ഒക്ടോബര്‍ മിഷന്‍മാസത്തിലെ കര്‍മപദ്ധതികള്‍

Published on

മിഷന്‍ മാസാചരണത്തോട് അനുബന്ധിച്ച് രൂപതകളും ഇടവകകളും നടപ്പിലാക്കേണ്ട കര്‍മപദ്ധതികള്‍

(ഒക്ടോബര്‍ 4-10) സാര്‍വത്രികസഭയുടെ പ്രേഷിതദൗത്യം

  1. ആഗോള മിഷന്‍ ഞായറിനെക്കുറിച്ചുള്ള മാര്‍പാപ്പയുടെയും മിഷന്‍മാസത്തെക്കുറിച്ചുള്ള സീറോമലബാര്‍സഭയുടെ മേജര്‍
    ആര്‍ച്ചുബിഷപ്പിന്‍റെയും വീഡിയോകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക.
  2. വിദേശത്ത് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ രൂപതയില്‍ നിന്നുമുള്ള ഒരു മിഷനറിയുടെ സാക്ഷ്യം തയ്യാറാക്കി എല്ലാവരുമായും പങ്കു വെക്കുക.
  3. ഒരു ബൈബിള്‍ സമ്മാനമായി നല്‍കുക. അല്ലെങ്കില്‍ ‘BAI പ്രൊജക്റ്റ്’ പ്രചാരണത്തിന്‍റെ ഭാഗമാവുക.
  4. ലോക പ്രേഷിതദൗത്യത്തിനും മിഷനറിമാരുടെ നിയോഗങ്ങള്‍ക്കുമായി പൂര്‍ണജപമാലയോ അല്ലെങ്കില്‍ കുറഞ്ഞത് ഒരു ദശകമോ എങ്കിലും ചൊല്ലി പ്രാര്‍ഥിക്കുക.
  5. ഒക്ടോബര്‍ മാസത്തില്‍ കുറച്ച് തുക മിച്ചം പിടിച്ച് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാന്‍ കുട്ടികളോടും യുവാക്കളോടും ആവശ്യപ്പെടുക.
  6. മിഷന്‍ മാസത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതിനായി രൂപതയിലും ഇടവകയിലും ഒരു ടീം ഉണ്ടെന്ന് ഉറപ്പാക്കുക.

(ഒക്ടോബര്‍ 11-17) സീറോമലബാര്‍ മിഷന്‍ ഫോക്കസ്

  1. സീറോമലബാര്‍സഭയുടെ മിഷനെക്കുറിച്ചുള്ള കമ്മീഷന്‍ ചെയര്‍മാന്‍റെയും മിഷന്‍ മാസത്തിലെ കര്‍മപദ്ധതിയെക്കുറിച്ചുള്ള (അരശേീി ജഹമി) കമ്മീഷന്‍ സെക്രട്ടറിയുടെയും വീഡിയോകള്‍ പൊതുജനത്തിന്ലഭ്യമാക്കുക.
  2. സീറോമലബാര്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ എടുത്തു കാണിക്കുന്ന സോഷ്യല്‍ മീഡിയ റീലുകളും ചെറു വീഡിയോകളും പ്രചരിപ്പിക്കുക.
  3. പ്രായമായ അല്മായര്‍ക്ക് പരിശീലനം നല്‍കുകയും ജോലിസ്ഥലങ്ങളിലും സ്കൂളുകളിലും അയല്‍പക്കങ്ങളിലും ക്രിസ്തുവിനെ വ്യക്തിപരമായി പങ്കുവെക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇടവക കൂട്ടായ്മകളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഇന്ത്യയില്‍ സേവനം ചെയ്യുന്ന മിഷനറിമാരുടെ സാക്ഷ്യങ്ങള്‍ പങ്കുവെക്കുക.
  4. സഭയുടെ മിഷന്‍ ക്വസ്റ്റ് (Mission Quest), മറ്റ് മിഷന്‍ പ്രൊജക്റ്റുകള്‍ എന്നിവ ജനങ്ങള്‍ക്കിടയില്‍ ജനകീയമാക്കുക.
  5. സീറോമലബാര്‍സഭയുടെയോ രൂപതയുടെയോ മിഷന്‍ മേഖല സന്ദര്‍ശിക്കാന്‍ പദ്ധതിയിടുകയും മിഷനറി പങ്കാളിത്തം എങ്ങനെ ശക്തമാക്കാമെന്ന് ചര്‍ച്ച ചെയ്യുകയും ചെയ്യുക.
  6. വിശ്വാസത്തിനും മിഷനുംവേണ്ടി കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്നവര്‍ക്കായി ചില ത്യാഗങ്ങള്‍ സഹിക്കാന്‍ ഇടവകയിലെ എല്ലാവരോടും പ്രത്യേകിച്ച് കുട്ടികളോടും യുവാക്കളോടും ആവശ്യപ്പെടുക.

(ഒക്ടോബര്‍ 18-24) രൂപതാതല മിഷന്‍ പങ്കാളിത്തം

  1. ലോക മിഷന്‍ ഞായര്‍ കളക്ഷന്‍: 2026 ഒക്ടോബര്‍ 18.
  2. രൂപതാധ്യക്ഷന്‍മാര്‍ രൂപതയിലെ വിശ്വാസികള്‍ക്കായി മിഷന്‍ മാസത്തെക്കുറിച്ചും ‘ജീവന്‍ ജ്യോതി’യെക്കുറിച്ചും നല്‍കുന്ന വീഡിയോ സന്ദേശം പ്രചരിപ്പിക്കുക.
  3. സെമിനാറുകളും പരിശീലനങ്ങളും: സീറോമലബാര്‍ സഭയുടെയും രൂപതയുടെയും മിഷനറി പ്രവര്‍ത്തനങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സുവിശേഷവല്‍ക്കരണത്തെക്കുറിച്ചും ‘മിസിയോ അദ് ജെന്തെസിനെ’ക്കുറിച്ചും (mission ad gentes) വിശ്വാസികളല്ലാത്തവര്‍ക്കിടയിലെ മിഷന്‍ പ്രവര്‍ത്തനക്കുറിച്ചും സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുക. വ്യക്തിഗത സുവിശേഷവല്‍ക്കരണത്തിനായി (perosn to perosn evangelization) ഹ്രസ്വ ശില്‍പശാലകളിലൂടെ അല്മായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക.
  4. രൂപതയിലെ എല്ലാ അല്മായ മിഷനറിമാരെയും അവര്‍ മറ്റ് മിഷനറി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍പോലും രൂപതാതലത്തില്‍ ഒരുമിച്ചുകൂട്ടി ‘ജീവന്‍ ജ്യോതി’ ഉദ്ഘാടനം ചെയ്യുക.
  5. രൂപതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി വൈദികര്‍, സമര്‍പ്പിതര്‍, അല്മായര്‍ എന്നിവരടങ്ങുന്ന മിഷനറി വ്യക്തികളുടെ (മുന്‍കാല-നിലവിലുള്ള-ഭാവി) ഒരു ‘മിഷനറി ബാങ്ക്’ (ഡാറ്റാബേസ്) തയ്യാറാക്കുക.
  6. സഭയുടെ ‘ഫിദെയ് ദോനും’  (Fidei Donum)  സങ്കല്‍പ്പമനുസരിച്ച് രൂപത കൃത്യമായ മിഷന്‍ ദത്തെടുക്കല്‍ (Mission Adoption) നടത്തുന്നു എന്ന് ഉറപ്പാക്കുക.
    (ഒക്ടോബര്‍ 24-31) ഇടവകതല മിഷന്‍ സമാഹരണം
  7. ഇടവക കൂട്ടായ്മകളിലും യുവജന സമ്മേളനങ്ങളിലും കാറ്റക്കിസം ക്ലാസുകളിലും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനായി മിഷനറിമാരെ (വൈദികര്‍, സിസ്റ്റര്‍മാര്‍, അല്മായര്‍) ക്ഷണിക്കുക.
  8. ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാന മധ്യേ ഇടവകതലത്തിലുള്ള മിഷനറിമാരെ (വൈദികര്‍, സിസ്റ്റര്‍മാര്‍, അല്മായര്‍) ആദരിക്കുക.

ദീര്‍ഘകാല പദ്ധതികള്‍

I. മിഷന്‍റെ വാര്‍ത്തകള്‍, സാക്ഷ്യങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ പങ്കുവെക്കുന്നതിനായി മിഷന്‍ സൗഹൃദപരമായ ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കുക.

II. മിഷനറി ജീവിതം, സുവിശേഷവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ റീലുകള്‍, പോഡ്കാസ്റ്റുകള്‍, ബ്ലോഗുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ചെറുപ്പക്കാരെയും കുട്ടികളെയും പ്രോത്സാഹിപ്പിക്കുക. കൂടാതെ, ഡിജിറ്റല്‍ ഇടങ്ങളില്‍ വിവിധ ഭാഷകളില്‍ വ്യക്തിഗതമായും ഗ്രൂപ്പുകളായും ബഹുമാനപൂര്‍വ്വമുള്ള സുവിശേഷ പ്രചരണം നടത്തുന്നത് പ്രോത്സാഹിപ്പിക്കുക. ബൈബിളിലെയും അപ്പോസ്തോലിക കാലഘട്ടത്തിലെയും വിശുദ്ധരുടെയും ആധുനിക കാലത്തെയും മിഷനറി പ്രമേയങ്ങളെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന മികച്ച റീലുകള്‍ക്കോ ഹ്രസ്വചിത്രങ്ങള്‍ക്കോ സീറോമലബാര്‍ മിഷന്‍ ഓഫീസും രൂപതകളും ചേര്‍ന്മ്പുരസ്കാരം നല്‍കാവുന്നതാണ്.

III. അപ്പോസ്തോലിക കാലഘട്ടം മുതല്‍ ആധുനിക കാലം വരെയുള്ള വൈദികര്‍, സമര്‍പ്പിതര്‍, പ്രത്യേകിച്ച് അല്മായര്‍ എന്നിവരുടെ മിഷനറി മാതൃകകളെക്കുറിച്ച് സീറോ മലബാര്‍ മിഷന്‍ ഓഫീസും രൂപതകളും ചേര്‍ന്ന് ആകര്‍ഷകമായ ശൈലിയില്‍ ഡോക്യുമെന്‍ററികള്‍ തയ്യാറാക്കുക.

മിഷന്‍മാസ പ്രതിജ്ഞ

ദൈവം എന്‍റെ പിതാവാണ്. ഈശോ എന്‍റെ രക്ഷകനാണ്. പരിശുദ്ധാത്മാവ് എന്‍റെ സഹായകനാണ്. തിരുസഭ എന്‍റെ മാതാവാണ്. ദൈവരാജ്യ സ്ഥാപനമാണ് എന്‍റെ ലക്ഷ്യം.

മാര്‍തോമാശ്ലീഹായുടെ വിശ്വാസ പ്രഘോഷണത്താലും പ്രേഷിത പ്രവര്‍ത്തനത്താലും രൂപം കൊണ്ട സീറോ-മലബാര്‍ സഭയില്‍ അംഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. സ്വഭാവത്താല്‍ തന്നെ സഭ പ്രേഷിതയാണ്. സഭ നികൊള്ളുന്നത് തന്നെ സുവിശേഷ വല്‍ക്കരണത്തിന് വേണ്ടിയാണ്. പ്രേഷിതതീക്ഷ്ണതയും വിശ്വാസ ചൈതന്യവുമുള്ള ഒരു പ്രേഷിതന(യാ)കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പ്രേഷിതരംഗങ്ങളില്‍ സുവിഷേവേലചെയ്യുന്ന ശുശ്രൂഷകരെ ഞാന്‍ ആദരിക്കുന്നു. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമെന്നും കഴിയുന്ന സഹായസഹകരണങ്ങള്‍ ചെയ്തുകൊള്ളാമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. സഭയോടൊത്ത് സുവിശേഷത്തിനു വേണ്ടി ജീവിക്കാനും വേണ്ടിവന്നാല്‍ വിശ്വാസത്തെ പ്രതി ജീവന്‍ ത്യജിക്കുവാനും തയ്യാറാണ് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

റവ. ഡോ. ഫ്രാൻസീസ് എലുവുത്തിങ്കൽ

Latest Updates

POPULAR Views

FEATUERD Views

ഒക്ടോബർ മിഷന്‍ മാസാചരണത്തിലെ നാല് ആഴ്ചകളിലൂടെ

ഒക്ടോബറിലെ ഓരോ ആഴ്ചയിലും ഓരോ വ്യത്യസ്തവിഷയങ്ങള്‍ കേന്ദ്രീകരിച്ച് മിഷന്‍ ആചരണം നടത്തുമ്പോള്‍...