San Joe Retreat

San Joe Retreat

San Joe Retreat

മിസ്സിസ്സാഗാ: മാർച്ച് 29, 30, 31 തീയതികളിൽ - വലിയ ആഴ്ചയിലെ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ സേവ്യർഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ മിസ്സിസ്സാഗാ രൂപതയിൽ "San Joe Retreat  എന്ന പേരിൽ ധ്യാനം ഒരുക്കിയിരിക്കുന്നു. മാർച്ച് 29 തിങ്കളാഴ്ച ഒണ്ടാരിയോ സമയം വൈകുന്നേരം 6.30 ന് സൈത്ത് വെഞ്ചിരിപ്പ് വി. കുർബാന (Chrism Mass)യോടുകൂടി ആരംഭിക്കുന്നു.  8 മണി മുതൽ 10മണിവരെ ധ്യാനശുശ്രൂഷകൾ, തുടർന്ന് 30, 31, ചൊവ്വാ, ബുധൻ തീയതികളിൽ വൈകുന്നേരം 8 മണിക്ക് ആരംഭിച്ച് 10 മണിക്ക് ആരാധനയോടുകൂടി സമാപിക്കുന്നു.  പ്രസ്തുത ധ്യാനം ഈസ്റ്ററിന്  നല്ല ഒരുക്കവും യൗസേപ്പിതാവിൽ വിളങ്ങിയിരുന്ന സുകൃതങ്ങൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരവും ആയിരിക്കട്ടെയെന്ന് മാർ ജോസ് കല്ലുവേലിൽ ഇടയലേഖനത്തിൽ സൂചിപ്പിച്ചു.