സി എം സി സന്യാസിനിസമൂഹത്തിന് പുതിയ മദർ  ജനറൽ 

സി എം സി സന്യാസിനിസമൂഹത്തിന് പുതിയ മദർ ജനറൽ 

സി എം സി സന്യാസിനിസമൂഹത്തിന് പുതിയ മദർ  ജനറൽ 

ആലുവ: സി എം സി സന്യാസിനീ സമൂഹത്തിന്റെ പുതിയ  മദര്‍ ജനറലായി സിസ്റ്റര്‍ ഗ്രേസ് തെരേസ് സി എം സി തിരഞ്ഞെടുക്കപ്പെട്ടു. സി എം സി സമൂഹത്തിന്റെ വികാരി ജനറല്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രണ്ടു വട്ടം എറണാകുളം വിമല പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയിരുന്നു. എറണാകുളം സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളേജില്‍ ദീര്‍ഘകാലം പ്രൊഫസറായി സേവനം ചെയ്തിട്ടുണ്ട്. ചാലക്കുടി, കുറ്റിക്കാട്, പരേതരായ പൊറായില്‍ ഏലിക്കുട്ടി, ലോനപ്പന്‍ ദമ്പതികളുടെ മകളാണ്.