ദൈവത്തിന്റെ ഏകപുത്രനും നമ്മുടെ കർത്താവുമായ 
ഈശോമിശിഹായിലുള്ള വിശ്വാസം

Published on

രക്ഷാകരചരിത്രത്തിന്റെ കേന്ദ്രമായ മിശിഹാസംഭവത്തെ (Christ Event) അടിസ്ഥാനമാക്കി ഈശോ എന്ന ദൈവികവ്യക്തിയെ സഭയുടെ വിശ്വാസപ്രമാണത്തിന്റെ (നിഖ്യാ-കോൺസ്റ്റാന്റിനോപ്പിൾ) വെളിച്ചത്തിൽ മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കുന്നു. ക്രിസ്തുശാസ്ത്രപരമായ നാലു ശീർഷകങ്ങളിൽ ഈശോയുടെ വ്യക്തിത്വത്തെ നാം തിരുവചനത്തിലൂടെ മനസ്സിലാക്കുന്നു: ഈശോ, മിശിഹാ, ദൈവപുത്രൻ, കർത്താവ് എന്നിവയാണവ.

  1. ഈശോ: “ഈശോ’ എന്ന അറമായ – സുറിയാനി പദത്തിന് സമാനമായ “യേഷുവാ’ എന്ന ഹീബ്രു പദമാണ് ഉപയോഗിക്കുന്നത്. രക്ഷാകരചരിത്രം മുഴുവൻ ഒരു വ്യക്തിയിൽ സംഗ്രഹിക്കുന്നവിധം “ദൈവം രക്ഷിക്കുന്നു’ എന്ന അർത്ഥമാണ് ഈ മൂലപദങ്ങൾക്കുള്ളത്. പാപത്തിൽനിന്നു മോചനം നൽകാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ എന്നതിനാൽ അവിടുത്തെ ഏകപുത്രനും മനുഷ്യനായി അവതരിച്ചവനുമായ ഈശോമിശിഹായിൽ ദൈവം തന്റെ ജനത്തെ പാപങ്ങളിൽനിന്നു മോചിച്ചു (CCC. 430).

മനുഷ്യരക്ഷയുടെയും പാപമോചനത്തിന്റെയും വിവിധ അടയാളങ്ങളും പ്രതീകങ്ങളും പഴയനിയമത്തിൽ കാണുന്നുണ്ട് (പുറ. 12:21-23). എന്നാൽ യഥാർത്ഥ മനുഷ്യരക്ഷ പൂർത്തീകരിക്കുന്നത് ദൈവിക വെളിപാടിന്റെ പൂർണ്ണതയായ ഈശോ എന്ന വ്യക്തിയുടെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണ്. എല്ലാ നാമങ്ങൾക്കും ഉപരിയായ രക്ഷയുടെ ഏകനാമമാണ് “ഈശോ’ എന്നത് (അപ്പ. 4:12; ഫിലി. 2:9) ആദിമസഭയുടെ വിശ്വാസമായിരുന്നു. ഈശോയുടെ നാമത്തിന്റെ ശക്തിയാൽ ദുഷ്ടാരൂപികൾ വിട്ടുമാറുന്നതും രോഗികൾ സുഖം പ്രാപിക്കുന്നതും നടപടി പുസ്തകത്തിൽ വിവരിക്കുന്നുണ്ട് (അപ്പ. 3:6; 5:16).

  1. മിശിഹാ (ക്രിസ്തു): “മിശിഹാ’ എന്ന വാക്കിന് അഭിഷിക്തൻ എന്ന അർത്ഥമാണുള്ളത്. പഴയനിയമത്തിൽ പ്രത്യേക ദൗത്യങ്ങൾ നിർവ്വഹിക്കുന്നതിനായി പ്രവാചകന്മാരെയും പുരോഹിതന്മാരെയും രാജാക്കന്മാരെയും അഭിഷേകം ചെയ്തിരുന്നു. (പുറ: 29:7; 1 9:16; 10:1). പ്രവാചകൻ, പുരോഹിതൻ, രാജാവ് എന്നീ ത്രിവിധ ധർമ്മങ്ങൾ അവയുടെ പൂർണ്ണതയിൽ നിർവ്വഹിച്ചുകൊണ്ട് ഈശോ ഇസ്രായേലിന്റെ മിശിഹായെപ്പറ്റിയുള്ള പ്രതീക്ഷ സഫലമാക്കി. മിശിഹായെപ്പറ്റിയുള്ള ദൈവികവെളിപ്പെടുത്തലുകൾ പടിപടിയായിട്ടാണ് സുവിശേഷത്തിൽ അവതരിപ്പിക്കുന്നത്.

ഇസ്രായേലിനു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹാ പിറന്നിരിക്കുന്നുവെന്ന സദ്വാർത്തയാണ് മാലാഖ ആട്ടിടയൻമാരെ അറിയിച്ചത് (ലൂക്കാ 2:11). ഈശോയുടെ മെസ്സയാനികാഭിഷേകം അവിടുത്തെ ദിവ്യദൗത്യം വെളിപ്പെടുത്തുന്നു. ഈ അഭിഷേകം അവിടുത്തെ ദൗമിക ജീവിതകാലത്ത് സ്പഷ്ടമായത് സ്നാപകയോഹന്നാനിൽനിന്നു മാമ്മോദീസാ സ്വീകരിച്ചപ്പോഴാണ് (മത്താ 3:16-17). പത്രോസിന്റെ വിശ്വാസപ്രഖ്യാപനവേളയിലും അവിടുന്ന് അഭിഷിക്തനാണെന്ന സത്യം സ്വർഗ്ഗം വെളിപ്പെടുത്തുന്നുണ്ട് (മർക്കോ 8:29). അവിടുന്ന് മിശിഹായാണെന്ന രഹസ്യം പുറത്തുപറയരുതെന്ന് ദൈവത്തിന്റെ ഏകപുത്രനും നമ്മുടെ കർത്താവുമായ 
ഈശോമിശിഹായിലുള്ള വിശ്വാസംശോ പലരോടും ആവശ്യപ്പെടുന്നതായി സുവിശേഷങ്ങൾ രേഖപ്പെടുത്തുന്നു. അവിടുന്ന് തന്റെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും പൂർത്തീകരിക്കുന്ന രക്ഷാകരദൗത്യം ശരിയായി മനസ്സിലാക്കാതെ “മിശിഹാ’ എന്ന നാമം പ്രചരിപ്പിച്ചാൽ അതു ദൈവികപദ്ധതിക്കു വിഘാതങ്ങൾ സൃഷ്ടിക്കുമെന്നതാണ് ദൈവത്തിന്റെ ഏകപുത്രനും നമ്മുടെ കർത്താവുമായ 
ഈശോമിശിഹായിലുള്ള വിശ്വാസം നിബന്ധനയ്ക്കു കാരണം.

  1. ദൈവത്തിന്റെ ഏകപുത്രൻ: “ദൈവപുത്രൻ’ എന്ന നാമം പഴയനിയമത്തിൽ മാലാഖമാർ, ദൈവജനം, ഇസ്രായേൽമക്കൾ, രാജാക്കന്മാർ തുടങ്ങിയവർക്ക് നൽകിയിരുന്നു (നിയമ. 14:1; ജോബ് 1:6; പുറ. 4:22; ജെറ. 3:19). ദൈവവും അവിടുത്തെ മക്കളായ സൃഷ്ടികളും തമ്മിലുള്ള സ്നേഹബന്ധം സൂചിപ്പിക്കുന്ന ദത്തുപുത്രസ്ഥാനമാണ് ഇതു സൂചിപ്പിക്കുന്നത്. പുതിയനിയമത്തിന്റെ ഭാഷയിൽ ദൈവത്തിന്റെ ഏകപുത്രനും നമ്മുടെ കർത്താവുമായ 
ഈശോമിശിഹായിലുള്ള വിശ്വാസംശോമിശിഹായിലൂടെ നാം ദൈവത്തിന്റെ പ്രിയമക്കളായി ഉയർത്തപ്പട്ടിരിക്കുന്നുവെന്നു വ്യക്തമായി സൂചിപ്പിക്കുന്നുണ്ട് (1 യോഹ 3:1-2).

എന്നാൽ നമ്മുടെ ദൈവപുത്രസ്ഥാനവും മിശിഹായുടെ ദൈവപുത്രത്വവും വ്യത്യസ്ഥമാണ്. സൃഷ്ടിക്കപ്പെടാത്തവനായ ഏകപുത്രൻ എന്ന നിലയിൽ ദൈവത്തിന്റെ ഏകപുത്രനും നമ്മുടെ കർത്താവുമായ 
ഈശോമിശിഹായിലുള്ള വിശ്വാസംശോമിശിഹാ ത്രിയേകദൈവത്തിലെ രണ്ടാമാളായി അനാദിയിലെ ആയിരിക്കുന്നു. അതുകൊണ്ടുതന്നെ അവിടുത്തെ പുത്രത്വം ദൈവിക അസ്ഥിത്വം പൂർണ്ണമായി ഉൾക്കൊള്ളുന്നതുകൊണ്ട് തികച്ചും അനന്യവും വ്യതിരിക്തവുമാണ്. തന്റെ ദൈവപുത്രസ്ഥാനത്തിന്റെ വ്യത്യസ്ഥത “എന്റെ പിതാവും നിങ്ങളുടെ പിതാവും” എന്ന പ്രസ്താവനയിലൂടെ ദൈവത്തിന്റെ ഏകപുത്രനും നമ്മുടെ കർത്താവുമായ 
ഈശോമിശിഹായിലുള്ള വിശ്വാസംശോ ഉറപ്പിക്കുന്നു (മത്താ 5:48; 6:89; യോഹ 20:17). രണ്ടു സുപ്രധാന സന്ദർഭങ്ങളിൽ – ദൈവത്തിന്റെ ഏകപുത്രനും നമ്മുടെ കർത്താവുമായ 
ഈശോമിശിഹായിലുള്ള വിശ്വാസംശോയുടെ മാമ്മോദീസാവേളയിലും രൂപാന്തരീകരണാവസരത്തിലും – ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്ന് പിതാവ് വെളിപ്പെടുത്തുന്നുണ്ട് (മത്താ. 3:17; 17:5). എന്നാൽ “സത്യമായും ദൈവത്തിന്റെ ഏകപുത്രനും നമ്മുടെ കർത്താവുമായ 
ഈശോമിശിഹായിലുള്ള വിശ്വാസം മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു” എന്ന ശതാധിപന്റെ പരസ്യപ്രഘോഷണത്തിലൂടെ അവിടുത്തെ ദൈവപുത്രസ്ഥാനം ലോകത്തിനുമുമ്പിൽ പരസ്യമാക്കപ്പെടുവാൻ ദൈവം തിരുമനസ്സാകുന്നു (മർക്കോ. 15:39).

  1. കർത്താവ്: മോശയ്ക്ക് ദൈവം സ്വയം വെളിപ്പെടുത്തിയ “യാഹ്വേ’ (YHWH) എന്ന അവാച്യനാമത്തിന്റെ ഗ്രീക്ക് പരിഭാഷയായ “”കീരിയോസ്” എന്ന പദത്തിന്റെ അർത്ഥം “കർത്താവ്’ എന്നതാണ്. ഇസ്രായേൽജനം ദൈവത്തെ വിളിക്കാൻ ഉപയോഗിച്ച കർത്താവ് എന്ന പദം തന്നെ പുതിയനിയമത്തിൽ ദൈവത്തിന്റെ ഏകപുത്രനും നമ്മുടെ കർത്താവുമായ 
ഈശോമിശിഹായിലുള്ള വിശ്വാസംശോയ്ക്ക് നൽകപ്പെടുന്നു. സുവിശേഷങ്ങളിൽ പലപ്പോഴും ജനങ്ങൾ ഈശോയെ “കർത്താവ്’ എന്നു വിളിച്ചുകൊണ്ട് സമീപിക്കുന്നു (മത്താ 8:2; 14:30). ഉയിർത്തെഴുന്നേറ്റ ഈശോയെ ദൈവവും കർത്താവുമായി ഏറ്റുപറഞ്ഞ് ആരാധിക്കുന്ന മാർ തോമ്മാശ്ലീഹായുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. “എന്റെ കർത്താവേ എന്റെ ദൈവമേ” (യോഹ 20:28). സുവിശേഷത്തിലെ ഏറ്റവും പൂർണ്ണതയുള്ള വിശ്വാസപ്രഖ്യാപനമായിട്ടാണ് ഈ വാക്യം നിലകൊള്ളുന്നത്.

“ഈശോ കർത്താവാണ് എന്നു പറയാൻ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആർക്കും സാധിക്കുകയില്ല” (1 കൊറി 12:3). സഭയുടെ ആരാധനക്രമ പ്രാർത്ഥനകളിൽ കർത്താവ് എന്ന പദം ഈശോയുടെ നാമത്തോടു ചേർക്കുന്ന പാരമ്പര്യം വളരെ പുരാതനമാണ്. “സർവ്വാധിപനാം കർത്താവേ” എന്ന ഉത്ഥാനഗീതം ഇതിനുദാഹരണമാണ്. മനുഷ്യചരിത്രത്തിന്റെ കേന്ദ്രവും ലക്ഷ്യവും കർത്താവും നാഥനുമായ മിശിഹായിലാണ് കണ്ടെത്തേണ്ടതെന്ന് സഭ വിശ്വസിക്കുന്നു.

ഉപസംഹാരം: കർത്താവും ദൈവവുമായ ഈശോമിശിഹായിലുള്ള വിശ്വാസത്തിന്റെ തലങ്ങൾ നിഖ്യാ-കോൺസ്റ്റാന്റിനോപ്പിൽ വിശ്വാസപ്രമാണം നൽകുന്ന നിർവ്വചനത്തിന്റെ അടിസ്ഥാനത്തിൽ 4 ശീർഷകങ്ങളിലായി നമ്മൾ മനസ്സിലാക്കുന്നു. നമ്മുടെ വിശ്വാസജീവിതത്തിന്റെ കേന്ദ്രമായി ഭവിക്കുന്ന ഈ സത്യങ്ങൾ ആഴമായ ബോധ്യങ്ങളായി മാറേണ്ടതുണ്ട്.

ബിഷപ് ജോസ് പുളിക്കൽ

Latest Updates

POPULAR Views

FEATUERD Views

ശരീരങ്ങളുടെ ഉയിർപ്പിലും നിത്യജീവിതത്തിലുമുള്ള വിശ്വാസം

വിശ്വാസപ്രമാണത്തിന്റെ ഏറ്റവും ജിജ്ഞാസ ഉളവാക്കുന്നതും സങ്കീർണവുമായ ഭാഗം ശരീരത്തിന്റെ ഉയിർപ്പിനെയും നിത്യജീവിതത്തെയും...

ഏകവും പരിശുദ്ധവും സ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു

സഭ പിതാവിന്റെ ഹൃദയത്തിൽ ഉദ്ഭവിച്ച പദ്ധതി നിത്യപിതാവ് തന്റെ ജ്ഞാനത്തിന്റെയും നന്മയുടേയും തികച്ചും...

പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നു

ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ കൗൺസിൽ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വിശ്വാസം പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ്. "പിതാവിൽ നിന്നും...

മരണത്തിന്റെ മരണക്കഥ പറയുന്ന വിശ്വാസപ്രമാണം

വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യത്തെ അധ്യായങ്ങൾ അനുസരിച്ച് മനുഷ്യൻ മരിക്കാൻ വിധിക്കപ്പെട്ടവനാണ്. എവിടെ...

പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നു

ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ കൗൺസിൽ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വിശ്വാസം പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ. "പിതാവിൽ നിന്നും...

പന്തിയോസ് പീലാത്തോസിന്റെ ഭരണത്തിൻകീഴിൽ നമുക്കുവേണ്ടി മരിച്ച ഈശോ

ഈശോയുടെ സഹനമരണോത്ഥാനങ്ങളാകുന്ന പെസഹാരഹസ്യം സുവിശേഷങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നു. ഇതാണ് അപ്പസ്തോലന്മാർ പ്രഘോഷിച്ചതും...

ഈ പുത്രൻ പരിശുദ്ധാന്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽ നിന്നു പിറന്നു.

പരിശുദ്ധ അമ്മ രക്ഷാകരപദ്ധതിയിൽ സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന നിഖ്യാ...

സർവശക്തനും പിതാവുമായ ഏകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു

ബൈബിൾ പല ഉടമ്പടികളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. തകർന്ന ബന്ധങ്ങളെ ഉടമ്പടികളിലൂടെ പടിപടിയായി വിളക്കി...

നിഖ്യാകോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിന്റെ ദൈവശാസ്ത്ര പശ്ചാത്തലം

വിശ്വാസപ്രമാണങ്ങൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിശ്വാസികൾ ഏറ്റുപറയുന്ന വിശ്വാസത്തിന്റെ സംഗ്രഹത്തെയാണ്. ആരംഭകാലംമുതൽതന്നെ സഭ അവളുടെ...