നുണയാണോ സുതാര്യത? വിഴുപ്പലക്കലാണോ നീതിതേടല്‍?

Published on

ജോനാഥന്‍ സ്വിഫ്റ്റ്‌ എന്ന ഇംഗ്ലീഷ്‌ സാഹിതൃകാരന്‍ 1710-ല്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ള ഉദ്ധരണിയോടെ ആരംഭിക്കട്ടെ; “ഏറ്റവും നീചനായ എഴുത്തുകാരനുപോലും വായനക്കാരെ ലഭിക്കും… അതുപോലെ, ഏറ്റവും വലിയ നുണയനെയും വിശ്വസിക്കാന്‍ ആളുണ്ടാകും… ഒരു നുണയ്ക്ക്‌ ഒരു മണിക്കൂറിന്റെ ആയുസ്സേയുള്ളുവെങ്കിലും അത്‌ വിശ്വസിക്കപ്പെടുമ്പോള്‍ അത്‌ വിജയിച്ചു എന്നു കരുതണം. എന്തെന്നാല്‍ പിന്നീട്‌ ആ നുണയുടെ നിജസ്ഥിതി ആരും അന്വേഷിച്ചുറിയുവാന്‍ തുനിഞ്ഞു എന്നു വരില്ല. നുണ ചുറകുവീശിപ്പറക്കുകയും സത്യം അതിനു പിന്നാലെ ഞൊണ്ടി നീങ്ങുകയുമാണ്‌ ചെയ്യുക. നുണകളാല്‍ വഞ്ചിക്കപ്പെട്ടു എന്ന്‌ മനുഷ്യര്‍ തിരിച്ചറിയുമ്പോള്‍ വളരെ വൈകിപ്പോയിരിക്കും…” ഈ ദിവസങ്ങളില്‍ TV ചാനലുകളിലും സോഷ്യല്‍ മീഡിയയിലും നടക്കുന്ന ചില “റെസ്റ്റിട്യൂഷൻ” ചര്‍ച്ചാഭാസങ്ങള്‍ കാണുമ്പോള്‍ നുറ്റാണ്ടുകള്‍ക്കപ്പുറം സ്വിഫ്റ്റ്‌ പറഞ്ഞ ഇക്കാര്യം ഓര്‍മ്മയില്‍ വന്നുപോയി!

സീറോ മലബാര്‍ സഭയിലെ ഒരു രൂപതയുമായി ബന്ധപ്പെട്ട സമീപകാലത്തുണ്ടായ ഒരു വിഷയം, കത്തോലിക്കാസഭ സാധാരണ ചെയ്യുന്നതുപോലെ തന്നെ സുതാരൃതയോടും, അനുഭാവത്തോടും, നീതിബോധത്തോടും കൂടി പരിഗണിച്ച്‌, പരമോന്നത സമിതി തീര്‍പ്പു കല്പിച്ചിട്ടും വിടാതെ വീണ്ടും വീണ്ടും വിവാദങ്ങള്‍ കുത്തിപ്പൊക്കി ചിലര്‍ ചര്‍ച്ചുകള്‍ നടത്തി അരങ്ങു തകര്‍ക്കുമ്പോള്‍, ക്രൈസ്തവര്‍ എന്ന നിലയില്‍ നാമെവിടെ നില്‍ക്കുന്നു എന്നു ചിന്തിച്ചുപോവുകയാണ്‌. ഒരു നാമമാത്ര ന്യൂനപക്ഷമാണ്‌ ഇത്തരം തരംതാണ കളികളില്‍ ഏര്‍പ്പെടുന്നതെങ്കിലും സാധാരണ വിശ്വാസികളെ ചിന്താക്കുഴപ്പത്തിലാക്കാന്‍ ഇത്രയൊക്കെത്തന്നെ ധാരാളം. (അച്ചടിച്ചതൊക്കെ സത്യം… പൊതുവേദികളില്‍ വിളിച്ചു പറയുന്നത്‌ അതിനേക്കാള്‍ ശരി എന്നു കരുതുന്നവര്‍ ഇപ്പോഴും ധാരാളമുണ്ടല്ലോ)

സഭയിലെ പരമാധികാരസമിതികള്‍ തീര്‍പ്പുകല്‍പ്പിക്കുന്ന വിഷയങ്ങളില്‍ അതിനനുസൃതം എല്ലാവരും പ്രവര്‍ത്തിച്ച്‌, വിവാദങ്ങള്‍ അവസാനിപ്പിച്ച്‌ മുന്നോട്ടു പോകുന്നതാണ്‌ കീഴ്വഴക്കം. പക്ഷേ, ഇവിടെ, പ്രശ്നം എങ്ങാനും തീര്‍ന്നുപോയാലോ എന്ന അരക്ഷിതത്വം വിറളി പിടിപ്പിക്കുന്ന ചില “സുതാര്യതാ”വാദികള്‍ എന്തു വില കൊടുത്തും വിവാദങ്ങളെ പൊതുവേദിയില്‍, പൊതുബോധത്തില്‍ ഉണര്‍ത്തി നിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന പരിതാപകരമായ കാഴ്ചയാണ്‌ ചുറ്റും കാണുന്നത്‌. ആക്രമിക്കുന്നവന്, ആക്രോശിക്കുന്നവന് ഒന്നും നഷ്ടപ്പെടാനില്ല. ആയിരക്കണക്കിന്‌ ചാറ്റ്‌ ഗ്രൂപ്പുകളുണ്ടാക്കാം, അന്തിച്ചര്‍ച്ചുകള്‍ നടത്താം, എന്തും വിളിച്ചു പറയാം. “കുറ്റാരോപിതന്റെ” അസാന്നിധ്യത്തില്‍ ഏകപക്ഷീയ വിചാരണയും വിധിപ്രസ്താവങ്ങളും നടത്താം. അധിക്ഷേപിക്കപ്പെടുന്നവര്‍ പലപ്പോഴും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയപ്പെട്ടു ജീവിക്കുന്നവരാണെന്നതിനാല്‍ മറുപടിയില്ല, പ്രത്യാരോപണങ്ങളില്ല, നിയമനടപടിയുമായി ഉടനെ ഇറങ്ങിത്തിരിക്കാറുമില്ല.
സഭ ഒരു നിലപാടെടുക്കുന്നത്‌ ഗാരവവമുള്ള പരിചിന്തനം നടത്തിയും പ്രശ്‌നങ്ങളുടെ എല്ലാ മാനങ്ങളും പഠിച്ചും ജാഗ്രതയുള്ള ശ്രവണത്തിനും ശേഷമാണെന്നത്‌ തര്‍ക്കമറ്റ വാസ്തവമായിരിക്കെ “റിയല്‍ എസ്റ്റേറ്റ്‌ മാഫിയ” “ചൂഷകര്‍” എന്നൊക്കെ സഭാംഗങ്ങള്‍ തന്നെ വിളിച്ചു കുവുന്നത്‌ അധമമല്ലേ? ഉത്തരവാദിത്ത പൂര്‍ണ്ണമായ പ്രതികരണം മാത്രം നടത്തുന്ന സഭാനേതൃത്വം ഇത്തരം ഘട്ടങ്ങളില്‍ പാലിക്കുന്ന നിശ്ശൂബ്ദമാനൃതയാണ്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പടച്ചുവിടുന്നവര്‍ക്ക്‌ വളമാക്കുന്നത്‌. കേള്‍വിക്കാര്‍ക്ക്‌ പരദൂഷണത്തിന്റെ “അന്നന്നേപ്പം” വിളമ്പി നിലനില്‍പ്പുറപ്പിക്കുന്ന പ്രസ്ഥാനങ്ങള്‍ തങ്ങളുടെ റേറ്റിംഗ്‌ ഉയര്‍ത്താന്‍ സഭാസംരക്ഷകവേഷമണിയുന്ന ഇത്തരം ആത്മരോഷവ്യാപാരികളെ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രണ്ടുകൂട്ടര്‍ക്കും മൈലേജ് കിട്ടുന്ന ഒരു ‘മ്യൂച്ചല്‍ ഗെയിന്‍ ഗെയിം’. ഇത്തരം കുത്സിത നീക്കങ്ങളുടെ പിടിയിലമര്‍ന്ന്‌ വ്യാജപ്രചാരണങ്ങൾ വിശ്വസിച്ചുപോകുന്ന കുറച്ചുപേ രെങ്കിലും ഉണ്ടായിരിക്കുമല്ലേോ. സഭാധികാരികളെക്കുറിച്ച്‌ തെറ്റായ ആശയ രൂപീകരണം നടത്താന്‍ ഇതിടയാക്കും.

20 നൂറ്റാണ്ടുകള്‍ക്കിപ്പുറവും സഭയുടെ ശക്തി എന്നുപറയുന്നത്‌ അവള്‍ എല്ലാക്കാലവും പുലര്‍ത്തിപ്പോന്നിരുന്ന ധാര്‍മ്മികതയാണ്‌. സഭയ്ക്കൊരു മജിസ്റ്റീരിയം ഉണ്ട്‌. കര്‍ത്താവിന്റെ ഭൗതികശരീരമാണ് സഭ എന്നു നാം വിശ്വസിക്കുന്നെങ്കില്‍ ഈ വിശ്വാസത്തെ അടയാളപ്പെടുത്തേണ്ടത്‌ അതിന്റെ ക്രമങ്ങളോടുള്ള വിധേയത്വം തന്നെയാകണം. ഒരു ബഹുസ്വരസമുഹം ജീവിക്കുന്നിടത്ത്‌ ചില ഒറ്റപ്പെട്ട സാഹചര്യങ്ങളെ മുതലെടുത്ത്‌ സഭയെയും നേതൃത്വത്തെയും ഒന്നാകെ താറടിക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. ഒച്ചവെയ്ക്കുന്ന ഇക്കൂട്ടര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ഒച്ചവെക്കാത്ത എല്ലാവരും അവരുടെ പക്ഷത്തല്ല എന്നതാണ്‌. നിശ്ശബ്ദ ഭൂരിപക്ഷങ്ങളുടെ ശക്തി ജനാധിപത്യ രാജ്യത്ത്‌ ജീവിക്കുന്ന നമുക്ക്‌ അറിവുള്ളതുമാണല്ലോ! ഏത്‌ നേതൃത്വവേഷം കെട്ടിയാലും എത്ര വാചാലമായി സംസാരിച്ചാലും ആത്മാര്‍ത്ഥതയുള്ള വിശ്വാസികള്‍ ഇക്കൂട്ടരെ പിന്തുണയ്ക്കില്ല.

ഒരു സംശയം; അമര്‍ഷവും പ്രതിഷേധവും അറിയിക്കുവാന്‍ പരാതി കൊടുത്തവര്‍ സഭയുടെ ഉന്നതാധികാര സമിതികളില്‍ വിശ്വാസമുള്ളതുകൊണ്ടായിരിക്കണമല്ലേോ അതിനു മുതിര്‍ന്നത്‌. തീര്‍പ്പു വന്നു കഴിയുമ്പോള്‍ വീണ്ടും അസ്വസ്ഥത പടര്‍ത്തുന്നത്‌ ധാര്‍ഷ്ട്യമല്ലേ? അപ്പോള്‍ പ്രശ്ന പരിഹാരമല്ല ഉദ്ദേശ്യം എന്നതു പകല്‍പോലെ വ്യക്തം. പ്രശ്നം ആളിക്കത്തിച്ച്‌ നിലനിര്‍ത്തിയില്ലെങ്കില്‍ എങ്ങനെ വേട്ടയാടല്‍ തുടരും?? ഇതിനു പിന്നില്‍ സ്ഥാപിത താല്പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന്‌ സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകുമോ? ഇക്കൂട്ടര്‍ നടത്തുന്നത്‌ “മുന്നേറ്റമാണ്‌ എന്ന്‌ നേതാക്കളും അണികളും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചാലും ഇത്‌ യഥാര്‍ത്ഥത്തില്‍ പിന്നോട്ടടിക്കലല്ലലേ? ഭിന്നിപ്പ്‌ വിതയ്ക്കുന്ന, കലാപത്തിലേയ്ക്ക്‌ വലിച്ചിഴയ്ക്കുന്ന നിലപാടുകള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടേ? സഭാനേതൃത്വത്തെ ശത്രുപക്ഷത്ത്‌ നിര്‍ത്തി വിസ്തരിച്ചു, കുറ്റം വിധിച്ചു… ഇതാണോ വിശ്വാസിയുടെ നിയോഗം? ഇത്തരം ദുരാരോപണങ്ങള്‍ കേള്‍ക്കുന്നവര്‍ എല്ലാവരും തൊണ്ട തൊടാതെ ഇതങ്ങു വിഴുങ്ങും എന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തില്‍ തന്നെ. യഥാര്‍ത്ഥ സഭാവിശ്വാസിയെങ്കില്‍ സഭയുടെ ഐകൃത്തിനും സുസ്ഥിതിയ്ക്കും കോട്ടം തട്ടാതെ വേണമല്ലോ പ്രശ്ന പരിഹാരം തേടാന്‍? ഇടുങ്ങിയ പ്രാദേശികവാദങ്ങള്‍ക്കപ്പുറം ചിലതൊക്കെയുണ്ടെന്ന്‌ മനസ്സിലാക്കണ്ടേ? സഭയില്‍ തര്‍ക്കങ്ങളുടലെടുത്താല്‍ അവ പരിഹരിക്കാന്‍ ആദിമസഭയില്‍ നിലനിന്നിരുന്ന രീതികള്‍ ഇന്നും തുടരുന്നു. പൊതുഇടങ്ങള്‍ ഒരിക്കലും അനുയോജ്യ വേദികളായിരുന്നില്ല. പക്ഷേ അവനവന്റെ ഭിത്തികള്‍ തീര്‍ക്കുന്ന സ്വകാരൃതയിലിരുന്ന്‌ ശബ്ദ സന്ദേശങ്ങളും വീഡിയോകളും തയ്യാറാക്കി തങ്ങള്‍ക്ക്‌ അഭിമതരല്ലാത്തവരെയൊക്കെ അധിക്ഷേപിക്കുകയും സല്‍പ്പേര്‌ കളങ്കപ്പെടുത്തുകയും ചെയ്യുന്നത്‌ ഹിംസയല്ലേ? മാസങ്ങള്‍ക്കും ഒരുപക്ഷേ വര്‍ഷങ്ങള്‍ക്കുംശേഷം സത്യം തെളിയുമ്പോള്‍ വ്യക്തിയും സമൂഹവും അനുഭവിച്ച കേടുപാടുകള്‍ എങ്ങനെ പരിഹരിക്കും?
പരിശുദ്ധ സിംഹാസനത്തിന്റെ പരമാധികാര സമിതികള്‍ ചില വിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചതിനുശേഷവും അപ്രസക്തവും ദുര്‍ബ്ദലങ്ങളുമായ വാദമുഖങ്ങളുയര്‍ത്തി സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നതും വൃക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതും ബോധപൂര്‍വ്വമായ ഗുഡാലോചനയാണെന്ന കാര്യത്തില്‍ ചിന്താശേഷിയുള്ള ആര്‍ക്കും സംശയമില്ല. സഭാശുശ്രൂഷയ്ക്കായി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട്‌ വേര്‍തിരിക്കപ്പെട്ടവരും ഇത്തരം അഭ്യാസങ്ങളില്‍ പങ്കാളികളാകുന്നുവെങ്കില്‍ അതിനെ പൈശാചികം എന്ന വാക്കുകൊണ്ടു മാത്രമേ വിശേഷിപ്പിക്കാനാവൂ.

അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ വിമര്‍ശിക്കുന്നവരെ കേള്‍ക്കാനാണ്‌ പലര്‍ക്കും താത്പര്യം. പക്ഷേ മറുവശം കാണാന്‍ ശ്രമിക്കാത്തത്‌ അനീതിയല്ലേ? കാര്യങ്ങള്‍ വ്യക്തമായി പഠിച്ച്‌, മനസ്സിലാക്കി, സത്യസന്ധമായി വിലയിരുത്തി പരിഹാരം നിര്‍ദ്ദേശിക്കുമ്പോള്‍ അത്‌ തങ്ങള്‍ക്ക്‌ അനുകൂലമല്ല എന്ന ഒറ്റക്കാരണത്താല്‍ നഖ ശിഖാന്തം എതിര്‍ക്കുന്ന ഇക്കൂട്ടര്‍ മറുപക്ഷത്തു നിലയുറപ്പിക്കുന്നവരെ ഭാഗ്യാന്വേഷികളും ആനുകൂല്യങ്ങള്‍ കാംക്ഷിക്കുന്നവരെന്നും മറ്റുമുള്ള സ്ഥിരം താറടിക്കല്‍ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച്‌ ആത്മവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌ സ്ഥിരം കാഴ്ചയാണ്‌. ക്രിസ്തുസ്നേഹത്താല്‍ പ്രചോദിതരായി സഭാശുശ്രുഷയില്‍ സ്വന്തം സമയവും, കഴിവുകളും, പണവും, ഊർജ്ജവും സന്തോഷത്തോടെ വ്യയം ചെയ്യുന്ന നിസ്വാര്‍ത്ഥരായ മനുഷ്യര്‍ ധാരാളമുണ്ടെന്ന സത്യം മറക്കാതിരിക്കുക. ലാഭവും സ്ഥാനവും കീര്‍ത്തിയുമല്ല അര്‍പ്പിതമാനസരായി സഭാഗാത്ര നിര്‍മ്മിതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാധാരണ വിശ്വാസി കാംക്ഷിക്കുന്നത്‌. ദൈവവുമായി ഒറ്റയ്ക്ക്‌ സംഭാഷണത്തിലേര്‍പ്പെടുന്ന നിമിഷങ്ങളില്‍ കാതോര്‍ത്താല്‍ കേള്‍ക്കാം നമ്മില്‍ നിന്ന്‌ ദൈവം പ്രതീക്ഷിക്കുന്നതും പ്രതീക്ഷിക്കാത്തതും. പൗലോസിന്റെ വാക്കുകള്‍ക്ക്‌ കാതോര്‍ക്കാം: “ഞാന്‌ ഇപ്പോൾ ചെയ്യുന്നത്‌ തുടർന്നും ചെയ്തും. അങ്ങനെ തങ്ങളുടെ പ്രേഷിത വേല ഞങ്ങളുടേതുപോലെ തന്നെയാണെന്നു വൻപു പറയുന്നവരുടെ അവകാശവാദം ഞങ്ങള്‍ ഖണ്ഡിക്കുകയും ചെയ്യും. അത്തരക്കാര്‍ കപടനാട്യക്കാരായ അപ്പസ്തോലന്മാരും വഞ്ചകരായ ജോലിക്കാരും ക്രിസ്തുവിന്റെ  അപ്പസ്തോലന്മാരായി വ്യാജവേഷം ധരിച്ചവരുമാണ്‌. അത്ഭുതപ്പെടേണ്ട, പിശാചുപോലും പ്രഭാപൂർണനായ ദൈവദുതനായി വേഷം കെട്ടാറുണ്ടല്ലേോ. അതിനാൽ അവന്റെ ശുശ്രൂകരും നീതിയുടെ  ശുശ്രൂകരായി വേഷം കെട്ടുന്നെങ്കിൽ  അതിലെന്തദ്ഭുതം? അവരുടെ പരിണാമം അവരുടെ പ്രവർത്തികൾക്കനുസ്യതമായിതിക്കും.” (2 കോറി: 11:12-15). കൂടുതല്‍ വാക്കുകള്‍ക്ക്‌ എന്ത്‌ പ്രസക്തി?! 

  ഡോ. രേഖാ മാത്യൂസ് 
– ബി.കെ. കോളേജ്‌, അമലഗിരി
– സീറോമലബാർസഭാ ഔദ്യോഗിക വക്താവ് 

Latest Updates

POPULAR Views

FEATUERD Views

വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളം

തലശേരി അതിരൂപതയിലെ വിളക്കന്നൂർ ക്രിസ്തുരാജ ദൈവാലയത്തിൽ 2013 നവംബർ 13 ന്...

സിനിമകളുടെ മാസ്മരിക സ്വാധീനവലയം

അനുകരിക്കപ്പെടുന്ന കലാരൂപങ്ങളിൽ പ്രഥമസ്ഥാനത്താണ് സിനിമ. ഏതുഭാഷയിലുളള സിനിമയും കാഴ്ചക്കാരെ സ്വാധീനിക്കാറുണ്ട് ....

സിനിമകൾ പുന:നിർണയിക്കുന്ന ധാർമികത

സിനിമയെ സമൂഹത്തിന്റെ കണ്ണാടിയെന്ന് (Mirror of Society) വിശേഷിപ്പിക്കാറുണ്ട്. സമൂഹത്തിന്റെ രേഖാച്ചിത്രം...

കാതലായതും ആഴമേറിയതുമായ സഭാസ്വത്വം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമങ്ങളുടെ ഉപയോഗം

സുവിശേഷവൽക്കരണം സഭയ്ക്ക് വെറുമൊരു സംഭവമല്ലെന്നും മനുഷ്യരാശിയുടെ രക്ഷയ്ക്കായി കർത്താവിന്റെ കൽപ്പനയാൽ സഭയെ...

വൃദ്ധരുടെ സംരക്ഷണവും ക്രൈസ്തവ വിശ്വാസത്തിന്റെ പ്രായോഗികതയും

നമ്മുടെ കൊച്ചുകേരളം വലിയൊരു വാർദ്ധക്യ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ആയുർദൈർഘ്യം വർധിച്ചതും ജനനനിരക്ക്...

കാരുണ്യമായ് കർമവീഥിയിൽ

സഭയുടെ ദര്‍ശനങ്ങള്‍ എന്നും സമഗ്രതനില്‍ ഉള്ളവയാണ്. തന്റെ മക്കള്‍ക്ക്‌ ആത്മീയഉപദേരങ്ങള്‍ നല്കുന്നതോടൊലം സഭ അവളുടെ കരങ്ങള്‍ സമൂഹത്തിന്റെ എല്ലാ അതിരുകളിലേക്കും നീട്ടുകയും ചെയ്യുന്നു. സഭയുടെ സാമൂഹ്യ പ്രബോധനങ്ങളിലൂടെ നാം അത്‌ മനസിലാക്കുന്നു.

പൊതുവിദ്യാഭ്യാസം മതേതരവീക്ഷണത്തിൽ

ഒരു രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് വിദ്യാഭ്യാസം ഒരു നിർണ്ണായക ഘടകമാണ്....

ഉടമ്പടി ചെയ്ത വിശ്വസ്തർ

''ബലിയർപ്പണത്തോടെ എന്നോട് ഉടമ്പടിചെയ്തിട്ടുള്ള എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിൻ'' (സങ്കീ 50 :5)

കാട് കാട്ടുമൃഗങ്ങൾക്കും നാട് നാട്ടാർക്കും

കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകൊണ്ട് കേരളത്തിലെ കാട്ടാനകളുടെ എണ്ണം 70 ശതമാനം വർധച്ചിട്ടുണ്ട്. ഇന്ത്യയിൽ ആകെയുള്ള 27000 കാട്ടാനകളിൽ 6500 എണ്ണവും ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ ഒരു ശതമാനം മാത്രംവരുന്ന കേരളത്തിലാണ് എന്നത് ആശങ്കയുളവാക്കുന്നതാണ്.

ഇന്ത്യൻ ജനാധിപത്യത്തിലെ ക്രൈസ്തവ ഭാഗധേയത്വം

ഫാ. ജയിംസ് കൊക്കാവയലിൽ ഒരു ലോകസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനില്ക്കുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിലുള്ള...