പന്തിയോസ് പീലാത്തോസിന്റെ ഭരണത്തിൻകീഴിൽ നമുക്കുവേണ്ടി മരിച്ച ഈശോ

Published on

ഈശോയുടെ സഹനമരണോത്ഥാനങ്ങളാകുന്ന പെസഹാരഹസ്യം സുവിശേഷങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നു. ഇതാണ് അപ്പസ്തോലന്മാർ പ്രഘോഷിച്ചതും അവരെ തുടർന്ന് സഭയും ലോകത്തോട് പ്രഘോഷിക്കേണ്ടതും. ദൈവത്തിന്റെ രക്ഷാകരപദ്ധതി അവിടുത്തെ പുത്രനായ ഈശോമിശിഹായുടെ രക്ഷാകരമായ മരണത്താൽ എന്നേക്കുമായി പൂർത്തീകരിക്കപ്പെടുന്നു.

ഈശോയുടെ മരണം ചരിത്രപരമായ യാഥാർഥ്യം

ഈശോയുടെ മരണം ചരിത്രപരമായ ഒരു യാഥാർഥ്യമാണെന്ന് പന്തിയോസ് പീലാത്തോസ് എന്ന റോമൻ ഗവർണറുടെ പേര് വിശ്വാസപ്രമാണത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് സഭ സ്ഥിരീകരിക്കുന്നു. ഈശോയുടെ മരണത്തിന്റെ പൂർണഉത്തരവാദിത്വം യഹൂദർക്കാണ് എന്നാണ് സുവിശേഷങ്ങളിൽ തെളിഞ്ഞുകാണുന്നത്. യഹൂദരുടെ അസൂയയും ഭയവുമാണ് ഈശോയെ കുരിശിലേറ്റാൻ വഴി തെളിച്ചത്. സുവിശേഷങ്ങളിൽ പീലാത്തോസ് നിഷ്കളങ്കനും നിസഹായനുമാണ്.

യൂദയാപ്രവിശ്യയുടെ അഞ്ചാമത്തെ റോമൻ ഗവർണറായിരുന്ന പന്തിയോസ് പീലാത്തോസ് എ.ഡി. 26 മുതൽ 36 വരെ ഭരണം നടത്തി. കേസരിയായിലും ജറുസലത്തും അദ്ദേഹത്തിന് അരമനകളുണ്ടായിരുന്നു. പീലാത്തോസിനെക്കുറിച്ച് കൂടുതൽ വിവരണങ്ങൾ സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത് യേശുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് യേശുവിനെ വിചാരണ ചെയ്ത് കുരിശുമരണത്തിനു വിധിച്ചത് പീലാത്തോസ് ആണ്. എന്നാൽ യേശുവിന്റെ വിചാരണയെക്കുറിച്ചുള്ള വിവരണങ്ങളിൽ (മത്താ. 27: മർക്കോ 15: ലൂക്കാ 23: യോഹ. 18, 28-19, 42) പീലാത്തോസിനെ കുറച്ചുകൂടി മെച്ചപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. യേശുവിനെ രക്ഷിക്കുവാൻ ആഗ്രഹിച്ച പീലാത്തോസ് യഹൂദരുടെ നിർബന്ധത്തിനു വഴങ്ങിയാണ് യേശുവിനെ ക്രൂശിക്കുവാൻ ഏല്പിച്ചുകൊടുത്തത് (ലൂക്കാ 23, 20-23). റോമൻ പ്രതിനിധി (Legate) ആയിരുന്ന “വിത്തേലിയൂസ്’ (വിറ്റേലിയസ്) എ.ഡി. 36-ൽ പീലാത്തോസിനെ സ്ഥാനഭ്രഷ്ടനാക്കി.

“പീഡകൾ സഹിക്കുകയും മരിക്കുകയും സ്ലീവായിൽ തറയ്ക്കപ്പെടുകയും സംസ്കരിക്കപ്പെടുകയും ചെയ്തു.’ വിശ്വാസപ്രമാണത്തിലൂടെ ദൈവത്തിന്റെ രക്ഷാകരപദ്ധതി നാം പ്രഘോഷിക്കുകയാണ്. അതായത്, ഈശോ കുരിശിൽ തറക്കപ്പെട്ട് കഠിനമായ യാതനകൾ സഹിച്ച്, മരിച്ച് സംസ്കരിക്കപ്പെടുന്നു. അപ്പസ്തോലന്മാരുടെ പ്രഘോഷണത്തിന്റെ കാതലും ഇതുതന്നെയായിരുന്നു. മിശിഹായുടെ പെസഹാരഹസ്യങ്ങളും ഉയിർപ്പുമാണ് സഭയുടെ പ്രഘോഷണത്തിന്റെ കേന്ദ്രബിന്ദു. ഈ പെസഹാരഹസ്യങ്ങൾക്ക് സഭ അവളുടെ ആരാധനാക്രമത്തിൽ പ്രാമുഖ്യം നൽകുക വഴി മിശിഹാ രഹസ്യത്തെ തന്റെ രക്ഷയുടെയും മഹത്വത്തിന്റെയും ഹേതുവായി ഏറ്റുപറയുന്നു.

പിതാവിന്റെ ഹിതം

ലോകദൃഷ്ടിയിൽ യുക്തിരഹിതമെന്നു കരുതാവുന്ന കുരിശിലെ സ്വയം ദാനത്തിലൂടെയും വിവരണാതീതമായ സഹനത്തിലൂടെയും ഈശോ പിതാവിന്റെ രക്ഷാകരപദ്ധതി ഏവർക്കുമായി തുറന്നുവച്ചു. ഈശോ ഇവയെല്ലാം സഹിച്ച് മനുഷ്യരാശിയെ നയിക്കണമെന്നത് പിതാവിന്റെ പദ്ധതിയിലെ ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു (ലൂക്കാ. 24:26-27). ലോകദൃഷ്ടിയിൽ മൗഢ്യമായിരുന്നതിനെ രക്ഷയുടെ വലിയൊരു രഹസ്യമായി അവിടുന്ന് മാറ്റിയിരിക്കുന്നു. ഈ രഹസ്യത്തിലൂടെയാണ് രക്ഷ സംജാതമാകുന്നത്. സഹനത്തിന്റെ അടയാളമായ കുരിശ് രക്ഷയുടെ അനുഭവത്തിലേക്കുള്ള താക്കോലാണ്. സഹനത്തിലൂടെ രക്ഷയിലേക്ക് നാം കടന്നുവരുന്നു. ഈശോ തന്നെയാണ് നമ്മുടെ മാതൃക. അവിടുന്ന് പിതാവിന്റെ ഹിതത്തിന് കുരിശിലെ ബലിയിലൂടെ സമ്പൂർണസമർപ്പണം നടത്തി. മനുഷ്യവംശത്തോടുള്ള സ്നേഹവും കരുണയുമാണ് ഈശോ തന്റെ സഹന-മരണ-ഉത്ഥാനങ്ങളിലൂടെ വെളിവാക്കിയത്.

ഈശോയുടെ വിചാരണയെ സംബന്ധിച്ചു ചരിത്രപരമായ സങ്കീർണത സുവിശേഷവിവരണങ്ങളിൽ പ്രകടമാണ്. അതിൽ പങ്കെടുത്തവരുടെ (യൂദാസ്, ന്യായാധിപസംഘം, പീലാത്തോസ്) വ്യക്തിപരമായ പാപത്തെപ്പറ്റി ദൈവത്തിനു മാത്രമേ അറിയാവൂ. അതുകൊണ്ടു വിചാരണയുടെ ഉത്തരവാദിത്വം ജറുസലെമിലുള്ള യഹൂദർ എല്ലാവരുടെയും മേൽ ചുമത്താൻ സാധ്യമല്ല. ദുഷ്പ്രചരണത്തിന്റെ സ്വാധീനത്തിൽപ്പെട്ട ജനക്കൂട്ട”ത്തിന്റെ മുറവിളിയുടെയും പന്തക്കുസ്തായ്ക്കുശേഷം മാനസാന്തരത്തിനായി അപ്പസ്തോലൻമാർ നൽകിയ ആഹ്വാനങ്ങളിൽ അന്തർഭവിച്ചിരുന്ന സാർവജനീനങ്ങളായ ശകാരങ്ങളുടെയും പശ്ചാത്തലത്തിൽപ്പോലും അതു സാധ്യമല്ലെന്നു കാണാം. ജറുസലെമിലെ യഹൂദരുടെയും അവരുടെ നേതാക്കളുടെയും “അജ്ഞത’ കണക്കിലെടുത്തതും യേശുതന്നെ കുരിശിൽവച്ച് അവരോടു ക്ഷമിക്കുന്നതും അവിടുത്തേക്കുശേഷം പത്രോസും അതേ മാതൃക പിൻതുടരുന്നതും കാണാം. “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിരിക്കട്ടെ’ എന്ന് വിധിയെ ശരിവച്ചുകൊണ്ട് ജനക്കൂട്ടം ഉയർത്തിയ ഈ മുറവിളിയെ മാത്രം അടിസ്ഥാനപ്പെടുത്തി വിവിധ കാലങ്ങളിലും വിവിധ സ്ഥലങ്ങളിലുമുള്ള മറ്റു യഹൂദരിലേക്ക് ഈ ഉത്തരവാദിത്വം വ്യാപിപ്പിച്ചു ചിന്തിക്കാൻ അത്രപോലും ന്യായമില്ല. രണ്ടാം വത്തിക്കാൻ സൂനഹദോസിൽ സഭ പ്രഖ്യാപിക്കുന്നതുപോലെ: മനുഷ്യകുലത്തോടുള്ള ക്രിസ്തുവിന്റെ അനുരൂപപ്പെടൽ പൂർത്തിയാകുന്നത് അവിടുത്തെ പാതാളസന്ദർശനത്തിലൂടെയാണ്. മരിച്ചവരുടെ ഇടയിൽ നിന്നും ഉത്ഥാനം ചെയ്തു എന്ന വിശ്വാസപ്രഖ്യാപനത്തിന്റെ ആമുഖം കൂടിയാണ് പാതാളങ്ങളിൽ ഇറങ്ങി എന്ന പ്രസ്താവന. ഇവിടെ ക്രിസ്തുവാണ് ജീവന്റെ ഉറവിടം. അവൻ മരണം വരിച്ചത് മരണത്തിന്മേൽ അധികാരമുള്ള പിശാചിനെ തന്റെ മരണത്താൽ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് (ഹെബ്രാ. 2,15). അങ്ങനെ ഉയിർത്തെഴുന്നേറ്റ ക്രിസ്തു തന്റെ കൈകളിലാണ് മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകൾ സൂക്ഷിച്ചിരിക്കുന്നത് (വെളി. 1,18).

ഒരേ സമയത്ത് എല്ലാ മനുഷ്യവ്യക്തിക്കും ഉപരിയായി നിൽക്കുകയും അവരെയെല്ലാം ആശ്ലേഷിക്കുകയും മനുഷ്യവർഗത്തിന്റെ മുഴുവനും ശിരസായി തന്നെത്തന്നെ സ്ഥാപിക്കുകയും ചെയ്യുന്ന ദൈവികവ്യക്തിയായ പുത്രൻ ക്രിസ്തുവിൽ സ്ഥിതി ചെയ്യുന്നതിനാലാണ് എല്ലാവർക്കും വേണ്ടി വീണ്ടെടുപ്പിന്റെ ബലി സമർപ്പിക്കുവാൻ അവിടുത്തേക്കു സാധിക്കുന്നത്. “നിത്യരക്ഷയുടെ കർത്താവ്” എന്ന നിലയിൽ ക്രിസ്തുവിന്റെ ബലിയുടെ അതുല്യസ്വഭാവത്തെ ത്രെന്തോസ് സൂനഹദോസ് ഊന്നിപ്പറയുന്നു: “കുരിശുമരത്തിലുള്ള അവിടുത്തെ ഏറ്റവും വിശുദ്ധമായ പീഡാസഹനം നമുക്കു നീതീകരണം നേടിത്തന്നു. “ഞങ്ങളുടെ ഏകപ്രത്യാശയായ കുരിശേ വാഴുക” എന്നു പാടിക്കൊണ്ടു സഭ കുരിശിനെ വണങ്ങുന്നു.

ഈശോയുടെ ബലിയിൽ നമ്മുടെ ഭാഗഭാഗിത്വം

“ദൈവത്തിനും മനുഷ്യർക്കുമിടയിലെ ഏകമധ്യസ്ഥനായ” ക്രിസ്തുവിന്റെ അതുല്യമായ ബലിയാണു കുരിശ്. എന്നാൽ, മനുഷ്യാവതാരം ചെയ്ത അവിടുത്തെ ദൈവികവ്യക്തിയിൽ ഓരോ മനുഷ്യനോടും അവിടുന്ന് ഒരുവിധത്തിൽ ഐക്യപ്പെട്ടിരിക്കുന്നതുകൊണ്ട് “പെസഹാരഹസ്യത്തിൽ പങ്കാളികളാക്കപ്പെടാനുള്ള സാധ്യത, ദൈവത്തിന് മാത്രം അറിയാവുന്ന രീതിയിൽ,” എല്ലാ മനുഷ്യർക്കും നൽകപ്പെടുന്നു. തങ്ങളുടെ “കുരിശ് എടുത്ത് അവിടുത്തെ അനുഗമിക്കാൻ അവിടുന്നു തന്റെ ശിഷ്യരെ ആഹ്വാനം ചെയ്യുന്നു.

റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ

Latest Updates

POPULAR Views

FEATUERD Views

ശരീരങ്ങളുടെ ഉയിർപ്പിലും നിത്യജീവിതത്തിലുമുള്ള വിശ്വാസം

വിശ്വാസപ്രമാണത്തിന്റെ ഏറ്റവും ജിജ്ഞാസ ഉളവാക്കുന്നതും സങ്കീർണവുമായ ഭാഗം ശരീരത്തിന്റെ ഉയിർപ്പിനെയും നിത്യജീവിതത്തെയും...

ഏകവും പരിശുദ്ധവും സ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു

സഭ പിതാവിന്റെ ഹൃദയത്തിൽ ഉദ്ഭവിച്ച പദ്ധതി നിത്യപിതാവ് തന്റെ ജ്ഞാനത്തിന്റെയും നന്മയുടേയും തികച്ചും...

പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നു

ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ കൗൺസിൽ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വിശ്വാസം പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ്. "പിതാവിൽ നിന്നും...

മരണത്തിന്റെ മരണക്കഥ പറയുന്ന വിശ്വാസപ്രമാണം

വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യത്തെ അധ്യായങ്ങൾ അനുസരിച്ച് മനുഷ്യൻ മരിക്കാൻ വിധിക്കപ്പെട്ടവനാണ്. എവിടെ...

പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നു

ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ കൗൺസിൽ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വിശ്വാസം പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ. "പിതാവിൽ നിന്നും...

ഈ പുത്രൻ പരിശുദ്ധാന്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽ നിന്നു പിറന്നു.

പരിശുദ്ധ അമ്മ രക്ഷാകരപദ്ധതിയിൽ സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന നിഖ്യാ...

ദൈവത്തിന്റെ ഏകപുത്രനും നമ്മുടെ കർത്താവുമായ 
ഈശോമിശിഹായിലുള്ള വിശ്വാസം

രക്ഷാകരചരിത്രത്തിന്റെ കേന്ദ്രമായ മിശിഹാസംഭവത്തെ (Christ Event) അടിസ്ഥാനമാക്കി ഈശോ എന്ന ദൈവികവ്യക്തിയെ...

സർവശക്തനും പിതാവുമായ ഏകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു

ബൈബിൾ പല ഉടമ്പടികളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. തകർന്ന ബന്ധങ്ങളെ ഉടമ്പടികളിലൂടെ പടിപടിയായി വിളക്കി...

നിഖ്യാകോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിന്റെ ദൈവശാസ്ത്ര പശ്ചാത്തലം

വിശ്വാസപ്രമാണങ്ങൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിശ്വാസികൾ ഏറ്റുപറയുന്ന വിശ്വാസത്തിന്റെ സംഗ്രഹത്തെയാണ്. ആരംഭകാലംമുതൽതന്നെ സഭ അവളുടെ...