ജോസഫിന്റെ അടുക്കലേക്ക് പോകുക. വിശുദ്ധജോസഫിനോട് പ്രത്യേക ആത്മവിശ്വാസത്തോടെ സഹായം തേടുക. കാരണം സാര്‍വത്രികസഭയുടെ രക്ഷാധികാരിയായതിനാല്‍ അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റവും ശക്തമാണ്.
പിയൂസ് ഒമ്പതാമന്‍ പാപ്പ
* ലോകത്തില്‍ അഴിച്ചുവിട്ട തിന്മയുടെ ഉറവിടം ആദവും ഹവ്വയും ആണെങ്കിലും പരിശുദ്ധാത്മാവ് ഭൂമിയിലുടനീളം വ്യാപിക്കുന്ന കൊടുമുടികളാണ് ജോസഫും മറിയവും.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍
* ജീവിതത്തിന്റെ ആവശ്യകതകളില്‍ നമ്മെ സഹായിക്കാനായി ദൈവം അധികാരം നല്കിയിട്ടുള്ള അനേകം വിശുദ്ധരുണ്ട്. പക്ഷേ വിശുദ്ധ ജോസഫിന് നല്കിയിട്ടുളഅള അധികാരം പരിധിയില്ലാത്തതാണ്. ഇത് നമ്മുടെ എല്ലാ ആവശ്യങ്ങളിലേക്കും വ്യാപിക്കുന്നു. ആത്മവിശ്വാസത്തോടെ അവനെ വിളിക്കുന്നവരെല്ലാം കേള്‍ക്കപ്പെടുമെന്നത് ഉറപ്പാണ്.
വിശുദ്ധ തോമസ് അക്വിനാസ്
* വിശുദ്ധ ജോസഫിനോടുള്ള ഭക്തി ദൈവത്തിന് ഒരു ആത്മാവിന് നല്കാന്‍ കഴിയുന്ന ഏറ്റവും നല്ല കൃപയാണ്. കാരണം ഇത് നമ്മുടെ കര്‍ത്താവന്റെ കൃപയുടെ മുഴുവന്‍ ഭണ്ഡാരവും വെളിപ്പെടുത്തുന്നതിന് തുല്യമാണ്. ഒരു ആത്മാവിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയര്‍ത്താന്‍ ദൈവം ആഗ്രഹിക്കുമ്പോള്‍ നല്ല വിശുദ്ധനോട് ശക്തമായ സ്‌നേഹം നല്‍കിക്കൊണ്ട് അവന്‍ അതിനെ വിശുദ്ധ ജോസഫുമായി യോജിപ്പിക്കുന്നു.
വിശുദ്ധ പീറ്റര്‍ ജൂലിയന്‍
* മനുഷ്യജീവിതത്തില്‍ ദൈനംദിന സമ്പര്‍ക്കത്തില്‍ യേശുവിന്റെ അധ്യാപകനായിരുന്നു ജോസഫ്. ശുദ്ധമായ വാത്സല്യം നിറഞ്ഞ യേശുവിനെ നന്നായിപരിപാലിക്കുന്നതിനായി സ്വയം നിഷേധിച്ചതില്‍ സന്തോഷിച്ചവന്‍. ആന്തരിക ഉടമ്പടിയുടെ യജമാനനെന്ന നിലയില്‍ പഴയ ഉടമ്പടിയുടെ വിശ്വാസം പൂര്‍ണ്ണമായി ഫലപ്രാപ്തിയിലെത്തുന്ന ഈ വിശുദ്ധ, ഗോത്രപിതാവായ ഈ നീതിമാനായ മനുഷ്യനെ പരിഗണിക്കാന്‍ ഈ കാരണം പര്യാപ്തമല്ലേ.? ആന്തരികജീവിതം ക്രിസ്തുവുമായുള്ള നിരന്തരവും നേരിട്ടുള്ളതുമായ സംഭാഷണമല്ലാതെ മറ്റൊന്നുമല്ല. യേശുവിനെക്കുറിച്ച് പലതും ജോസഫിനോട് പറയാന്‍ നമുക്ക് കഴിയും. അതിനാല്‍ അവനോടുള്ളഭക്തിയെ ഒരിക്കലും അവഗണിക്കരുത്.
വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ
* അവന്‍ വിശുദ്ധ ജോസഫ്. എന്തുകൊണ്ടെന്നാല്‍ സഭാപണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ജോസഫും സ്്‌നാപകയോഹന്നാനും ജനിക്കുന്നതിന് മുമ്പ് തന്നെ വിശുദ്ധീകരിക്കപ്പെട്ടവരായിരുന്നു. അവന്‍ വിശുദ്ധ ജോസഫ്. എന്തുകൊണ്ടെന്നാല്‍ മറിയത്തിന്റെ പങ്കാളിയും സംരക്ഷകനുമെന്ന നിലയില്‍ അവന്‍ വിശുദ്ധത ആവശ്യപ്പെടുന്നു. അവന്‍ വിശുദ്ധ ജോസഫ്. എന്തുകൊണ്ടെന്നാല്‍ മറ്റേതൊരു വിശുദ്ധനെക്കാളും ഈശോയോടും മറിയത്തോടുമൊപ്പം അത്രയും അടുപ്പത്തിലും പരിചയത്തിലും ജീവിച്ചു.
വിശുദ്ധ ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍
* ആ പ്രിയപ്പെട്ട ദിവ്യപൈതലിനെ കാത്തുസൂക്ഷിച്ചവന്റെ താഴ്മയെ അഭിനന്ദിക്കുന്നതിനായി മാലാഖമാര്‍ അതിശയത്തോടും ആരാധനയോടും കൂടി ആ തച്ചന്റെ പണിശാലയിലേക്ക് വന്നുചേര്‍ന്നുവെന്നതിനെക്കുറിച്ച് എനിക്കൊരു സംശയവുമില്ല. മകനെയും അമ്മയെയും സഹായിക്കാനായി തച്ചന്‌റെ ജോലിയില്‍ അദ്ധ്വാനിച്ചുവെന്നും എനിക്ക് സംശയമില്ല.
വിശുദ്ധ ഫ്രാന്‍സിസ് ദെ സാലസ്
* എല്ലാറ്റിനുമുപരിയായി നമുക്ക് യേശുവിനെ സ്‌നേഹിക്കാം. മറിയത്തെ അമ്മയായി സ്‌നേഹിക്കാം. എന്നാല്‍ യേശുവിനോടും മറിയത്തോടും വളരെ അടുപ്പമുള്ള ജോസഫിനെ സ്‌നേഹിക്കുന്നതില്‍ നിന്ന് നമുക്ക് എങ്ങനെ രക്ഷപ്പെടാനാവും? അവന്റെ സദ്ഗുണങ്ങള്‍ അനുകരിക്കുന്നതിനെക്കാള്‍ അവനെ എങ്ങനെ ബഹുമാനിക്കാന്‍ കഴിയും? ഇപ്പോള്‍ തന്റെ ദൈനംദിന അദ്ധ്വാനത്തിനിടയിലും യേശുവിനെക്കുറിച്ച് ചിന്തിക്കുക. പഠിക്കുക, ആരാധിക്കുക എന്നിവയല്ലാതെ മറ്റെന്താണ് അവന്‍ ചെയ്തത്/ അതുകൊണ്ട് വിശുദ്ധ ജോസഫായിരിക്കണം എപ്പോഴും നമ്മുടെ മാതൃക.
വിശുദ്ധ മാദെലിന്‍ സോഫി ബാററ്റ്
* ദൈവപുത്രന്റെ പിതാവ് എന്ന പദവി അവനുണ്ടായിരുന്നു. കാരണം അവന്‍ എക്കാലത്തും കന്യകയായ മറിയത്തിന്റെ പങ്കാളിയായിരുന്നു. അവന്‍ നമ്മുടെ കര്‍ത്താവിന്റെ പിതാവായിരുന്നു.കാരണം യേശു ഒരുപുത്രന്‌റെ അനുസരണം അവന് നല്കി. അവന്‍ നമ്മുടെ കര്‍ത്താവിന്റെ പിതാവായിരുന്നു. കാരണം അവനെ ഭരമേല്പിക്കുകയും അവനാല്‍ വിശ്വസ്തതോയെടെ നിറവേറ്റുകയും ചെയ്തു. ഒരു പിതാവിന്റെ കടമകള്‍, അവനെ സംരക്ഷിക്കുക, അവന് ഒരു ഭവനം നല്കുക, അവനെ പരിപാലിക്കുക, വളര്‍ത്തുക.
വിശുദ്ധ ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍
* വിശുദ്ധ ജോസഫിനെ സ്‌നേഹിക്കാതെ ഒരാള്‍ക്കും യേശുവിനെയും മറിയത്തെയും സ്‌നേഹിക്കാന്‍ കഴിയില്ല.
വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ
* മാതാവിന്റെ ഒരു ദാസന് വിശുദ്ധ ജോസഫിനോട് ആര്‍ദ്രമായ ഭക്തിയുണ്ടായിരിക്കും. ബഹുമാനവും സ്‌നേഹവും നിറ്ഞ്ഞ അഭിവാദനമുണ്ടായിരിക്കും. ഈ മഹാനായ വിശുദ്ധന്റെ സംരക്ഷണത്തിന്റെ യോഗ്യത നേടാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും.
വാഴ്ത്തപ്പെട്ട വില്യം ജോസഫ് ചാമിനാഡെ
* ചില വിശുദ്ധര്‍ക്ക് അവരുടെ രക്ഷാകര്‍ത്തൃത്വം ചില ആവശ്യങ്ങളില്‍ പ്രത്യേ ഫലപ്രാപ്തിയോടെ നല്കാനുള്ള കഴിവുണ്ട്. എന്നാല്‍ എല്ലാറ്റിനും അവര്‍ക്ക് അതിനുള്ള കഴിവില്ല. എന്നാല്‍ വിശുദ്ധ ജോസഫിന് എല്ലാകാര്യങ്ങളിലും എല്ലാ ആവശ്യഘട്ടങ്ങളിലും നമ്മെ സഹായിക്കാനുള്ള കഴിവും അധികാരവുമുണ്ട്.
വിശുദ്ധ തോമസ് അക്വിനാസ്
* വിശുദ്ധ ജോസഫ് നമ്മുടെ പിതാവും പ്രഭുവുമാണ് നമ്മുടെ ആന്തരിക ജീവിതത്തിന്റെ അധ്യാപകന്‍. അവന്റെ രക്ഷകര്‍ത്തൃത്വത്തില്‍ സ്വയം നിലകൊള്ളുക. അവന്റെ ശക്തിയുടെ ഫലപ്രാപ്തി നിങ്ങള്‍ക്ക് അനുഭവപ്പെടും.
വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ
* വിശുദ്ധ ജോസഫ് രാജകീയ രക്തം. ഏറ്റവും മഹത്തായതും വിശുദ്ധവുമായ സ്ത്രീയുമായി വിവാഹത്തിലൂടെ ഐക്യപ്പെട്ടവന്‍, ദൈവപുത്രന്റെ പിതാവായവന്‍. അദ്ധ്വാനത്തിലൂടെ ജീവിതം കടന്നുപോയവന്‍.
പോപ്പ് ലിയോ പതിമൂന്നാമന്‍


