ഈശോയെ കാണാനുളള മാര്‍ഗ്ഗം

Published on

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം

ആഗസ്റ്റ് 11 (കൈത്താക്കാലം ഞായര്‍ 6)
യോഹന്നാന്‍ 6 : 16- 24

കൈത്താക്കാലത്തിന്റെ പ്രധാന വിചിന്തനവിഷയം ദൈവരാജ്യസ്ഥാപനവും  വ്യാപനവുമാണ്. കഴിഞ്ഞ ആഴ്ച ഈശോ പിശാചുക്കളെ പുറത്താക്കുന്ന സുവിശേഷഭാഗമാണ് വായിച്ചത്.  ഈശോയ്ക്ക് Super natural Powers ന്റെ മേല്‍ അധികാരമുണ്ട് എന്ന് കാണിക്കുന്ന തിരുവചനഭാഗമായിരുന്നു അത്. ഇന്നത്തെ സുവിശേഷത്തില്‍ ഈശോ വെള്ളത്തിന് മീതെ നടക്കുന്നു എന്നതിലൂടെ Natural Powersന്റെ മേല്‍ അവനു അധികാരമുണ്ട് എന്നാണ് സൂചിപ്പിക്കുന്നത് Natural and Super Natural Powers ന്റെ മേലുള്ള ഈശോയുടെ അധികാരത്തെ ദൈവരാജ്യ സ്ഥാപനത്തിന്റെയും അതിന്റെ വ്യാപനത്തിന്റെയും തെളിവുകളായി സുവിശേഷകന്മാര്‍ കണക്കാക്കുന്നു.

ഭയപ്പെടേണ്ട

വിശുദ്ധ ഗ്രന്ഥത്തില്‍ ഏറ്റവും കൂടുതല്‍ തവണ- 365 തവണ – ഉപയോഗിച്ചിരിക്കുന്ന ഒരു വാക്കാണ് ‘ഭയപ്പെടേണ്ട’. കടലിലൂടെ യാത്രചെയ്യുന്ന ശിഷ്യന്മാര്‍ നേരം ഇരുട്ടിയതിനാലും കടല്‍ക്ഷോഭം കൊണ്ടും യാത്രക്കു തടസ്സം നേരിടുമ്പോള്‍  ഈശോ അടുത്തെത്തി  അവര്‍ക്ക് ധൈര്യം പകരുന്നു. ‘ഭയപ്പെടേണ്ട ഇത് ഞാനാണ്’ എന്നാണ് ഈശോ പറയുന്നത്.

‘ഇത് ഞാനാണ്’ (  _EGO EIMI_ ) എന്ന പ്രയോഗം ഈശോ യഹോവയ്ക്ക് തുല്യനാണ് എന്ന് സൂചിപ്പിക്കാനായി യോഹന്നാന്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ‘ശാന്തമാവുക ഞാന്‍ ദൈവമാണെന്ന് അറിയുക’ ( സങ്കീ 46:10)എന്നാണല്ലോ പറയുന്നത്.  അതായത് ജീവിതത്തിന്റെ ഏതു പ്രതിസന്ധികളിലും  ഈശോ ദൈവമാണെന്നും അവിടുന്ന് നമ്മുടെ കൂടെയുണ്ടെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നുമുള്ള ചിന്ത നമുക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്.

25,  30 സ്താദിയോന്‍ അവര്‍ തണ്ടുവലിച്ചു ക്ഷീണിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഏതാണ്ട് ആറേഴു കിലോമീറ്റര്‍ ദൂരം. ഒരുപക്ഷേ 25, 30  വര്‍ഷങ്ങളായി പണി ചെയ്ത് കഷ്ടപ്പെടുന്നവരായിരിക്കാം നമ്മള്‍. പലവിധ രോഗത്താല്‍ കഷ്ടപ്പെടുന്നവര്‍…മാനസിക അസ്വസ്ഥതകളാല്‍ കഷ്ടപ്പെടുന്നവര്‍. പല വ്യാധികളും പരാജയങ്ങളും മരണവും മൂലം ദുരിതമനുഭവിക്കുന്നവര്‍.. എങ്കിലുംനമ്മുടെ ധൈര്യം ദൈവം കൂടെയുണ്ട് എന്ന് തന്നെയാണ്.

ഒരു കഥ പറയാം,

 ഒരു കുടുസു മുറിയില്‍ അകപ്പെട്ടു പോയ കുഞ്ഞ് പേടിച്ചു  നിലവിളിക്കുകയാണ്. പലരും പലതും പറഞ്ഞു അവനെ ആശ്വസിപ്പിക്കാനും ധൈര്യവാനാക്കാനും ശ്രമിക്കുന്നു. പക്ഷേ നടക്കുന്നില്ല. ഒടുവില്‍ അവന്റെ പപ്പ  ചെറിയ താക്കോല്‍ദ്വാരത്തിലൂടെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു ‘ ടോണി, പേടിക്കണ്ടാ,.. ഇതു പപ്പയാ…. പപ്പ ഇവിടെ പുറത്തുണ്ടടാ’  അതോടെ കുഞ്ഞു നിശ്ശബ്ദമാകുന്നു.

‘ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈ കൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും.’
(ഏശയ്യാ 41 : 10)

‘നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.’
(ഏശയ്യാ 41 : 13)

 പ്രവാചകന്റെ ഈ വരികള്‍ വായിക്കുമ്പോള്‍ കിട്ടുന്ന ഒരു ആത്മവിശ്വാസം വലുതാണ്. 

വള്ളം ലക്ഷ്യം വച്ചിരുന്ന കരയിലെത്തി ഈശോയെകൂട്ടാതെയാണ് ശിഷ്യന്മാര്‍ യാത്ര പോയത്. ഈശോയുടെ അഭാവമാണ് ലക്ഷ്യം കാണാന്‍ അവരെ വൈകിപ്പിച്ചത്.  കടല്‍ ക്ഷോഭിക്കുന്നു. അവര്‍ ഭയപ്പെടുന്നു. ഒരുപാട് ദൂരം തണ്ടു വലിച്ചിട്ടും ലക്ഷ്യത്തില്‍ എത്തുന്നുമില്ല. അവര്‍ ക്ഷീണിക്കുന്നു. ഈശോ ഇല്ലാതെ ഉള്ള യാത്ര ലക്ഷ്യം കാണാന്‍ വലിയ ബുദ്ധിമുട്ടാണ്. ഈശോയെ കയറ്റാന്‍ അവര്‍ ആഗ്രഹിച്ചപ്പോഴേക്കും അവര്‍ ലക്ഷ്യത്തെത്തി. ഈശോയെ  ജീവിതത്തിലേക്ക് കൊണ്ടുവരുവാനുള്ള ആഗ്രഹം മതി  നമ്മുടെ ജീവിതം ലക്ഷ്യം നേടുവാന്‍ .ജീവിതത്തിന്റെ ലക്ഷ്യം ് ഭൗതികമാകട്ടെ, ആത്മീയമാകട്ടെ,  അത് നേടിയെടുക്കുവാന്‍  ഈശോയെ നമ്മുടെ  ജീവിതമാകുന്ന വഞ്ചിയിലേക്കു പ്രവേശിപ്പിക്കുക.  അതേസമയം ഈശോയെ ഉപേക്ഷിച്ചു കൊണ്ടുള്ള , അവനെ കയറ്റാതെയുള്ള യാത്രകള്‍ അതു ഒറ്റയ്‌ക്കോ അല്ലാതെയോ ആകട്ടെ ,ലക്ഷ്യം കാണുക  അത്ര എളുപ്പമല്ല. നമ്മുടെ പല പ്ലാനുകളും  ലക്ഷ്യം കാണാതെ പോകാനായിട്ടുള്ള ഒരു കാരണം  ഈശോയുടെ അഭാവം തന്നെയാകാം. 

കൂട്ടത്തില്‍ കുറേ ആളുകള്‍ ഉണ്ടെന്നോ, 25  30 സ്താദിയോന്‍ തണ്ട്  വലിച്ചു കഷ്ടപ്പെട്ടു എന്നോ പറഞ്ഞിട്ട്  കാര്യമില്ല. ലക്ഷ്യം നേടണമെങ്കില്‍ തമ്പുരാന്‍ കൂടെ വേണം. അതേ സമയം ലക്ഷ്യം കാണാതെ വഞ്ചി കിടന്ന് ആടി ഉലയുന്നുണ്ടെങ്കില്‍ ഒന്ന് ഉറപ്പിച്ചോളൂ നമ്മുടെ ജീവിതമാകുന്ന, കുടുംബമാകുന്ന, സംഘടനയാകുന്ന, ഇടവകയാകുന്ന, പ്രസ്ഥാനമാകുന്ന, പാര്‍ട്ടിയാകുന്ന ,വഞ്ചിയില്‍ തമ്പുരാന്റെ സാന്നിധ്യം കുറയുന്നുണ്ട്. നമ്മള്‍ എത്രയേറെ ദൂരം തണ്ടുവലിച്ചു കഷ്ടപ്പെട്ടു, ആഗ്രഹിച്ചു , അധ്വാനിച്ചു എന്നുള്ളതല്ല  തമ്പുരാന്‍  കൂടെയുണ്ടായിരുന്നോ എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ജനക്കൂട്ടം വള്ളത്തില്‍ കയറി യേശുവിനെ തിരക്കിപുറപ്പെട്ടു വള്ളം/ വഞ്ചി ആദിമകാലം മുതലേ സഭയുടെ പ്രതീകമാണ്. എന്തായാലും ജനങ്ങള്‍ വള്ളത്തില്‍ കയറി യേശുവിനെ തിരക്കി എന്ന് പറഞ്ഞാല്‍ സഭയിലൂടെ ഈശോയെ തിരക്കുന്നു/ അന്വേഷിക്കുന്നു എന്നാണര്‍ത്ഥം.  തിരക്കി ഇറങ്ങിയവര്‍ യേശുവിനെ കണ്ടുമുട്ടുന്ന കാര്യം തൊട്ടടുത്ത പാരഗ്രാഫില്‍ പറയുന്നുണ്ട്. ദൈവത്തെ  തിരഞ്ഞ് ഇറങ്ങി കത്തോലിക്കാ തിരുസഭയാകുന്ന വഞ്ചിയിലൂടെ ദൈവത്തെ കണ്ടെത്തിയ വിശുദ്ധനാണ് അഗസ്തിനോസ.് അദ്ദേഹം സഭാപിതാവാണ്.. വലിയ പണ്ഡിതനാണ്. 

ദൈവാന്വേഷണത്തിനുവേണ്ടി പല സിദ്ധാന്തങ്ങളിലും ആശയങ്ങളിലും മത ആചാരങ്ങളിലും അഭയം തേടുകയും ചെയ്ത ഒരാളാണ് സെന്റ് അഗസ്റ്റിന്‍. ഒടുവിലാണ് വി. അംബ്രോസിലൂടെ കത്തോലിക്കാ സഭയാകുന്ന വള്ളത്തില്‍ വിശുദ്ധന്‍ എത്തപ്പെട്ടത്.  

ആ വഞ്ചിയിലൂടെയുള്ള യാത്ര ആഗസ്തീനോസിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു  പിന്നീട് അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ക്രിസ്തുവിനും അവന്റെ സഭക്കുമായി മാറ്റി വച്ചു.  വിശുദ്ധന്‍ പറയുന്നുണ്ട് ‘ഓ സ്‌നേഹമേ…, നിന്നെ അറിയാനായി ഞാന്‍ എത്ര വൈകിപ്പോയി? ഞാന്‍ നിന്നെ ഇത്രയും നാളും പുറത്തന്വേഷിക്കുകയായിരുന്നു നീ ആകട്ടെ എന്റെ അകത്തായിരുന്നു.’ വീണ്ടും വിശുദ്ധന്‍ പറയുന്നു. ‘ഓ ദൈവമേ.. നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു. നിന്നില്‍ അഭയം തേടുന്നതുവരെ ഞങ്ങളുടെ  ഹൃദയങ്ങള്‍ അസ്വസ്ഥമാണ്’.  

സഭയിലൂടെ ദൈവത്തെ അന്വേഷിച്ച് കണ്ടെത്തിയ ഒരു പുണ്യാത്മാവിന്റെ ആത്മീയ വിലാപങ്ങളാണിവയെല്ലാം.. അതുകൊണ്ടു ഈശോയെ ണ്ടുമുട്ടണോ..സഭയാകുന്ന  വഞ്ചിയില്‍ കയറി യാത്ര ചെയ്യുക, തീര്‍ച്ചയായും നീ ഈശോയെ കണ്ടുമുട്ടും.

ഫാ. നൗജിന്‍ വിതയത്തില്‍

Latest Updates

POPULAR Views

FEATUERD Views

വഴിയൊരുക്കുന്നവരാകുക

സീറോമലബാര്‍ കുര്‍ബാനയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ജനുവരി 19 (ദനഹാക്കാലം ഞായര്‍...

തിരുക്കുടുംബത്തോടൊപ്പം യാത്ര ചെയ്യുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം ഡിസംബര്‍ 29  (പിറവി ഞായര്‍ 1)മത്തായി...

നിശ്ശബ്ദതയുടെ സൗന്ദര്യം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്തക്കാലം  ഡിസംബര്‍ 22 ( ഞായര്‍...

പ്രതീക്ഷയുടെ പേരുകള്‍

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനംമംഗളവാര്‍ത്തക്കാലംഡിസംബര്‍ 15( ഞായര്‍ 3)ലൂക്ക1: 57-...

നല്ല വാര്‍ത്തകള്‍ കൈമാറേണ്ട കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം മംഗളവാര്‍ത്താക്കാലം ഡിസംബര്‍ 8 ഞായര്‍ 2ലൂക്ക 1:26-...

 നീയെന്നെ അറിയുമോ?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുളള വചനവിചിന്തനം പള്ളിക്കൂദാശ കാലംനവംബര്‍ മൂന്ന് (ഞായര്‍ 1)മത്തായി...

ഈശോയുടെ കൂടെയാണോ… അതോ? 

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ മൂശക്കാലംഒക്ടോബര്‍ 27...

മിഷന്‍ ഞായര്‍

സീറോമലബാര്‍ സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം (ഏലിയ സ്ലീവ മൂശാക്കാലം ഏഴാം...

എന്തിനാണ് പ്രാര്‍ഥിക്കുന്നത്?

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവാ മൂശാക്കാലംസെപ്തംബര്‍ 29 (ഞായര്‍...

കര്‍ത്താവേ വേഗം വരണമേ…

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ മൂശാക്കാലംസെപ്തംബര്‍ 22 (ഞായര്‍...

കുരിശു പൂക്കുന്ന കാലം

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 15 (ഞായര്‍...

സ്ത്രീകളെ ബഹുമാനിക്കുക

സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം ഏലിയാ സ്ലീവ  മൂശാക്കാലംസെപ്തംബര്‍ 8 (ഞായര്‍...