തലശേരി അതിരൂപതയിലെ വിളക്കന്നൂർ ക്രിസ്തുരാജ ദൈവാലയത്തിൽ 2013 നവംബർ 13 ന് സംഭവിച്ച ദിവ്യകാരുണ്യ അടയാളത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചു. അന്നേ ദിവസം വികാരിയായിരുന്ന ഫാ.തോമസ് പതിക്കൽ പ്രഭാതത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേയാണ് തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്ന അസാധാരണമായ...