അല്മായ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ പൊതുവേദിയുണ്ടാകും: സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍

അല്മായ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ പൊതുവേദിയുണ്ടാകും: സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍

കൊ​​ച്ചി: ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാസ​​​​ഭ​​​​യി​​​​ലെ അ​​​​ല്മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ക്തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് ദേ​​​​ശീ​​​​യ​​​​ത​​​​ല പൊ​​​​തു​​​​വേ​​​​ദി​​​​യു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍. സി​​​​ന​​​​ഡാ​​​​ത്മ​​​​ക സ​​​​ഭ​​​​യി​​​​ൽ അ​​​​ല്മാ​​​​യ പ​​​​ങ്കാ​​​​ളി​​​​ത്തം വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​ണ്.

സ​​​​ഭ​​​​യു​​​​ടെ മു​​​​ഖ്യ​​​​ധാ​​​​ര​​​​യി​​​​ല്‍ അ​​​​ല്മാ​​​​യ സ​​​​മൂ​​​​ഹ​​​​വും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ലെ അ​​​​ല്മാ​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള പൊ​​​​തു​​​​വേ​​​​ദി​​​​ക​​​​ളും പ​​​​ദ്ധ​​​​തി​​​​ക​​​​ളും ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ​​​​ലി​​​​യ​​​​ര്‍ അ​​​​ഡ്വ.​ വി.​​​​സി.​ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

ബം​​​​ഗ​​​​ളൂ​​​​രു സെ​​​​ന്‍റ് ജോ​​​​ൺ​​​​സ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന സി​​​​ബി​​​​സി​​​​ഐ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ലൈ​​​​യ്റ്റി കൗ​​​​ൺ​​​​സി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന റി​​​​പ്പോ​​​​ർ​​​​ട്ടും പ​​​​ദ്ധ​​​​തി​​​​ക​​​​ളും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കൗ​​​​ണ്‍​സി​​​​ല്‍ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ബി​​​​ഷ​​​​പ് ജോ​​​​ഷ്വാ മാ​​​​ര്‍ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ്, ബി​​​​ഷ​​​​പ് ഡോ. ​​​​യൂ​​​​ജി​​​​ന്‍ ജോ​​​​സ​​​​ഫ്, സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ​​​​ലി​​​​യ​​​​ര്‍ അ​​​​ഡ്വ.​​​​വി.​​​​സി.​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

ലെ​​​​യ്റ്റി ക​​​​ണ്‍​സ​​​​ള്‍​ട്ടേ​​​​ഷ​​​​ന്‍ ഫോ​​​​റം രൂ​​​​പീ​​​​ക​​​​രി​​​​ക്കും

വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ച് അ​​​​തു​​​​ല്യ​​​​നേ​​​​ട്ട​​​​ങ്ങ​​​​ള്‍ കൈ​​​​വ​​​​രി​​​​ച്ചു സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നു​​​​മാ​​​​യി നി​​​​സ്വാ​​​​ർ​​​​ഥ സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ലെ അ​​​​ല്മാ​​​​യ​​​​രെ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ല്‍ ലെ​​​​യ്റ്റി ക​​​​ണ്‍​സ​​​​ള്‍​ട്ടേ​​​​ഷ​​​​ന്‍ ഫോ​​​​റ​​​​ത്തി​​​​നും രൂ​​​​പം ന​​​​ല്‍​കും.

ഇ​​​​ന്ത്യ​​​​യി​​​​ലെ 14 സി​​​​ബി​​​​സി​​​​ഐ റീ​​​​ജ​​​​ണ​​​​ല്‍ കൗ​​​​ണ്‍​സി​​​​ലു​​​​ക​​​​ളി​​​​ലും ലെ​​​​യ്റ്റി കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ ആ​​​​നു​​​​കാ​​​​ലി​​​​ക രാ​​​​ഷ്ട്രീ​​​​യ - സാ​​​​മൂ​​​​ഹ്യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹം കൂ​​​​ടു​​​​ത​​​​ല്‍ ഐ​​​​ക്യ​​​​ത്തോ​​​​ടും ഒ​​​​രു​​​​മ​​​​യോ​​​​ടും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കേ​​​​ണ്ട​​​​ത് കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നു സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ര്‍​മ​​​​പ്പെ​​​​ടു​​​​ത്തി.