സഭ പിതാവിന്റെ ഹൃദയത്തിൽ ഉദ്ഭവിച്ച പദ്ധതി
നിത്യപിതാവ് തന്റെ ജ്ഞാനത്തിന്റെയും നന്മയുടേയും തികച്ചും സൗജന്യവും രഹസ്യാത്മകവുമായ പദ്ധതിയനുസരിച്ച് പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചു; തന്റെ ദൈവിക ജീവനിലേക്ക് മനുഷ്യരെ ഉയർത്താൻ തിരുമനസ്സാകുകയും അതിലേക്ക് തന്റെ പുത്രനിൽ എല്ലാ മനുഷ്യരെയും വിളിക്കുകയും ചെയ്യുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ വിശുദ്ധ സഭയിൽ വിളിച്ചുകൂട്ടാൻ പിതാവ് നിശ്ചയിച്ചു. ക്രമേണ ദൈവത്തിന്റെ ഒരു കുടുംബം രൂപവത്കരിക്കപ്പെട്ടു (ccc 759). ലോകാരംഭം മുതൽ മുൻകൂട്ടി വിളിച്ചുകൂട്ടപ്പെട്ട” ഈ സമൂഹമാണ് സഭ. ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സഭയ്ക്കു വേണ്ടിയാണ്. ദൈവത്തിന്റെ ഉദ്ദേശ്യമാണ് മനുഷ്യരക്ഷ. അത് സഭയിലൂടെ നടത്തപ്പെടുന്നു. ദൈവത്തിന്റെ ഇച്ഛയാണ് സൃഷ്ടി, അത് “ലോക’മെന്നു വിളിക്കപ്പെടുന്നു. അതുപോലെ അവിടത്തെ ഉദ്ദേശ്യമാണ് മനുഷ്യരക്ഷ. അതു “സഭ’ എന്നു വിളിക്കപ്പെടുന്നു (ccc 760).
പഴയ ഉടമ്പടിയിൽ ഒരുക്കപ്പെട്ട സഭ ccc 761) എല്ലാ ജനതയിലും ദൈവത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന ആരും ദൈവത്തിനു സ്വീകാര്യനാണ്. ccc 762 ൽ നാം മനസ്സിലാക്കുന്നു, ദൈവം ജനത്തെ ഒരുമിച്ചുചേർക്കലിനുള്ള തയ്യാറെടുപ്പിനായി അബ്രാഹത്തെ വിളിക്കുകയും വലിയൊരു ജനത്തിന്റെ പിതാവായിത്തീരുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവജനം ഉടമ്പടി പാലിക്കേണ്ടതിനെപ്പറ്റി പ്രവാചകന്മാർ ഓർമ്മിപ്പിക്കുന്നു.
മിശിഹായിൽ സ്ഥാപിക്കപ്പെ” സഭ (ccc 763)
ദൈവരാജ്യത്തിന്റെ ആഗമനം പ്രഘോഷിച്ചുകൊണ്ട് കർത്താവായ മിശിഹാ തന്റെ സഭയുടെ ആരംഭം കുറിച്ചു. ഈ രാജ്യം മിശിഹായുടെ വാക്കിലും പ്രവൃത്തികളിലും സാന്നിധ്യത്തിലും മനുഷ്യരുടെ മുമ്പിൽ പ്രകാശിക്കുന്നു (ccc 764). ദൈവരാജ്യത്തിന്റെ പൂർണത സംജാതമാക്കുന്നതുവരെ ഇവിടം നിലനിൽക്കാനുള്ള സംവിധാനം തന്റെ സമൂഹത്തിൽ ഈശോ നൽകി. പത്രോസിനെ തലവനാക്കികൊണ്ട് പന്ത്രണ്ടുപേരെ തെരെഞ്ഞെടുക്കുന്നു (ccc 765). സഭ ജനിക്കുന്നതു പ്രഥമമായി നമ്മുടെ രക്ഷയ്ക്കുവേണ്ടി ക്രിസ്തു വിശുദ്ധകുർബാനയുടെ സ്ഥാപനത്തിൽ മുൻകൂ’ട്ടി നടത്തുകയും കുരിശിൽ പൂർത്തിയാക്കുകയും ചെയ്ത സമ്പൂർണമായ ആത്മദാനത്തിൽ നിന്നാണ്. ക്രൂശിതനായ ഈശോയുടെ തിരുവിലാവിൽ
നി്ന്ന് ഒഴുകിയ “രക്തവും ജലവും’ സഭയുടെ ഉത്ഭവത്തെയും വളർച്ചയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു (ccc 766) പരിശുദ്ധാത്മാവിനാൽ പ്രത്യക്ഷമാക്കപ്പെട്ട സഭ (ccc 767) ലോകത്തിൽ നിർവഹിക്കാനായി പിതാവ് പുത്രനെ ഏല്പിച്ച ജോലി പൂർത്തിയായപ്പോൾ സഭയെ വിശുദ്ധീകരിക്കുന്നതിനായി പന്തക്കുസ്താദിവസം പരിശുദ്ധാത്മാവ് അയക്കപ്പെട്ടു. സഭയ്ക്ക് അതിന്റെ ദൗത്യം നിറവേറ്റുന്നതിനുവേണ്ടി പരിശുദ്ധാത്മാവ് അതിന്റെമേൽ വിവിധ തരത്തിലുള്ള ഹയരാർക്കിപരവും സിദ്ധിപരവുമായ ദാനങ്ങൾ ചൊരിഞ്ഞ് അതിനെ നയിക്കുന്നു (ccc 768).
“മഹത്ത്വത്തിൽ പൂർണമാക്കപ്പെട്ട സഭ (ccc 769)
“സഭ… സ്വർഗീയ മഹത്ത്വത്തിൽ മാത്രമേ’ ക്രിസ്തുവിന്റെ മഹത്ത്വപൂർണമായ പ്രത്യാഗമനത്തിൽ മാത്രമേ “അതിന്റെ പൂർണതനേടുകയുള്ളൂ’ ആ ദിവസംവരെ സഭ തന്റെ തീർഥയാത്രയിൽ ഈ ലോകത്തിന്റെ പീഡനങ്ങളുടെയും ദൈവം നൽകുന്ന ആശ്വാസങ്ങളുടെയും ഇടയിലൂടെ മുന്നേറുന്നു.
ദൈവജനത്തിന്റെ പ്രത്യേകതകൾ (മതം, വംശം, ധർമം, സംസ്കാരം) എന്നിവയിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു (ccc 782).
അത് ദൈവത്തിന്റെ ജനമാണ്. ജനത്തിൽ അംഗമാകുന്നത് ഉന്നതത്തിൽ നിന്നു ജനിച്ചതുകൊണ്ടാണ്. ജലത്താലും ആത്മാവിനാലുമുള്ള ജനനമാണത്. ഈ ജനത്തിന് ശിരസ്സായി മിശിഹാ ഉണ്ട് (മെസ്സയാനിക് ജനം). ഈ ജനത്തിന് ദൈവമക്കളുടെ മഹത്ത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റേതുമായ പദവിയുണ്ട്. മിശിഹാ നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കുക എന്ന നവീന പ്രമാണമാണ് ഇതിന്റെ നിയമം. ഈ ജനത്തിന്റെ ദൗത്യം ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായിത്തീരുക എന്നതാണ്. ഇതിന്റെ ഭാഗധേയം ദൈവരാജ്യമാണ്. ഭൂമിയിൽ ദൈവം തന്നെതുടങ്ങിയതും, കാലത്തിന്റെ തികവിൽ അവിടുന്ന് പൂർണതയിലേക്ക് എത്തിക്കുന്നതുവരെ ഇനിയും വിസ്മൃതമാകേണ്ടതുമായ ദൈവരാജ്യം.
സഭ ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവുമാണ്
അവിഭാജ്യമാംവിധം പരസ്പരം ബന്ധപ്പെട്ട സഭയുടെ നാലു സവിശേഷതകളാണിത്. മിശിഹായാണ് പരിശുദ്ധാത്മാവിലൂടെ തന്റെ സഭയെ ഇങ്ങനെയാക്കുന്നത്, ഇവ ഓരോന്നും സാക്ഷാത്കരിക്കാൻ അവിടന്നാണ് സഭയെ വിളിക്കുന്നത് (ccc 811). സഭ ഈ സവിശേഷതകളെ തന്റെ ദൈവിക സ്രോതസ്സിൽ നിന്നു സ്വന്തമാക്കുന്നുവെന്നു വിശ്വാസത്തിലൂടെ മാത്രമേ നമുക്ക് ഇത് മനസ്സിലാക്കാൻ കഴിയുകയുള്ളൂ (ccc 812).
പുണ്യവാന്മാരുടെ ഐക്യം (ccc946-962)
(അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം) വിശുദ്ധ കത്തോലിക്കാസഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും എന്ന് കൂട്ടിചേർക്കുന്നു. ചുരുക്കത്തിൽ, എല്ലാ വിശുദ്ധരുടെയും സമ്മേളനമില്ലാതെ എന്താണു സഭ? പുണ്യവാന്മാരുടെ കൂട്ടായ്മ തന്നെയാണ് സഭ. എല്ലാ വിശ്വാസികളുംകൂടി ഒറ്റ ശരീരമാകുന്നതുകൊണ്ട് ഒരോരുത്തരുടെയും നന്മ മറ്റുള്ളവർക്ക് പകർന്നു നൽകപ്പെടുന്നു. ഇതിന് രണ്ട് അർഥമുണ്ട് “വിശുദ്ധ വസ്തുക്കളിൽ’ (sancta) ഉള്ള ഐക്യം, വിശുദ്ധരായ വ്യക്തികളുടെ ഐക്യം (sancti)
ആധ്യാത്മിക നന്മകളിലുള്ള സംസർഗം
1) വിശ്വാസത്തിലുള്ള ഐക്യം ccc 949. 2) കൂദാശകളുടെ ഐക്യം ccc 950. 3) സിദ്ധികളുടെ ഐക്യം ccc 951. 4) സ്നേഹത്തിലുള്ള ഐക്യം ccc 952 എന്നിവയാണ്.
സ്വർഗീയ സഭയും ഭൗമികസഭയും തമ്മിലുള്ള ഐക്യം സഭയുടെ മൂന്നവസ്ഥകൾ; കർത്താവ് തന്റെ സർവ മാലാഖമാരോടുകൂടെ മഹത്ത്വത്തിൽ വരുമ്പോൾ മരണം നശിപ്പിക്കപ്പെടുകയല്ല, എല്ലാം അവിടുത്തേക്ക് വിധേയമാക്കപ്പെടുകയും ചെയ്യും (ccc 954).
1) ഭൂമിയിലുള്ള തീർഥാടകരായിട്ടുള്ളവരാണ് നമ്മൾ. 2) ആധ്യാത്മികന്മകളിലുള്ള സംസർഗം വഴി ഈ ഐക്യം ദൃഢമാവുകയാണ്. 3) ചിലർ ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 4) മറ്റു ചിലർ ത്രിത്വയ്ക ദൈവത്തെ സ്പഷ്ടമായി ദർശിച്ചുകൊണ്ട് മഹത്ത്വീകരിക്കുന്നു.
ഫാ. തോമസ് മേൽവെട്ടത്ത്


