പാലിയേറ്റീവ് കെയർ ഹോം ഉദ്ഘാടനം 

പാലിയേറ്റീവ് കെയർ ഹോം ഉദ്ഘാടനം 

പാലിയേറ്റീവ് കെയർ ഹോം ഉദ്ഘാടനം 

തൃശൂർ : പരിശുദ്ധ മാതാവിന്റെ ജനന തിരുനാൾ ദിവസമായ സെപ്റ്റംബർ 8ന് മലബാർ മിഷനറി ബ്രദേഴ്‌സ്‌ സെന്റ് തോമസ് പ്രോവിൻസ് മണലൂർ സാൻജോസ് ആശ്രമത്തോടനുബന്ധിച്ച് പാലിയേറ്റീവ് കെയർ ഹോം ആരംഭിച്ചു. നിർദ്ധനരായ വയോജനങ്ങൾക്ക്, പ്രത്യേകിച്ച് ക്യാൻസർ രോഗികൾക്ക് സൗജന്യമായി സംരക്ഷണവും ശുശ്രൂഷയും പ്രദാനം ചെയ്യുകയാണ് കെയർ ഹോമിന്റെ ലക്ഷ്യം. 

തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവാണ് കെയർ ഫോമിന്റെ  വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചത്.  എം എം ബി സുപ്പീരിയർ ജനറൽ ബ്രദർ ബാസ്റ്റിൻ കരുവേലിൽ  ഉദ്ഘാടന കർമ്മം നിർവഹിച്ചു. 

തുടർന്നു നടന്ന പൊതു സമ്മേളനം മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ബ്രദർ ബാസ്റ്റിൻ കരുവേലിൽ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് പ്രൊവിൻഷ്യൽ സുപ്പീരിയർ  ബ്രദർ ജോസ് ചുങ്കത്ത്, കേരള ഓർഫനേജ്  കൺട്രോൾ ബോർഡ് മെമ്പർ  റവ. ഫാ. ലിജോ ചിറ്റിലപ്പള്ളി, മണലൂർ സെന്റ് ഇഗ്നേഷ്യസ് പള്ളി വികാരി ഫാ. ജോൺസൺ ഒലക്കേങ്കിൽ, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പൊൻമാണി,  പഞ്ചായത്ത് മെമ്പർ സൈമൺ തെക്കത്ത്,  സാൻജോസ് കെയർഹോം മാനേജർ ബ്രദർ ഫ്ലാവിയൻ പുണർത്താംകുന്നേൽ എന്നിവർ സംസാരിച്ചു.

കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വന്നിരുന്ന ബാലഭവൻ  ജുവനൈൽ ജസ്റ്റിസ് നിയമം മൂലം നിർത്തലാക്കിയതിനാൽ ആ സ്ഥലം ഉപയോഗപ്പെടുത്തിയാണ് പാലിയേറ്റീവ് കെയർഹോം ആരംഭിച്ചിരിക്കുന്നത്.