ഒരു വർഷം മുമ്പുവരെ സെമിത്തേരി എനിക്ക് അന്യമായ ഒരിടമായിരുന്നു, അപരിചിതമായ സ്ഥലം. മനസ്സുകൊണ്ട് അകൽച്ച തോന്നിയിരുന്ന സ്ഥലം എന്നു പറയുന്നതിലും മടിയില്ല. കാരണം ഇടവകപ്പള്ളിയുടെ സെമിത്തേരിയിൽ എന്റെ പ്രിയപ്പെട്ടവരാരും അന്ന് അന്തിയുറങ്ങുന്നുണ്ടായിരുന്നില്ല. തിരുനാളിനോട് അനുബന്ധിച്ചും മരിച്ചവരുടെ ഓർമദിനത്തോട് അനുബന്ധിച്ചും സെമിത്തേരി...