നിത്യജീവന്റെ വചനങ്ങള്‍

Published on

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം

യോഹന്നാന്റെ സുവിശേഷത്തില്‍  ഈശോയെ ‘LOGOS’ (WORD) ആയിട്ടാണ്  അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ സുവിശേഷഭാഗം ആകട്ടെ അപ്പത്തെക്കുറിച്ചുള്ള /ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ഈശോയുടെ പഠനഭാഗമാണ്.  ഈശോ ജീവന്റെ അപ്പം ആണ് എന്ന് പറയുന്നതു പോലെ തന്നെയാണ് ഈശോ നിത്യജീവന്റെ വാക്കാണ് എന്ന് യോഹന്നാന്‍ ശ്ലീഹ  സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത് . 
അതായത് യോഹന്നാന്‍ ഈശോയ്ക്കു രണ്ടു പ്രതീകങ്ങള്‍ നല്കുന്നു.

 1. നിത്യജീവന്റെ അപ്പം (Bread of Eternal Life) 

2.  നിത്യജീവന്റെ വചസ് ( Word of Eternal Life)  മാത്രവുമല്ല ഈ വിശേഷണങ്ങള്‍ യോഹന്നാന്‍  പത്രോസിനെകൊണ്ടു പറയിപ്പിക്കുന്നുമുണ്ട്.

 ഇവ രണ്ടും നമ്മള്‍ അറിയുന്നതും അനുഭവിക്കുന്നതും പരിശുദ്ധ കുര്‍ബാനയില്‍ ആണ് . അവിടെ Breaking of the Bread and Breaking of the Word  എന്നിങ്ങനെ രണ്ടു കാര്യങ്ങള്‍ നടക്കുന്നു. ഇവ രണ്ടും ഒരുപോലെ പ്രധാനപ്പെട്ടതാണ്.  എന്നുപറഞ്ഞാല്‍  വി.കുര്‍ബാനയില്‍ കൂദാശ വചനത്തിനും കുര്‍ബാനസ്വീകരണത്തിനുമുള്ള   പ്രാധാന്യം ബൈബിള്‍ വായനക്കും പ്രസംഗത്തിനുമുണ്ടെന്ന്. അതുകൊണ്ട്  വായനയ്ക്കും പ്രസംഗത്തിനുംശേഷം പള്ളിയില്‍ വരാം എന്നചിന്ത ഉപേക്ഷിച്ചേക്കൂ. 

യോഹന്നാന്റെ സുവിശേഷത്തിലെ രണ്ട് പ്രധാന പ്രതീകങ്ങളാണ്  ആത്മാവും (PNEUMA) ശരീരവും( SARX). യോഹന്നാനെ സംബന്ധിച്ച്  ആത്മാവാണ് പ്രധാനപ്പെട്ടത്. (ഇതിനു ഒരു GREEK PHILOSOPHY സ്വാധീനം കൂടി ഉണ്ട് ).  ഇതേ ആശയം പൗലോസിന്റെ ലേഖനങ്ങളിലും കാണുന്നു. 

നമ്മുടെ പ്രശ്‌നം നമ്മള്‍  ശരീരത്തില്‍ മാത്രം  ഒതുങ്ങിക്കൂടുന്നു എന്നതാണ്. ശരീരം, അതിന് ആവശ്യമായ ഭക്ഷണം, വസ്ത്രം പിന്നെ  അതിനെ മോടി പിടിപ്പിക്കാനുള്ള  ചായങ്ങള്‍, ചമയങ്ങള്‍ നിറക്കൂട്ടുകള്‍ അതില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ.  എന്നാല്‍ ഈശോ പറയുന്നു ‘ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ. (മത്താ 6 : 31 ) എന്ന്.  അതുകൊണ്ടു  വല്ലപ്പോഴെങ്കിലും  ആത്മാവിനെക്കുറിച്ചുകൂടി ചിന്തിക്കൂ. ആത്മാവിനാവശ്യമായ  ഭക്ഷണവും  സുരക്ഷിതതത്വവും അതിനാവശ്യമായ പോഷകാംശങ്ങളും  കൊടുക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തൂ.

‘ആത്മാവില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്‍മാരാണോ നിങ്ങള്‍?'(ഗലാത്തിയാ 3 : 3)
എന്ന പൗലോസിന്റെ ചോദ്യം നമ്മോടും കൂടി ഉള്ളതാണെന്ന് മറക്കാതിരിക്കുക.

ഫാ. നൗജിന്‍ വിതയത്തില്‍

Latest Updates

POPULAR Views

FEATUERD Views

വഴിയൊരുക്കുന്നവരാകുക

സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ജനുവരി 19 (ദനഹാക്കാലം ഞായര്‍...

തിരുക്കുടുംബത്തോടൊപ്പം യാത്ര ചെയ്യുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം ഡിസംബര്‍ 29  (പിറവി ഞായര്‍ 1)മത്തായി...

നിശ്ശബ്ദതയുടെ സൗന്ദര്യം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്തക്കാലം  ഡിസംബര്‍ 22 ( ഞായര്‍...

പ്രതീക്ഷയുടെ പേരുകള്‍

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനംമംഗളവാര്‍ത്തക്കാലംഡിസംബര്‍ 15( ഞായര്‍ 3)ലൂക്ക1: 57-...

നല്ല വാര്‍ത്തകള്‍ കൈമാറേണ്ട കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്താക്കാലം ഡിസംബര്‍ 8 ഞായര്‍ 2ലൂക്ക 1:26-...

 നീയെന്നെ അറിയുമോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം പള്ളിക്കൂദാശ കാലംനവംബര്‍ മൂന്ന് (ഞായര്‍ 1)മത്തായി...

ഈശോയുടെ കൂടെയാണോ… അതോ? 

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ മൂശക്കാലംഒക്ടോബര്‍ 27...

മിഷന്‍ ഞായര്‍

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം (ഏലിയ സ്ലീവ മൂശാക്കാലം ഏഴാം...

എന്തിനാണ് പ്രാര്‍ഥിക്കുന്നത്?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവാ മൂശാക്കാലംസെപ്തംബര്‍ 29 (ഞായര്‍...

കര്‍ത്താവേ വേഗം വരണമേ…

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ മൂശാക്കാലംസെപ്തംബര്‍ 22 (ഞായര്‍...

കുരിശു പൂക്കുന്ന കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 15 (ഞായര്‍...

സ്ത്രീകളെ ബഹുമാനിക്കുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 8 (ഞായര്‍...