Diploma in Pastoral Communication through Digital Media

Diploma in Pastoral Communication through Digital Media

Diploma in Pastoral Communication through Digital Media

കൊച്ചി: ദൃശ്യമാധ്യമരംഗത്ത് ആരോഗ്യപരമായ ഇടപെടലിന് സ്വയം സജ്ജരാകുന്നതിന് ​ഗുഡ്നെസ്സ് മീഡിയാ സ്കൂൾ (ഗിഫ്റ്റ് കൊച്ചിൻ) വൈദികർക്കും സന്യസ്തർക്കുമായി ഒരുക്കുന്ന മാധ്യമ പഠനകോഴ്സാണ് Diploma in Pastoral Communication through Digital Media. വിൻസെൻഷ്യൻ വൈദികരുടെ നേതൃത്വത്തിൽ ഗുഡ്നെസ്സ് ടിവിയുടെ സഹകരണത്തോടെയും കേരള സർക്കാർ സി-ഡിറ്റ് അംഗീകാരത്തോടെയും കൊച്ചി SRM റോഡിൽ പ്രവർത്തിക്കുന്ന മാധ്യമ പഠന കേന്ദ്രമാണ് ഗിഫ്റ്റ് കൊച്ചിൻ. സന്യസ്തരെ മാധ്യമരംഗത്ത് ക്രിയാത്മകമായ ഇടപെടലിന് പ്രാപ്തരാക്കുന്ന ഈ കോഴ്സിലൂടെ  ദൃശ്യമാധ്യമരംഗത്ത് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാനും സ്വന്തമായി ഷോർട്ട് ഫിലിമുകൾ, ആൽബങ്ങൾ, സന്ദേശങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവ നിർമ്മിക്കുവാനും പരിശീലിപ്പിക്കുന്ന കോഴ്സാണിത്. മാധ്യമരംഗത്ത് അടിസ്ഥാന പരിചയമില്ലാത്തവർക്കും ഉപകാരമാകുന്നവിധത്തിലാണ് കോഴ്സ് മോഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. ഈ കോഴ്സിലൂടെ ദൃശ്യമാധ്യമരംഗത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുവിശേഷപ്രഘോഷണത്തിനു സുസജ്ജരാകാൻ വൈദികരെയും സന്യസ്തരെയും സഹായിക്കുന്നു.

സഭാനേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ടാണ് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. മാധ്യമ രംഗത്ത് നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തും ഉന്നത ബിരുദങ്ങളുമുള്ള അധ്യാപകരും, സിനിമ - ടെലവിഷൻ മേഖലയിൽനിന്നുള്ള പ്രഗൽഭരുടെ സേവനങ്ങളും ഗിഫ്റ്റിൽ മാധ്യമ പഠിതാക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്റ്റുഡിയോകൾ, വിശാലമായ ക്ലാസ് മുറികൾ, ഡോൾബി സിനിമ തിയേറ്റർ, മൾട്ടി ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിനുള്ള സ്റ്റുഡിയോ ഫ്ളോറുകൾ, എഡിറ്റിംഗ് ലാബ്, ഓഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ, മേക്കപ്പ് റൂം, പ്രമുഖ ടെലിവിഷൻ ചാനലുകളുടെ സഹകരണത്തോടെയുള്ള പരിശീലന പദ്ധതികൾ തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. ദൃശ്യമാധ്യമ ഡിപ്ലോമാ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

New Batch Commence on 17 May 2021 and ends on 16 October 2021.

കോഴ്സ് സംബന്ധമായ വിശദവിവരങ്ങൾക്ക് +91 9495591801; www.giftcochin.org