നല്ല കൂട്ടുകൂടിയും മടിശീലയില്‍ കനമില്ലാതെയും ഒരു യാത്ര

Published on

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം

കത്തോലിക്കാ സഭയുടെ നാല് സവിശേഷതകള്‍.

1. സഭ ഏകമാണ് 
2. സഭ പരിശുദ്ധമാണ് 
3. സഭ സാര്‍വത്രികമാണ് 
4. സഭ ശ്ലൈഹികമാണ് 

ഇതില്‍ ശ്ലൈഹികമാണ് എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തുള്ള കത്തോലിക്ക സഭ, – പാശ്ചാത്യമാകട്ടെ പൗരസ്ത്യമാകട്ടെ- ക്രിസ്തുവിന്റെ  12 അപ്പോസ്തലന്മാരില്‍ ഏതെങ്കിലും ഒരാളുടെ പിന്തുടര്‍ച്ച അവകാശം പേറുന്നവര്‍  ആയിരിക്കണം എന്നാണ്. ഉദാഹരണത്തിന് ലോകമെമ്പാടുള്ള സീറോമലബാര്‍ വിശ്വാസികള്‍ മാര്‍തോമാ ശ്ലീഹായുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്നു. എന്നതുപോലെ മറ്റു കത്തോലിക്കാ സഭകള്‍ ഏതെങ്കിലും ഒരു ക്രിസ്തു ശിഷ്യന്റെ പിന്‍ഗാമികള്‍ ആയിരിക്കും. എന്നുവെച്ചാല്‍  ക്രിസ്തുവും അവന്റെ സുവിശേഷവും കഴിഞ്ഞാല്‍ സഭയുടെ അടിസ്ഥാന സ്തംഭങ്ങളാണ്  ഈ 12 അപ്പോസ്‌തോലന്മാര്‍. ഒപ്പം ഇവരിലൂടെ കൈമാറ്റം ചെയ്തു കിട്ടിയ പാരമ്പര്യങ്ങളും അധികാരങ്ങളും.  അതുകൊണ്ടു ഈ അപ്പസ്‌തോല പാരമ്പര്യത്തില്‍ നിന്നും വേര്‍പെട്ടു നില്‍ക്കുന്ന അഥവാ അപ്പസ്‌തോലിക അധികാരത്തെ അംഗീകരിക്കാത്ത  സഭകള്‍ക്ക് അഥവാ സെക്ടുകള്‍ക്കു  കത്തോലിക്കാ സഭാ കൂട്ടായ്മയില്‍ സ്ഥാനം ഉണ്ടായിരിക്കുകയില്ല.

ഈശോ ശിഷ്യന്മാരെ സുവിശേഷവേലയ്ക്ക് അയക്കുമ്പോള്‍ കൊടുക്കുന്ന ഉപദേശങ്ങളില്‍ ഒന്ന് അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ കരുതി വയ്ക്കരുത് എന്നാണ്. ഒരു ക്രിസ്തു ശിഷ്യന് ഉണ്ടായിരിക്കേണ്ട മനോഭാവം  കയ്യില്‍ ആവശ്യത്തിനു കൂടുതല്‍ സമ്പാദ്യം ഇല്ലാതിരിക്കുക എന്നുള്ളതാണ്. മടിശീലയില്‍ കനം ഇല്ലാത്തവന് യാതൊന്നിനെയും പേടിക്കേണ്ടതില്ലല്ലോ

ആവശ്യത്തില്‍ കൂടുതല്‍ സമ്പാദ്യം  സുവിശേഷവേലയ്ക്ക് തടസ്സമാകും എന്നുതന്നെയാണ് കര്‍ത്താവ് ഓര്‍മിപ്പിക്കുന്നത്.  ബാങ്ക് ബാലന്‍സുകളും   ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപങ്ങളും വിദേശ വരുമാനവും ക്രിപ്‌റ്റോ കറന്‍സിയുടെ ശേഖരണവും പറമ്പും പണ്ടവുമൊക്കെ  സുവിശേഷ വേലക്ക് തടസം തന്നെയാണ്. അതുകൊണ്ടു തന്നെ ഇതെല്ലാം ഉപേക്ഷിക്കാന്‍ ആര്‍ജവത്ത്വം കാണിക്കുന്നിടത്താണ് ക്രിസ്തു ശിഷ്യന്റെ യാത്ര ആരംഭിക്കുന്നത്. 

 ഈശോ ശിഷ്യന്മാര്‍ക്ക് നല്‍കുന്ന ഒരു ഉപദേശം അവര്‍  ഒരു ഗ്രാമത്തില്‍ പ്രവേശിക്കുമ്പോള്‍ അവിടെ യോഗ്യതയുള്ളവര്‍ ആരാണെന്ന് അന്വേഷിക്കുകയും അവരുടെ കൂടെ താമസിക്കുകയും ചെയ്യണമെന്നാണ്.    കൂട്ടുകെട്ടും സഹവാസവും ഒക്കെ ഒരല്പം യോഗ്യതയും മാന്യതയും കുലീനതയും ഉള്ളവരുടെകൂടെ ആയിരിക്കണം എന്ന. അല്ലെങ്കില്‍ തെറ്റിപ്പോകാന്‍ ആയിട്ടുള്ള സാധ്യത ഉണ്ട് എന്ന് ഈശോയ്ക്ക് നന്നായി അറിയാം.  സുഹൃത്തുക്കളുമായുള്ള സഹവാസം ഒരാളെ നല്ലതോ  ചീത്തയോ ആക്കി മാറ്റും. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും ചാണകം ചാരിയാല്‍ ചാണകം നാറും എന്നു കേട്ടിട്ടില്ലേ.  കൂട്ടുകെട്ടുകള്‍ ആണ് ഒരാളെ പലപ്പോഴും വഷളാക്കുന്നത്.അതുകൊണ്ട് കൂട്ടുകെട്ടുകള്‍ നല്ലതായിരിക്കുവാന്‍ ശ്രദ്ധിക്കുക.

 ഫാ. നൗജിന്‍ വിതയത്തില്‍

Latest Updates

POPULAR Views

FEATUERD Views

വഴിയൊരുക്കുന്നവരാകുക

സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ജനുവരി 19 (ദനഹാക്കാലം ഞായര്‍...

തിരുക്കുടുംബത്തോടൊപ്പം യാത്ര ചെയ്യുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം ഡിസംബര്‍ 29  (പിറവി ഞായര്‍ 1)മത്തായി...

നിശ്ശബ്ദതയുടെ സൗന്ദര്യം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്തക്കാലം  ഡിസംബര്‍ 22 ( ഞായര്‍...

പ്രതീക്ഷയുടെ പേരുകള്‍

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനംമംഗളവാര്‍ത്തക്കാലംഡിസംബര്‍ 15( ഞായര്‍ 3)ലൂക്ക1: 57-...

നല്ല വാര്‍ത്തകള്‍ കൈമാറേണ്ട കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്താക്കാലം ഡിസംബര്‍ 8 ഞായര്‍ 2ലൂക്ക 1:26-...

 നീയെന്നെ അറിയുമോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം പള്ളിക്കൂദാശ കാലംനവംബര്‍ മൂന്ന് (ഞായര്‍ 1)മത്തായി...

ഈശോയുടെ കൂടെയാണോ… അതോ? 

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ മൂശക്കാലംഒക്ടോബര്‍ 27...

മിഷന്‍ ഞായര്‍

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം (ഏലിയ സ്ലീവ മൂശാക്കാലം ഏഴാം...

എന്തിനാണ് പ്രാര്‍ഥിക്കുന്നത്?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവാ മൂശാക്കാലംസെപ്തംബര്‍ 29 (ഞായര്‍...

കര്‍ത്താവേ വേഗം വരണമേ…

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ മൂശാക്കാലംസെപ്തംബര്‍ 22 (ഞായര്‍...

കുരിശു പൂക്കുന്ന കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 15 (ഞായര്‍...

സ്ത്രീകളെ ബഹുമാനിക്കുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 8 (ഞായര്‍...