Sunday, February 15, 2026
spot_imgspot_imgspot_img

പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നു

Published on

ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ കൗൺസിൽ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വിശ്വാസം പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ. “പിതാവിൽ നിന്നും പുറപ്പെടുന്ന, ജീവദാതാവും കർത്താവുമായ, പിതാവിനോടും പുത്രനോടുമൊപ്പം ആരാധിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യുന്ന, പ്രവാചകന്മാർ വഴി സംസാരിച്ച പരിശുദ്ധാത്മാവിൽ ഞങ്ങൾ വിശ്വസിക്കുന്നു.” പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ചർച്ചകൾ അത്യന്താപേക്ഷിതമാക്കിയത് പരിശുദ്ധാത്മാവിന്റെ ദൈവത്വം നിഷേധിച്ച മസിഡോണിയനിസം എന്ന പാഷണ്ഡതയാണ്. അരൂപിക്കെതിരായ പോരാളികൾ എന്ന അർഥത്തിൽ പ്ന്യൂമാറ്റോമാക്കികൾ എന്നറിയപ്പെട്ടിരുന്ന അവരുടെ ഉത്ഭവമാണ് ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ കൗൺസിലിനു തന്നെ കാരണമായത.

നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിലെ “കർത്താവും ജീവദാതാവും’ എന്ന വിശേഷണം പരിശുദ്ധാത്മാവ് പൂർണ ദൈവമാണ് എന്ന പ്രഖ്യാപനമാണ്. മഹാനായ വിശുദ്ധ ബേസിൽ പറയുന്നു: “യുഗങ്ങൾക്കു മുൻപേ പിതാവിനോടും പുത്രനോടുമൊപ്പം ആയിരിക്കുന്നവനാണ് പരിശുദ്ധാത്മാവ്.” (പരിശുദ്ധാത്മാവിനെക്കുറിച്ച്- 49) പിതാവിനോടും പുത്രനോടും ഒപ്പം ആരാധിക്കപ്പെടുന്നവനും സ്തുതിക്കപ്പെടുന്നവനും ആണ് പരിശുദ്ധാത്മാവ് എന്ന പ്രഖ്യാപനമാകട്ടെ പരിശുദ്ധാത്മാവ് പിതാവിനോടും പുത്രനോടും ദൈവത്തിൽ സമനാണ് എന്ന് വ്യക്തമാക്കുന്നു. വിശുദ്ധ ബേസിൽ പറയുന്നതുപോലെ ആരാധനയിൽ പരിശുദ്ധാത്മാവിനെ പിതാവിൽ നിന്നും പുത്രനിൽ നിന്നും വേർതിരിക്കാനാവില്ല. പരിശുദ്ധാത്മാവിൽ നി്ന്ന് പുറത്തായിരിക്കുന്നവർക്ക് ആരാധിക്കാൻ ആവില്ല; ആത്മാവിൽ ആയിരിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ ദൈവികസത്തയിൽ നിന്ന് വേർപെടുത്താനുമാവില്ല.

പ്രവാചകന്മാരിലൂടെ സംസാരിച്ചവൻ എന്നു പറയുമ്പോൾ പരിശുദ്ധാത്മാവ് പഴയ നിയമ കാലഘട്ടത്തിൽ പ്രവർത്തനനിരതനായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. അലക്സാണ്ട്രിയായിലെ വി അത്തനേഷ്യസ് പറയുന്നു ദൈവവചനം തങ്ങളിൽ ഉണ്ടായിരുന്നതിനാൽ പ്രവാചകന്മാർ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പ്രവചിച്ചു. ആകാശങ്ങൾ ദൈവവചനത്താൽ ശക്തിപ്പെടുന്നു; അവയുടെ ശക്തിയാകട്ടെ അവിടുത്തെ ആത്മാവിൽ നിന്ന് വരുന്നു. (സെറാഫിയനുള്ള കത്ത് കകക,3,4)

വിശ്വാസപ്രമാണത്തിൽ പിന്നീട് ശക്തമായ വാദപ്രതിവാദങ്ങൾക്ക് വിഷയമായത് പരിശുദ്ധാത്മാവിന്റെ പുറപ്പെടലിനെ കുറിച്ചുള്ള (Procession) ചർച്ചകളാണ്. പിതാവിൽ നിന്നും പുത്രനിലൂടെ പുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്ന പ്രഖ്യാപനവുമായി കപ്പദോസിയൻ പിതാക്കന്മാരാണ് ഈ ചർച്ച ആരംഭിക്കുന്നത്. “ഏകപുത്രനിലൂടെ പരിശുദ്ധാത്മാവ് പിതാവിനോട് ചേർന്നു നിൽക്കുന്നു” (പരിശുദ്ധാ ത്മാവിനെക്കുറിച്ച്- 49) പരിശുദ്ധാത്മാവ് സത്യമായും പിതാവിൽ നിന്നും പുറപ്പെടുന്ന ആത്മാവാണെന്ന് (Discourse 39,12) നസിയാൻസൂസിലെ വിശുദ്ധ ഗ്രിഗറിയും വ്യക്തമാക്കുന്നു. പാശ്ചാത്യ സഭാ പിതാക്കന്മാരിൽ പ്രധാനിയായ വി. അഗസ്റ്റിനിലൂടെയാണ് പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന (Filioque) എന്ന ചിന്ത കൂടുതൽ പ്രചാരത്തിലായത്.

ഫാ.ഡോ. അലക്സ് സെബാസ്റ്റ്യൻ കൊല്ലംകളം

Latest Updates

POPULAR Views

FEATUERD Views

ശരീരങ്ങളുടെ ഉയിർപ്പിലും നിത്യജീവിതത്തിലുമുള്ള വിശ്വാസം

വിശ്വാസപ്രമാണത്തിന്റെ ഏറ്റവും ജിജ്ഞാസ ഉളവാക്കുന്നതും സങ്കീർണവുമായ ഭാഗം ശരീരത്തിന്റെ ഉയിർപ്പിനെയും നിത്യജീവിതത്തെയും...

ഏകവും പരിശുദ്ധവും സ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു

സഭ പിതാവിന്റെ ഹൃദയത്തിൽ ഉദ്ഭവിച്ച പദ്ധതി നിത്യപിതാവ് തന്റെ ജ്ഞാനത്തിന്റെയും നന്മയുടേയും തികച്ചും...

പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നു

ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ കൗൺസിൽ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വിശ്വാസം പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ്. "പിതാവിൽ നിന്നും...

മരണത്തിന്റെ മരണക്കഥ പറയുന്ന വിശ്വാസപ്രമാണം

വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യത്തെ അധ്യായങ്ങൾ അനുസരിച്ച് മനുഷ്യൻ മരിക്കാൻ വിധിക്കപ്പെട്ടവനാണ്. എവിടെ...

പന്തിയോസ് പീലാത്തോസിന്റെ ഭരണത്തിൻകീഴിൽ നമുക്കുവേണ്ടി മരിച്ച ഈശോ

ഈശോയുടെ സഹനമരണോത്ഥാനങ്ങളാകുന്ന പെസഹാരഹസ്യം സുവിശേഷങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നു. ഇതാണ് അപ്പസ്തോലന്മാർ പ്രഘോഷിച്ചതും...

ഈ പുത്രൻ പരിശുദ്ധാന്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽ നിന്നു പിറന്നു.

പരിശുദ്ധ അമ്മ രക്ഷാകരപദ്ധതിയിൽ സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന നിഖ്യാ...

ദൈവത്തിന്റെ ഏകപുത്രനും നമ്മുടെ കർത്താവുമായ 
ഈശോമിശിഹായിലുള്ള വിശ്വാസം

രക്ഷാകരചരിത്രത്തിന്റെ കേന്ദ്രമായ മിശിഹാസംഭവത്തെ (Christ Event) അടിസ്ഥാനമാക്കി ഈശോ എന്ന ദൈവികവ്യക്തിയെ...

സർവശക്തനും പിതാവുമായ ഏകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു

ബൈബിൾ പല ഉടമ്പടികളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. തകർന്ന ബന്ധങ്ങളെ ഉടമ്പടികളിലൂടെ പടിപടിയായി വിളക്കി...

നിഖ്യാകോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിന്റെ ദൈവശാസ്ത്ര പശ്ചാത്തലം

വിശ്വാസപ്രമാണങ്ങൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിശ്വാസികൾ ഏറ്റുപറയുന്ന വിശ്വാസത്തിന്റെ സംഗ്രഹത്തെയാണ്. ആരംഭകാലംമുതൽതന്നെ സഭ അവളുടെ...
error: Content is protected !!