കൂട്ടിനൊരാൾ..!

Published on

ഫാ. അജോ രാമച്ചനാട്ട്

“മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ.
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ-
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ.”

കഴിഞ്ഞ കുറെ കാലങ്ങളായി മനസ്സിനെ ചിന്തിപ്പിച്ച ഒരു കവിതയുടെ തുടക്കമാണിത്. റഫീക് അഹമ്മദ് എഴുതിയ ഈ കവിത സ്പിരിറ്റ് എന്ന സിനിമയിൽ ഉണ്ണി മേനോൻ വളരെ ഭംഗിയായി പാടിയിട്ടുമുണ്ട്.

മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ആഗ്രഹം എന്തായിരിക്കും ? ഭക്ഷണം, വസ്ത്രം, വീട്,  സമ്പത്ത്, രതി, അധികാരം.. തുടങ്ങിയ ചീള് ഉത്തരങ്ങൾ പറയരുത്. എന്താണെന്നോ?
ഇതെല്ലാം വേണ്ടെന്ന് മനസ്സ് പറയുന്ന കാലം വരും. അപ്പോൾ പിന്നെ എന്താണ്?

“കൂട്ടിനൊരാൾ” – അതാണ് ഉത്തരം.
ജീവിതത്തിൽ നമ്മെ കേൾക്കാനും, നമ്മുടെ സ്നേഹം അനുഭവിക്കാനും, നമ്മുടെ ജയപരാജയങ്ങളിൽ പരിഭവമില്ലാതെ കൂട്ടിരിക്കാനും… ഒടുവിൽ മരണം വന്നു വിളിക്കുന്ന നേരത്ത് മനസ്സിനെ ബലപ്പെടുത്തി യാത്ര അയയ്ക്കാനും ആരെങ്കിലുമൊക്കെ വേണം..
ശരിയല്ലേ ? വേണ്ടെന്നാരു പറയും, ആത്മാർത്ഥമായി ? 

എന്തുകൊണ്ട് ദൈവം ദിവ്യകാരുണ്യം സ്ഥാപിച്ചു, എന്ന ചോദ്യത്തെ ഈ ഉത്തരം കൊണ്ട് നേരിടാനാണ് എനിക്കിഷ്ടം. ഭൂമിയ്ക്ക് ദൈവത്തിന്റെ കൂട്ട് !!
പകലിലും ഇരവിലും ഒരുപോലെ മനുഷ്യന് കൂട്ടാകാൻ, സങ്കടങ്ങളിൽ ആശ്വാസതീരമാകാൻ,
തകർന്നവന്റെ പരിഭവങ്ങൾ കേൾക്കാൻ,
പരാതികൾ ഒന്നിറക്കി വയ്ക്കാൻ,
തീർന്നു എന്ന് വിചാരിച്ചിരുന്നിടത്ത് വീണ്ടും പ്രതീക്ഷയുടെ തിരിനാളം കത്തിക്കാൻ.. മനുഷ്യന് ദൈവത്തിന്റെ ചൂടുള്ള സാന്നിധ്യം !

വടവാതൂർ സെമിനാരിയിൽ നിന്ന് കിട്ടിയ അനുഭവങ്ങളിൽ എന്തൊക്കെ മറന്നാലും, മറക്കാൻ പറ്റാത്ത ഒന്നുണ്ട് – ‘സന്നിധാനം’ എന്ന പേരിൽ ഏറ്റവും മുകളിലുള്ള ഒരു നിത്യാരാധനചാപ്പൽ ആണത്. വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നില്ല അതൊന്നും.
ചമ്രം പടിഞ്ഞിരിക്കുമ്പോൾ മുഖത്തിന് നേരെയാണ് ദിവ്യകാരുണ്യനാഥൻ. അവിടിരുന്ന് ആത്മാവിന് തീ പിടിപ്പിച്ച എത്രയോ പേർ..!
അറിയാമോ, അവരൊക്കെയാണ് ലോകത്തിന്റെ വിവിധ കോണുകളിൽ തീപ്പന്തങ്ങളായി ഇന്ന് കത്തുന്നത്.

ഏതൊക്കെയോ മനസ്സിന്റെ വ്യഥകൾക്ക്‌ നടുവിൽ അവിടെയിരുന്ന് വെറുതെ pocket diary യിൽ കുറിച്ചതാണ്‌, 
“തണലാവണം, നീ നിറവാകണം
ഒരുപാടു സ്നേഹത്തിൻ കടലാവണം”.
പതിന്നാലു വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ദിവ്യകാരുണ്യസ്വീകരണസമയത്ത് ആരൊക്കെയോ പാടുന്നുണ്ട് !
ദൈവമേ, ഇതിനൊക്കെ എങ്ങനെ നന്ദി പറയാനാണ് ?

മരണാസന്നർക്ക് ദിവ്യകാരുണ്യം നൽകുമ്പോൾ മനസ്സ് വിങ്ങാറുണ്ട്. മരണമുഖത്ത് ജീവിതത്തിൽ കൊണ്ടു നടന്ന എല്ലാ കൂട്ടുകളും കൈയൊഴിയുമ്പോഴും മാറാതെ കൂടെയുള്ള എൻ്റെ ദൈവത്തിൻ്റെ കാരുണ്യം – മനുഷ്യാത്മാവിന് ദൈവം നൽകുന്ന കൂട്ട് ! അപ്പം പുഴുങ്ങലിന്റെ തിരക്കാവും, പകൽ നേരത്ത്. എന്നാലും,
പറ്റുമെങ്കിൽ അല്പമെങ്കിലും നേരം അവന്റെ ഒപ്പമൊന്ന് പോയി ഇരിക്കണേ.
വെറുതെ ആ മുഖത്തേക്ക് നോക്കി..
സുഖമാണോയെന്ന് അന്വേഷിച്ച്..
വെറുതെ സ്നേഹിച്ച്, കൊഞ്ചിച്ച്..
കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന്..
ഒരു നിശബ്ദസ്നേഹാരാധന..!

സുഹൃത്തേ, ദിവ്യകാരുണ്യം നിൻ്റെ ആത്മാവിനെ ലഹരി പിടിപ്പിക്കട്ടെ.

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റർ – കുരിശിന്റെ വഴിയിലെ 15-ാം സ്ഥലം

ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ "സ്വർഗ്ഗത്തിന്റെ പൗരന്മാരായി" ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.

കല്ലറയെന്ന ജീവിതദര്‍ശനം

ഉയിര്‍ക്കാനുള്ള സാഹചര്യങ്ങള്‍ എവിടെയുമുണ്ട്. പക്ഷേ നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രസക്തം.

കാത്തിരിപ്പ് എന്ന പുണ്യം !

നോക്കൂ, സ്റ്റേജിൽ ആരുമില്ല. രംഗം ശൂന്യമാണ്.. യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു. പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.

ദുഃഖവെള്ളി വിചാരം

അവന്റെ സ്നേഹം സത്യമായിരുന്നു…. അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു… അവന്റെ സഹനം രക്ഷാകരമായിരുന്നു…. അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….

കുത്തി മുറിവേല്പിച്ചവര്‍.

അതുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിനെ നോക്കിനില്ക്കുമ്പോള്‍ അവിടുത്തെ മുറിവുകളെ നോക്കിനില്ക്കുമ്പോള്‍ നാം ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടത് എന്റെ ആന്തരികമുറിവുകളെ ഉണക്കാന്‍ മാത്രം ശക്തമായ ക്രിസ്ത്വവബോധം എന്റെ ചിന്തയിലും ജീവിതത്തിലും ബുദ്ധിയിലും ജീവനിലും നല്കണമേയെന്നതായിരിക്കട്ടെ.

അവസാനംവരെയുള്ള സ്‌നേഹങ്ങള്‍

അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.

കുരിശ്:സ്നേഹത്തിന്റെ ഉണർത്തുപാട്ട്

അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ ആർദ്രതയോടെയും അനുകമ്പയോടെയും ശുശ്രൂഷിച്ച മദർ തെരേസ വരെയുള്ളവരുടെ ജീവിതം ഈ കുരിശിലെ സ്നേഹത്തിന്റെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു.

റാം c/o ആനന്ദി

എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, "മാന്യമായ" ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,

പുളിപ്പ്

മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം അവൻ്റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം .ആത്മാവിൽ ആനന്ദിക്കാം.

ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി

ഗദ്‌സ്‌തെമനിയില്‍ എല്ലാവരും ഒറ്റയ്ക്കാണ്.ഒറ്റയ്ക്കാകുന്നവരുടെ പറുദീസയാണ് ഗദ്‌സ്‌തെമനി .  ആ ഗദ്‌സെതമനിയില്‍ ദൈവത്തിന്റെ പൊന്‍കരം കണ്ടവരൊക്കെ വിശുദ്ധരാണ്

ടാറ്റൂ

ഓശാനത്തിരുനാൾ ആശംസകൾ................ വിദേശനാടുകളിൽ കാണപ്പെട്ടിരുന്ന ടാറ്റൂ സംസ്കാരം ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ശരി-തെറ്റുകൾ എന്തുമാകട്ടെ, വേദനയെടുത്ത് ശരീരത്തിൽ പതിക്കുന്ന ഓരോ ടാറ്റൂവിനും പിന്നിൽ ഒരു വിശദീകരണം അവർക്ക് നൽകാൻ ഉണ്ടാകും. വെറുമൊരു ചിത്രമല്ല ശരീരത്തിൽ പതിച്ചത് എന്നർത്ഥം.