ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം നവംബർ ആ​റി​ന്

ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം നവംബർ ആ​റി​ന്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം ആ​റി​ന് ന​ട​ക്കും. രാ​വി​ലെ 8.30 മു​ത​ൽ വൈ​കുന്നേരം അ​ഞ്ചു​ വ​രെ ന​ട​ക്കു​ന്ന വി​ശ്വാ​സ മ​ഹോ​ത്സ​വം -22 ൽ രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ൽ​മാ​യ​രും പ​ങ്കു​ചേ​രും.

വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ 1950-ാം ര​ക്ത​സാ​ക്ഷി​ത്വം കൂ​ടി ആ​ഘോ​ഷി​ക്കു​ന്ന ഈ ​പ​രി​പാ​ടി​ക​ളി​ൽ ഇ​ന്ത്യ​യു​ടെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി തു​ട​ങ്ങി സാ​മൂ​ഹി​ക രാഷ്‌ട്രീ​യ മു​ൻ​നി​ര​ക​ളി​ലു​ള്ള വ്യ​ക്തി​ക​ളും പ​ങ്കു​ചേ​രു​മെ​ന്ന് രൂ​പ​ത നേ​തൃ​ത്വം അ​റി​യി​ച്ചു.

അ​ശോ​ക് വി​ഹാ​റി​ലുള്ള സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ നി​ന്നു വി​ശ്വാ​സറാ​ലി​യാ​യി മോ​ണ്‍ ഫോ​ർ​ട്ട് സ്കൂ​ളി​ന്‍റെ ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചേ​രും. രൂ​പ​ത​യു​ടെ പ​ത്തു​വ​ർ​ഷ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​ടു​ത്തുകാ​ണി​ക്കു​ന്ന രീ​തി​യി​ലു​ള്ള നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും വി​വി​ധ ഇ​ട​വ​ക​ക​ൾ റാ​ലി​യി​ൽ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. തു​ട​ർ​ന്നു​ള്ള പ​രി​പാ​ടി​ക​ളെ​ല്ലാം അ​ശോ​ക​വി​ഹാ​ർ മോ​ണ്‍ ഫോ​ർ​ട്ട് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വ​ച്ചാ​യി​രി​ക്കും. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ റ​വ. ഫാ. ​ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ (കൃ​പാ​സ​നം ഡ​യ​റ​ക്ട​ർ) വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ബി​ഷ​പ് മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, വി​കാ​രി ജ​ന​റാൾ മോ​ണ്‍. ജോ​സ​ഫ് ഓ​ട​നാ​ട്ട്, ഫാ. ​ഡേ​വി​സ് ക​ള്ളി​യ​ത്ത് പ​റ​ന്പി​ൽ, ഫാ.​ബാ​ബു ആ​നി​ത്താ​നം, ഫാ.​മാ​ത്യു ജോ​ണ്‍ എ​ന്നി​വ​ർ ഉൾപ്പെടെ നൂ​റോ​ളം പേ​ര​ട​ങ്ങു​ന്ന 15 ക​മ്മി​റ്റി​കളാണ് പ്രവർത്തിക്കുന്നത്.