രണ്ടും ഒരുമിച്ചാണ് !
കളയും വിളയും..
നന്മയും തിന്മയും..
സ്നേഹവും ദുഷ്ടതയും..
പുണ്യവും പാപവും..
ഒരുമിച്ച് മതിയെന്ന് !
“ഉള്ളിൽ നേരുമായി ജീവിക്കുകയാണ്, ഈ ഭൂമിയിലെ ഏറ്റവും വലിയ ശരികേട്” എന്ന് ആത്മനിന്ദയോടെ ഇന്നലെ ഒരാൾ പറഞ്ഞത് ഓർക്കുന്നു..!
ശരിയാണ്, സത്യവും അസത്യവും ഒരുമിച്ച് നാടകം കളിക്കുന്ന ഭൂമിയിലാണ് നമ്മൾ..
ഇത്തിരി പാട് തന്നെയാണ് സഹോ, നേരുള്ളവരായി ജീവിക്കാൻ.
“ജീവിക്കണമെങ്കിൽ അല്പസ്വല്പം adjustments ഒക്കെ കുഴപ്പമില്ല” എന്ന കപടസദാചാരത്തിലേയ്ക്ക് നമ്മുടെ സമൂഹം മാറിക്കഴിഞ്ഞു..
നല്ലൊരു കറിയുടെ റെസിപ്പി പോലെയാണത്..
സമ്പത്ത്, അധികാരം, രാഷ്ട്രീയം, ഒറ്റ്, കൈക്കൂലി, മദ്യപാനം, വ്യഭിചാരം ഇതെല്ലാം പാകത്തിന് ചേർക്കണമെന്ന് !
അതാണീ സമൂഹത്തിലെ അന്തസ്സെന്ന് !
കൂടെ മതവും കൂടി കലർന്നാൽ സംഗതി ഭേഷായി !!
ആലോചിച്ച് നോക്കിയിട്ടുണ്ടോ?
പോക്ക് അങ്ങോട്ടേയ്ക്ക് തന്നെയാണ്..!
ഫ്രഞ്ച് വിപ്ലവത്തിനു മുൻപുണ്ടായിരുന്ന ഫ്രാൻസിന്റെ അവസ്ഥയിലേയ്ക്ക് !
എന്റെ ചങ്ങാതീ, അറിയാമോ?
ഹൃദയത്തിൽ സത്യവുമായി ജീവിക്കുന്നവർ വല്ലാതെ ഞെരുങ്ങുന്നുണ്ട്, എല്ലായിടത്തും.
Feeling unwanted !
Feeling alienated !
Feeling trampled !
And even feeling castrated !!
Feeling like a Fish out of water..!!
ജീവിക്കുക തന്നെ, അല്ലാതെന്ത്?
എന്റെ കുഞ്ഞേ, നിനക്കീ നേരുമതി.
അതറിയുന്ന നല്ല തമ്പുരാൻ നിനക്ക് കൂട്ടിനുള്ളിടത്തോളം കാലം..
ഉപദ്രവം ഏല്പിക്കാനും കേട് വരുത്താനും കഴിവുള്ള കളകളോട് വീണ്ടും കൊയ്ത്ത് വരെ കരുണയും ക്ഷമയും കാണിക്കുന്ന ക്രിസ്തു നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തുകയാണ്..
സുല്ലിടാതെ വേറെ മാർഗമില്ല.
“ഏഴല്ല, ഏഴ് എഴുപത്” എന്നൊക്കെയുള്ള ഓർമ്മപ്പെടുത്തലുകൾ ഇതിനോട് ചേർത്ത് വായിക്കണം നമ്മൾ.
ഹൃദയം വെന്ത് ഞങ്ങൾ പ്രാർത്ഥിക്കുന്നു..
ദൈവമേ, കളയും വിളയും തിരിച്ചറിയാനും,
ഉള്ളിൽ നേരുള്ളവരായി ജീവിക്കാനും, കളകളുടെ സമ്മർദത്തിൽ ദുർബലരായ ഞങ്ങളുടെ വേരിന്റെ ബലം നഷ്ടപ്പെട്ടുപോകാതിരിക്കാനും,
നീ കൃപയുടെ/നിലനിൽപ്പിന്റെ മഴയെ അയയ്ക്കണമേ, ആമ്മേൻ.
ഫാ. അജോ രാമച്ചനാട്ട്


