ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജുമെന്റുകള്‍ നേരിടുന്ന പ്രതിസന്ധികൾ

Published on

ജസ്റ്റിസ് ജെ. ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടിന്റെ പാരഗ്രാഫ് എട്ടു മുതല്‍ 12 വരെ (പേജ് 22 മുതല്‍ 26 വരെ) ഉള്ള ഭാഗത്തില്‍ ക്രിസ്ത്യന്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ എങ്ങനെ  ക്രിയാത്മകമായി ഇടപെടേണ്ടെന്ന് പറയുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തിന് കൃത്യമായ ബോധ്യം നല്‍കാന്‍ ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ  പ്രസ്തുത ഭാഗം വായിക്കുന്നത് അഭികാമ്യമായിരിക്കും.പ്രസ്തുത ഭാഗം ചുവടെ ചേര്‍ക്കുന്നു:

* 1959ല്‍ കേരള വിദ്യാഭ്യാസ നിയമം മൂലവും 1972ല്‍ ഡയറക്ട് പേയ്‌മെന്റ്‌റ് ഓര്‍ഡര്‍ മൂലവും മുമ്പ് നിലവിലുണ്ടായിരുന്ന ക്രൈസ്തവ സ്ഥാപനങ്ങള്‍ എയ്ഡഡ് സ്ഥാപനങ്ങളായപ്പോള്‍ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന ഉത്തരവാദിത്തം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തു. എന്നാല്‍ ശമ്പളമല്ലാതെയുള്ള മറ്റുത്തരവാദിത്തങ്ങള്‍ എങ്ങനെ നിറവേറ്റപ്പെടണം എന്നുള്ളതിനു വ്യക്തമായ രൂപരേഖകളൊന്നും തന്നെയില്ല. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചട്ടപ്രകാരം ഉണ്ടായിരിക്കേണ്ട സൗകര്യങ്ങള്‍ സൃഷ്ടിക്കാനുള്ള ബാധ്യതയും സമീപകാലത്തായി വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ആധുനിക നിലവാരമുള്ള വിദ്യാഭ്യാസത്തിന് ശാസ്ത്രസാങ്കേതിക സൗകര്യങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉപയോഗിച്ചുള്ള നിരവധി ആവശ്യമാണ്. അതുകൊണ്ട് എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട ബാധ്യത അവര്‍ക്ക് ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ശമ്പളം കൊടുത്തതു കൊണ്ടു മാത്രം പുര്‍ണ്ണമായി പൂര്‍ത്തീകരിക്കപ്പെടുന്നില്ല. അവര്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങളുടെ ശാസ്ത്രസാങ്കേതിക നിലവാരവും സര്‍ക്കാരിന്റെ പരിഗണന അര്‍ഹിക്കുന്നു.

* അതിനാല്‍ അവിടെ പഠിക്കുന്ന കട്ടികളുടെ എണ്ണമനുസരിച്ച് അവിടെ ഉണ്ടാകേണ്ട പശ്ചാത്തല സൗകര്യങ്ങള്‍ക്ക് വേണ്ട ചെലവ് അവിടെ പഠിക്കുന്ന കുട്ടികളില്‍ നിന്ന് സമാഹരിക്കാനുള്ള അവകാശം മാനേജ്‌മെന്റിനു നല്കിയിട്ടില്ലാത്തതുകൊണ്ട് അത് സര്‍ക്കാര്‍ തന്നെ വഹിക്കുക എന്നതാണ് ന്യായം. പതിനായിരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ പോലും ക്രൈസ്തവ സഭ നടത്തുന്നുണ്ട്. പതിനായിരം കുട്ടികള്‍ പഠിക്കുന്ന ഒരു സ്‌കൂളിന് സ്വന്തമായി നഗരമധ്യത്തില്‍ പത്തേക്കര്‍ സ്ഥലമെങ്കിലും വേണം. ആ സ്ഥലത്തിന്റെ ഇന്നത്തെ മാര്‍ക്കറ്റിലുള്ള വില കുറഞ്ഞപക്ഷം സെന്റിന് 20 ലക്ഷം എങ്കിലുമായിരിക്കും. അപ്പോള്‍ പത്തേക്കര്‍ സ്ഥലത്തിന് ആ പ്രദേശത്ത് 200 കോടി രൂപയെങ്കിലും വില മതിക്കും. പതിനായിരം കുട്ടികളെ പഠിപ്പിക്കുന്നതിന് നാന്നൂറ് അധ്യാപകര്‍ക്കായി ശരാശരി 160 ലക്ഷം രൂപയായിരിക്കും പ്രതിമാസം സര്‍ക്കാര്‍ നല്‌കേണ്ടിവരുന്നത്. അങ്ങനെ കണക്കു കൂട്ടിയാല്‍ പ്രതിവര്‍ഷം ആ സ്‌കൂളിനു വേണ്ടി സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം 20 കോടി രൂപ മാത്രമായിരിക്കും. എന്നാല്‍ ആ സ്ഥലത്തിന്റെ വിലയായ 200 കോടി സ്ഥലം വിറ്റ് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ മാനേജ്‌മെന്റിന് പ്രതിവര്‍ഷം 20 കോടി രൂപയെങ്കിലും ലഭിക്കുമായിരുന്നു. അതുപോലെ തന്നെ പതിനായിരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് മൂന്നുലക്ഷം ചതുരശ്ര അടി എങ്കിലും ഉള്ള കെട്ടിടം ആവശ്യമാണ്. ഇത്രയും കെട്ടിടങ്ങള്‍ നിര്‍മ്മിക്കണമെങ്കില്‍ ഇക്കാലത്ത് 60 കോടി രൂപയെങ്കിലും ചിലവാകും. ആ കെട്ടിടത്തിന്റെ മൂല്യശോഷണം തന്നെ പ്രതിവര്‍ഷം ആറു കോടി രൂപയെങ്കിലും കാണും. ഇതു കൂടാതെയാണ് ഇത്ര വലിയ ഒരു സ്‌കൂള്‍ നടത്തുമ്പോഴുള്ള മറ്റു ചെലവുകള്‍. അതായത് ഒരു കുട്ടിക്ക് ഏതാണ്ട് 25,000 രൂപയുടെ ദൃശ്യവും അദൃശ്യവുമായ മൂലധനച്ചെലവ് മാനേജ്‌മെന്റിന് ഉണ്ടാകുന്നുണ്ട്. ഇത്തരം ചെലവുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും സാധാരണഗതിയില്‍ ഉണ്ടാകേണ്ടതാണ് എങ്കിലും ധനപരിമിതി മൂലം സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രത്യേകം പദ്ധതികള്‍ ഇല്ലെങ്കില്‍ പശ്ചാത്തല സൗകര്യങ്ങള്‍ പരിമിതമായിത്തന്നെ തുടരുന്നു.

* ആ നിലയ്ക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്ന പ്രൈവറ്റ് മാനേജ്‌മെന്റ്, വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സഹായമാണ് നല്‍കുന്നത്. ഇതില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം ഉണ്ടെങ്കില്‍ അത് സമൂഹത്തിന്റെ മൊത്തമായ വിദ്യാഭ്യാസ പുരോഗതിയെ സഹായിക്കും. ഈ വസ്തുതകള്‍ എല്ലാം പരിഗണിക്കുമ്പോള്‍ ഏതു സ്‌കൂളായാലും സര്‍ക്കാര്‍ ശമ്പളത്തിനായി നല്‍കുന്ന തുകയ്ക്കു സമാനമായ ഒരു തുക മറ്റു കാര്യങ്ങള്‍ക്കായി മാനേജ്‌മെന്റ് സഹിക്കേണ്ടതായി വരുന്നുണ്ട് എന്നു കാണാം. പശ്ചാത്തല സൗകര്യങ്ങള്‍ക്കുള്ള ദൈനംദിന ചെലവും കെട്ടിട നിര്‍മ്മാണത്തിനുള്ള ചെലവും വളരെ വലിയ സാമ്പത്തിക ???? ഭാരമാണ് മാനേജ്‌മെന്റിന്റെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നത്. അതുകൊണ്ടുതന്നെ പല രീതികളിലുള്ള കുറുക്കുവഴികളും മാനേജ്‌മെന്റുകളും തേടുന്നു എന്ന പരാതി വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സ്ഥലത്തിന്റെ വില ഒഴിച്ചുള്ള കെട്ടിടങ്ങളുടേയും പശ്ചാത്തല സൗകര്യങ്ങളുടേയും നിശ്ചിത ശതമാന മൂലധന ബാധ്യതയും ആവര്‍ത്തന ചെലവിന്റെ ഒരു നിശ്ചിത ശതമാനവും കുട്ടികളുടെ എണ്ണമനുസരിച്ച് സര്‍ക്കാര്‍ തന്നെ ഈ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടതാണ്. എന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് പണം വാങ്ങുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്. സ്ഥാപനങ്ങള്‍ക്ക് നല്ല രീതിയില്‍ മേല്‍പ്പറഞ്ഞ ഗ്രാന്റുകള്‍ നല്‍കിയാല്‍ തെറ്റായ രീതിയില്‍ വാങ്ങാനുള്ള മാനേജ്‌മെന്റിന്റെ പ്രവണത വളരെ കാര്യക്ഷമമായി ചെറുക്കുവാന്‍ സാധിക്കും.

* എയ്ഡഡ് സ്‌കൂളില്‍ ശമ്പളം ഒഴിച്ചുള്ള കാര്യങ്ങള്‍ക്കായി ഒരു തുക സര്‍ക്കാര്‍ നല്‍കിയാല്‍ അത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. അങ്ങനെ ലഭിക്കുന്ന തുകയുടെ വിനിയോഗം സര്‍ക്കാരിന് ഉചിതമായ രീതിയില്‍ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കണം എന്ന് നിഷ്‌കര്‍ഷിക്കാവുന്നതും സ്‌കൂള്‍ പരിശോധനാ സമയത്ത് AEO, DEO, Deptuy Director തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ആയതിന്റെ നിജസ്ഥിതി ഉറപ്പുവരുത്താവുന്നതുമാണ്.

* എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ നിയമനം സംബന്ധിച്ചാണ് ന്യൂനപക്ഷമെന്നുള്ള രീതിയില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പ്രശ്‌നം എന്ന് നിരവധി പരാതികള്‍ ഉന്നയിക്കപ്പെടുകയുണ്ടായി. ഈ സ്‌കൂളുകള്‍ എല്ലാം തന്നെ ക്രിസ്ത്യാനികള്‍ പിടിയരി വച്ചും മറ്റു പല ബുദ്ധിമുട്ടുകള്‍ സഹിച്ചും ഉണ്ടാക്കിയതാണ്. എയ്ഡഡ് സ്ഥാപനങ്ങളാകയാല്‍ കാലാ കാലങ്ങളില്‍ നിലവിലുള്ള നിയമങ്ങളും സര്‍ക്കാര്‍ റെഗുലേഷനുകളും പാലിക്കണമെന്നുള്ളതില്‍ തര്‍ക്കം ഒന്നുമില്ല. അത് വിദ്യാഭ്യാസത്തിന്റെ നിലവാരം, സിലബസ്, അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയില്‍ ആയിരിക്കണം. എന്നാല്‍ ഓരോ പുതിയ നിയമങ്ങളും സര്‍ക്കുലറുകളും പ്രാബല്യത്തില്‍ വരുമ്പോള്‍ അധ്യാപക നിയമനം ലഭിക്കുന്നതിനുള്ള അവകാശം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ക്രിസ്ത്യാനികള്‍ക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കേണ്ടതാണ്.

Latest Updates

POPULAR Views

FEATUERD Views

EWS സംവരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  സംവരണേതര വിഭാഗങ്ങള്‍ക്കായി (EWS) നടപ്പിലാക്കിയ 10 ശതമാനം...

മലയോര മേഖലയുടെ വികസനം

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ മലയോര മേഖല സംബന്ധിച്ച 36...

ജെ. ബി. കോശി കമ്മീഷന്റെ പരിവര്‍ത്തിത ക്രൈസ്തവ  ശിപാര്‍ശകള്‍  പഠനം

 *കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്‌നാകാര്‍ട്ടയാണ് ജസ്റ്റിസ് ജെബി...

വിദ്യാഭ്യാസ ന്യൂനപക്ഷ സംവരണ വിഷയങ്ങള്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി...

കുട്ടനാടിനെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ശുപാർശകൾ

ജസ്റ്റിസ് (റിട്ട) ജെ ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ടില്‍ കുട്ടനാടുമായി ബന്ധപ്പെട്ട്...

ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിമാനപൂര്‍വം സീറോമലബാര്‍ സഭ

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാര്‍സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാര്‍ശകളില്‍ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഒരു ആധികാരിക രേഖ ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി.

നോമ്പുകാലം: ശ്രവണത്തിന്റെയും ഉപവാസത്തിന്റെയും മാനസാന്തരത്തിന്റെയും സമയം

പ്രിയ സഹോദരീസഹോദരന്മാരെ,മാതൃസഹജമായ കരുതലാൽ പ്രചോദിതയായി ദൈവത്തിന്റെ രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി...

സ്വാതന്ത്ര്യം ആഘോഷമാവട്ടെ, പക്ഷേ കടമകള്‍ വിസ്മൃതിയിലാവരുത്

അവകാശങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിക്കുകയും കടമകളെക്കുറിച്ച് മൗനം ഭജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാര്‍ഥപ്രകൃതിയില്‍ അടിസ്ഥാനമിട്ട ഒരു സംസ്‌കാരമാണ്. ജോലിസമയത്ത് കൈവലിക്കുകയും കൂലിസമയത്ത് കൈനീട്ടുകയും ചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ മലിനമുഖമാണ്.

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...

പ്രകാശവീഥിയില്‍ സഭ

തിരുസഭയുടെ ആത്മാവബോധം ദൈവശാസ്ത്ര ലോകത്തും സാധാരണ ചര്‍ച്ചകളിലും ശരിയായ വിധത്തില്‍ ഗ്രഹിക്കുകയും...

പിയര്‍ ജോര്‍ജോ ഫ്രസാത്തിയും ലോട്ടസ് ഇഫക്ടും

* പലവിധത്തിലുള്ള മാലിന്യങ്ങള്‍ പരന്നിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ യുവജനങ്ങള്‍ക്ക് വിശുദ്ധജീവിതം സാധ്യമാണോ? നവവിശുദ്ധനായ...