്‍ വ്യാകുലരാകുന്നു. നിങ്ങള്‍ക്ക് ആരെല്ലാം ഉണ്ടെന്നിരിക്കെ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന സഹനങ്ങള്‍ക്ക് മുമ്പില്‍ അവരെല്ലാം ഒരു പരിധിവരെ നിസ്സഹായരാണ്.. കാഴ്ചക്കാരാണ്. അല്ലെങ്കില്‍ നിങ്ങള്‍ ആത്മാവില്‍ അനുഭവിക്കുന്ന ശൂന്യതയുടെ ഭാരങ്ങളെയും കണ്ണീരിന്റെ ഉപ്പുരസങ്ങളെയും നിങ്ങളെപ്പോലെ മറ്റാര്‍ക്കാണ്  ഏറ്റുവാങ്ങാന്‍ കഴിയുക? 

 അര്‍ഹിക്കുന്നിടത്ത് നിന്ന് അര്‍ഹിക്കുന്നത് കിട്ടാതെ വരുന്നതുപോലും സഹനമാണ്.  അതൊരു നല്ല വാക്കാകാം..സ്‌നേഹപൂര്‍വ്വമായ തലോടലാകാം.. 
 എന്നാല്‍ അവ ക്രിസ്തീയ സഹനവും പുണ്യവുമായിത്തീരുന്നത്  അത് മനുഷ്യനല്ല ദൈവമാണ് തരുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ്. സ്‌നേഹമുണ്ടെങ്കിലേ ഇത്തരം ചില അനുഭവങ്ങളെയും ഉള്ളുനിറഞ്ഞ് സ്വീകരിക്കാന്‍ നമുക്കാവൂ.
  സഹനത്തിലെല്ലാം സ്‌നേഹമുണ്ട്. സ്‌നേഹമില്ലെങ്കില്‍ സഹനം സഹനമാകില്ല. അതുകൊണ്ടാണ് സഹനം = സ്‌നേഹം എന്ന് അര്‍ത്ഥം നല്‌കേണ്ടിവരുന്നത്. 
 ഒരമ്മ എന്തുകൊണ്ടാണ് രോഗക്കിടക്കയിലായ കുഞ്ഞിന് വേണ്ടി രാത്രി മുഴുവന്‍ ഉറക്കമൊഴിക്കുന്നത്.. എന്തിനാണ് ജോലികഴിഞ്ഞ് ക്ഷീണിച്ചവശനായിട്ടും ഒരു അച്ഛന്‍ മകന്‍ പറഞ്ഞുവിട്ട പലഹാരത്തിന് വേണ്ടി പല കടകള്‍ കയറിയിറങ്ങുന്നത്? നമുക്കെല്ലാം ചെയ്യാം..എങ്ങനെയും ചെയ്യാം.. എന്നാല്‍ അതിലെല്ലാം ത്യാഗത്തിനും സഹനത്തിനും ഒപ്പം സ്‌നേഹം കൂടി ചേര്‍ത്താലോ? പാകത്തിന് ഉപ്പും മുളകും ചേര്‍ത്ത കറിക്കൂട്ടുപോലെ രുചികരമാകുന്നു നിഷേധാത്മകമെന്ന് നാം മുന്‍കരുതുന്ന സഹനം പോലും.
  സ്‌നേഹിക്കുവാന്‍ പലര്‍ക്കും കഴിയും. എന്നാല്‍ സഹിക്കുവാന്‍ ചിലര്‍ക്കേ കഴിയൂ. അതിലും കുറച്ചുപേര്‍ക്കേ സ്‌നേഹിച്ചുകൊണ്ട് സഹിക്കാന്‍ കഴിയൂ. പക്ഷേ
  സഹനത്തെ സ്‌നേഹിക്കാന്‍ ആര്‍ക്കാണ് കഴിയുക? 

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ടാറ്റൂ

ഓശാനത്തിരുനാൾ ആശംസകൾ................ വിദേശനാടുകളിൽ കാണപ്പെട്ടിരുന്ന ടാറ്റൂ സംസ്കാരം ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ശരി-തെറ്റുകൾ എന്തുമാകട്ടെ, വേദനയെടുത്ത് ശരീരത്തിൽ പതിക്കുന്ന ഓരോ ടാറ്റൂവിനും പിന്നിൽ ഒരു വിശദീകരണം അവർക്ക് നൽകാൻ ഉണ്ടാകും. വെറുമൊരു ചിത്രമല്ല ശരീരത്തിൽ പതിച്ചത് എന്നർത്ഥം.