കുത്തി മുറിവേല്പിച്ചവര്‍.

Published on

വിനായക് നിര്‍മ്മല്‍

നവീകരണ മുന്നേറ്റവുമായി ബന്ധപ്പെട്ട ഒരു മാധ്യമശുശ്രൂഷയുടെ ഭാഗമായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് ആദ്യമായി ആ വാക്കുമായി പരിചയത്തിലാവുന്നത്. ആന്തരിക മുറിവ്. വളരെ അര്‍ത്ഥവത്തായി ഉപയോഗിക്കപ്പെട്ടിരുന്ന ആ വാക്കിനെ ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ ചിലപ്പോഴെങ്കിലും മറ്റൊരാളെ കളിയാക്കാനും അപഹസിക്കാനുമായി ദുരുപയോഗിക്കാറുണ്ടായിരുന്നു. അവന്/ അവള്‍ക്ക് ആന്തരിക മുറിവാണെന്ന മട്ടില്‍.

അന്നുമുതല്‍ മനസ്സില്‍ കയറിക്കൂടിയ ഒരു സംശയമുണ്ട്. ആന്തരികസൗഖ്യധ്യാനമെന്ന പേരിലുളളതടക്കം നിരവധി ധ്യാനങ്ങള്‍ കൂടിയിട്ടും ഞാനുള്‍പ്പടെയുള്ള പലരുടെയും ആന്തരികമുറിവുകള്‍ക്ക് എന്തേ ഉണക്കം തട്ടിയിട്ടില്ല? ഗര്‍ഭാവസ്ഥയിലും ബാല്യകാലത്തിലും മറ്റുളളവരാല്‍ വ്യക്തിത്വത്തിനേല്ക്കുന്ന ക്ഷതങ്ങളാണല്ലോ ആന്തരികമുറിവായി പൊതുവെ വ്യവഹരിക്കപ്പെടുന്നത്? അപകര്‍ഷതാബോധം പോലെയുളള എത്രയെത്ര വ്യക്തിത്വവൈകല്യങ്ങള്‍..

കൂടിയ ധ്യാനങ്ങളുടെയോ ധ്യാനം നടത്തിയവരുടെയോ പ്രശ്‌നമല്ല നമ്മളിപ്പോഴും മുറിവുകാരായി തുടരുന്നത് മറിച്ച് യഥാര്‍ത്ഥത്തില്‍ മുറിഞ്ഞവനെ നമ്മുടെ മുറിവിന്റെ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ്. തങ്ങള്‍ കുത്തി മുറിവേല്പ്പിച്ചവനെ അവര്‍ നോക്കിനില്ക്കും( യോഹ 19:37) എന്നാണല്ലോ തിരുവചനം പറയുന്നത്.

 മുറിയപ്പെട്ടവനെ നോക്കിനിന്നപ്പോള്‍ സൗഖ്യം കി്ട്ടിയതിനെക്കുറിച്ചുള്ള ചില പാരമ്പര്യവിശ്വാസങ്ങളൊക്കെയുണ്ടല്ലോ.. ക്രിസ്തുവിന്റെതിരുവിലാവില്‍ നിന്നൊഴുകിയ  രക്തവും വെള്ളവും അന്ധന്റെ കണ്ണ് തുറക്കപ്പെട്ടുവെന്നും മറ്റും.

ബാഹ്യമായ രീതിയിലുളള സൗഖ്യമായിരിക്കണം അത് എന്നില്ല. മറിച്ച് ആന്തരികമായ സൗഖ്യംകൂടിയാവാം അത്. കാരണം ഒരാള്‍ക്ക് അയാളെ തന്നെ താനായിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കാന്‍ കഴിയുന്നതാണ് അയാളുടെ മാനസികസുഖത്തിന് വഴിയൊരുക്കുന്നത്.

നമ്മുടെ പലരുടെയും മുറിവുകള്‍ക്ക് കാരണം  നമ്മുക്ക് നമ്മെതന്നെ അംഗീകരിക്കാന്‍ സാധി്ക്കുന്നില്ല എന്നതാണ്. മറ്റുള്ളവരുമായി നിറത്തിന്റെയും ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും ജോലിയുടെയും പേരില്‍ തട്ടിച്ചുനോക്കി നാം സ്വയം അപകര്‍ഷതയിലാവുന്നു. ഈ അപകര്‍ഷത മുറിവായിമാറുന്നു.

മാനുഷികമായി വിലയിരുത്തിയാല്‍ ക്രിസ്തുവിനോളം അപകര്‍ഷത അനുഭവിക്കാന്‍ വകയുള്ള മറ്റൊരു ജന്മമുണ്ടെന്ന് തോന്നുന്നില്ല. ജന്മം കൊണ്ട് ചൂണ്ടിക്കാണിക്കാന്‍ ഒരു അപ്പനില്ലാതെ, വിവാഹം കഴിക്കാതെ പ്രസവിച്ച ഒരു സ്ത്രീയുടെ മകനായി ഏറ്റവും മോശം സ്ഥലത്ത്ജനിച്ചതുമുതല്‍ ഏറ്റവും ക്രൂരവും പീഡിതവുമായ മരണം വരെ എത്രയെത്ര അപകര്‍ഷകതകള്‍.. താഴ്ത്തിക്കെട്ടലുകള്‍. വിദ്വേഷങ്ങള്‍….. അങ്ങനെയെല്ലാമായിരുന്നിട്ടും എവിടെയും ക്രിസ്തു അപകര്‍ഷതയുടെ ഭാരം ചുമക്കുന്നതായി കാണുന്നില്ല. എന്തുകൊണ്ടായിരിക്കാമത്.?

താന്‍ പിതാവിലും പിതാവ് എന്നിലുമുണ്ടെന്ന പിതൃപുത്രബോധം കൊണ്ട്. ഓരോ മനുഷ്യനിലും ഈ നിഴലുണ്ട്. പക്ഷേ നാം അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. അതുകൊണ്ടെന്തു സംഭവിക്കുന്നു, ഉള്ളിലുള്ള ദൈവത്തെ തിരിച്ചറിയാതെ, ദൈവികാംശം മനസ്സിലാക്കാതെ അപകര്‍ഷതയില്‍ ജീവിക്കുന്നു.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

അകാരണമായോ സകാരണമായോ നമ്മെ കുത്തിമുറിവേല്പിച്ചവരുണ്ടാകാം. അവരുടേതായ ന്യായീകരണങ്ങളുമുണ്ടാവാം അതിനെല്ലാം.പക്ഷേ ആ മുറിവുകളുമായി ജീവിക്കുമ്പോഴും ആ മുറിവുകളുടെ പേരില്‍ മറ്റുള്ളവര്‍ക്ക് മുറിവുണ്ടാക്കുമ്പോഴും നാം മുറിയപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.  മുറിവുണക്കാതെയിരിക്കുകയാണ്.

മുറിവുണക്കാന്‍ കഴിയുന്ന മുറിയപ്പെട്ടവന്റെ കരങ്ങളിലേക്ക് മുറിവുകള്‍ നല്കി മുറിയാതെ നമുക്ക് ജീവിക്കാം.

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കൂട്ടിനൊരാൾ..!

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !! പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ, തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ, പരാതികൾ ഒന്നിറക്കി വയ്ക്കാൻ, തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ..

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്

ടാറ്റൂ

ഓശാനത്തിരുനാൾ ആശംസകൾ................ വിദേശനാടുകളിൽ കാണപ്പെട്ടിരുന്ന ടാറ്റൂ സംസ്കാരം ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ശരി-തെറ്റുകൾ എന്തുമാകട്ടെ, വേദനയെടുത്ത് ശരീരത്തിൽ പതിക്കുന്ന ഓരോ ടാറ്റൂവിനും പിന്നിൽ ഒരു വിശദീകരണം അവർക്ക് നൽകാൻ ഉണ്ടാകും. വെറുമൊരു ചിത്രമല്ല ശരീരത്തിൽ പതിച്ചത് എന്നർത്ഥം.