മാർ താഴത്തിന്റേത് പ്രതിസന്ധികളിൽ ധീരതയുള്ള നേതൃത്വം: കത്തോലിക്കാ കോൺഗ്രസ്സ്

കൊച്ചി: സഭ പ്രതിസന്ധികൾ നേരിടുമ്പോൾ ധീരതയോടെ നേതൃത്വം നൽകുന്ന ഇടയനാണ് ഭാരത കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തെന്ന് കത്തോലിക്കാ കോൺഗ്രസ്.
ഭാരതത്തിലെ മുഴുവൻ കത്തോലിക്കാ വിശ്വാസികളുടെയും നേതൃത്വം വഹിക്കാൻ സാധിക്കുന്നതിലൂടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ പ്രേഷിത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് അവസരമൊരുക്കും.
സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവഗണനകൾക്കെതിരേ പോരാടുന്നതിനും മാർ താഴത്തിന് കത്തോലിക്കാ കോൺഗ്രസ് നേതൃയോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, വിവിധ അതിരൂപത ഭാരവാഹികളായ ജോഷി വടക്കൻ, എൻ.പി. ജാക്സൺ (തൃശൂർ), ഫ്രാൻസിസ് മൂലൻ, സെബാസ്റ്റ്യൻ ചെന്നേക്കാടൻ (എറണാകുളം -അങ്കമാലി), അഡ്വ. പി.പി. ജോസഫ്, ബിജു സെബാസ്റ്റ്യൻ (ചങ്ങനാശേരി), അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ബെന്നി പുതിയപുറം (തലശേരി) എന്നിവർ പ്രസംഗിച്ചു.