അൽമായ മിഷനറിമാരാകുക എന്നത് ഒരു ദൈവവിളിയാണ്

Published on

1965 നവംബർ 18 ന് വിശുദ്ധ പോൾ ആറാമൻ പാപ്പ പുറപ്പെടുവിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അപ്പോസ്തോലിക പ്രവർത്തനമെന്ന ഡിക്രിയിൽ, അൽമായരുടെ അപ്പസ്തോലേറ്റ് ആയ അപ്പസ്തോലികം ആക്റ്റുവോസിറ്റം (അപ്പോസ്തോലിക പ്രവർത്തനം) പ്രകാരം, മിഷനറിമാരായി അല്മായരുടെ പ്രേഷിതവിളിയെ കുറിച്ച് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

സഭയിൽ, ശുശ്രൂഷയിൽ വൈവിധ്യമുണ്ടെങ്കിലും ദൗത്യത്തിൽ ഏകത്വമുണ്ട്. യേശുക്രിസ്തു അപ്പസ്തോലന്മാർക്കും അവരുടെ പിൻഗാമികൾക്കും തന്റെ നാമത്തിലും ശക്തിയിലും പഠിപ്പിക്കാനും വിശുദ്ധീകരിക്കാനും ഭരിക്കാനുമുള്ള ഉത്തരവാദിത്തം നൽകി. എന്നാൽ ക്രിസ്തുവിന്റെ പൗരോഹിത്യ, പ്രവാചക, രാജകീയ ദൗത്യങ്ങളിൽ അല്മായർ പങ്കുചേരുന്നു, അതിനാൽ സഭയിലും ലോകത്തിലും മുഴുവൻ ദൈവജനത്തിന്റെയും ദൗത്യത്തിൽ അവർക്ക് അവരുടേതായ പങ്കുണ്ട്. മനുഷ്യരെ സുവിശേഷവൽക്കരിക്കാനും വിശുദ്ധീകരിക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലൂടെയാണ് അവർ യഥാർത്ഥത്തിൽ അപ്പസ്തോലിക പ്രവർത്തനം നടത്തുന്നത്. ഈ രീതിയിൽ, അവരുടെ ഐഹികമായ പ്രവർത്തനം വഴി അവർ ക്രിസ്തുവിന് പരസ്യമായി സാക്ഷ്യം വഹിക്കുകയും മനുഷ്യരുടെ രക്ഷയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അൽമായർ, ലോകത്തിന്റെയും അതിന്റെ ആശങ്കകളുടെയും നടുവിൽ, അവരുടെ ജീവിതാവസ്ഥയ്ക്ക് അനുസൃതമായി ജീവിക്കുന്നതിനാൽ, ക്രിസ്തുവിന്റെ തീക്ഷ്ണതയോടെ പുളിമാവ് പോലെ ലോകത്തിൽ അവരുടെ അപ്പോസ്തലിക ദൗത്യം നിർവഹിക്കുവാൻ ദൈവം അവരെ വിളിച്ചിരിക്കുന്നു (അഅ 2).

അൽമായർക്ക് പ്രേഷിതപ്രവർത്തനത്തിനുള്ള അവകാശവും കടമയും മാമ്മോദീസയിലൂടെ ലഭിച്ചു, സ്ഥര്യലേപനതിലൂടെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ശക്തിപ്പെടുത്തപ്പെട്ടു, കർത്താവ് തന്റെ പ്രേഷിതദൗത്യത്തിലേക്ക് അവരെ നിയോഗിക്കുന്നു. അൽമായർ രാജകീയ പൗരോഹിത്യത്തിലും വിശുദ്ധ ജനമായും വേണ്ടി അവർ സമർപ്പിക്കപ്പെട്ടിരിക്കുന്നു (cf. 1 പത്രോസ് 2:410). അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആത്മീയ ത്യാഗങ്ങൾ അർപ്പിക്കാൻ മാത്രമല്ല, ലോകമെമ്പാടും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും അവർ ആഗ്രഹിക്കുന്നു.

വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിലൂടെ ഒരാൾ പ്രേഷിതത്വത്തിൽ ഏർപ്പെടുന്നു. ഏക സത്യദൈവത്തെയും അവൻ അയച്ച യേശുക്രിസ്തുവിനെയും അവർ അറിയേണ്ടതിനും (cf. യോഹന്നാൻ 17:3), ദൈവത്തിന്റെ രാജ്യത്തിന്റെ വരവിലൂടെ അവന്റെ മഹത്വം പ്രചരിപ്പിക്കാനും എല്ലാ മനുഷ്യർക്കും നിത്യജീവൻ നേടാനും എല്ലാ വിശ്വാസികളും നിർബന്ധിതരാകുന്നു. അതിനാൽ, രക്ഷയുടെ ദിവ്യസന്ദേശം ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യരും അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതിനായി പ്രവർത്തിക്കാനുള്ള പരമപ്രധാന ഉത്തരവാദിത്തം എല്ലാ ക്രിസ്ത്യാനികളിലും നിക്ഷിപ്തമാണ്.

മുകളിൽ പറഞ്ഞ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട്, സീറോ മലബാർ സഭ അൽമായർക്കായി ഒരു മിഷനറി സംഘടന രൂപീകരിക്കുക എന്ന ചരിത്രപരമായ ചുവടുവയ്പ്പുമായി മുന്നോട്ട് പോകുന്നു. സഭയിൽ നടക്കുന്ന ത്വരിതഗതിയിലുള്ള പ്രതിഭാസമായ കുടിയേറ്റം, കുടിയേറ്റക്കാരെ ആഗോള സുവിശേഷവൽക്കരണത്തിനായുള്ള മിഷനറിമാരായി രൂപീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

അതേസമയം, നിരവധി മിഷനറി പ്രവർത്തനങ്ങൾ ആരംഭിച്ചുകൊണ്ട് അൽമായർ ഇതിനകം തന്നെ സ്വയം സംഘടിച്ചിട്ടുണ്ട്. അവയിൽ ചിലത് ചുവടെ ചേർത്തിരിക്കുന്നു: ബൈബിൾ അച്ചടിയും വിതരണവും; മിഷൻ ഫെസ്റ്റ്; കാറ്റെക്കിസ്റ്റുകൾ, കെറിഗ്മാറ്റിക്സ്, ഡിഡാക്കിസ്റ്റുകൾ എന്നിവർക്കുള്ള രൂപീകരണവും പരിശീലന പരിപാടിയും; ജെറിക്കോ പ്രാർത്ഥന, രാത്രി ജാഗരണം, ലോകത്തിനും ഇന്ത്യക്കും വേണ്ടി കിടപ്പുരോഗികൾ ഉൾപ്പെടെ നടത്തുന്ന മധ്യസ്ഥ പ്രാർത്ഥന, അതിഥി തൊഴിലാളികൾ, വൃദ്ധർ, യുവാക്കൾ, കുട്ടികൾ; പുതിയ കൈ്രസ്തവ സമൂഹങ്ങളുടെ എന്നിവരുടെ ഇടയിലുള്ള ശുശ്രുഷകൾ. മിഷനുവേണ്ടിയുള്ള വിശുദ്ധ വസ്തുക്കളുടെയും മറ്റു സാധനങ്ങളുടെയും ശേഖരണം മിഷനറിമാർക്കും ദേവാലയങ്ങൾക്കും മറ്റു ഭവനങ്ങൾക്കുമായുള്ള സ്പോൺസർമാർ; ഹോം മിഷനും ഓൺലൈൻ ട്യൂഷനും; അപ്പോളജിസ്റ്റുകൾ, തെരുവീഥിയിലെ സുവിശേഷ പ്രഘോഷണം, പ്രോലൈഫർമാർ, ക്രിസ്റ്റീൻ, ജീസസ് യൂത്ത്, മീഡിയ മിനിസ്ട്രി, ബ്ലിസ്, ബൈബിൾഒാൺ പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ; തുടങ്ങിയവ.

വ്യത്യസ്തങ്ങളായ മിഷൻ പ്രവർത്തനങ്ങളിലൂടെ ദൈവരാജ്യസ്ഥാപനത്തിനായി നമ്മുടെ അൽമായർ ചെയ്യുന്ന ദൈവരാജ്യവ്യാപന പ്രക്രിയയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് നമുക്ക് പ്രാർഥിക്കാം.

ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ

Latest Updates

POPULAR Views

FEATUERD Views

വിശ്വാസകൈമാറ്റം ദൈവവിളിയുടെ പ്രോത്സാഹനകൈമാറ്റം

സീറോമലബാർസഭ യുടെ മൂന്നുവലിയ പ്രത്യേകതകളിലൊന്ന് കുടുംബങ്ങളുടെ കെട്ടുറപ്പും പ്രാർഥനയുമാണ്. രണ്ടാമത്തേത് അനുദിന ദിവ്യബലിയിലുളള നമ്മുടെ ജനത്തിന്റെ സാനിധ്യവും അതിലുള്ള സഹകരണവുമാണ്.

ഓരോ ജീവിതാന്തസും ദൈവസ്നേഹത്തിന്റെ പ്രതിഫലനമാണ്

സ്വന്തം, ബന്ധം, മിത്രം എന്നീഗണങ്ങളിൽ പെടുന്നതും പെടാത്തതുമായ ഒരുപാടുപേർ ചേർന്ന് ശബ്ദമുഖരിതമാണ്...