ദൈവദാസൻ വർക്കി കാട്ടറാത്തച്ചന്റെ 91-ാം ചരമവാർഷികം ആചരിച്ചു.

ദൈവദാസൻ വർക്കി കാട്ടറാത്തച്ചന്റെ 91-ാം ചരമവാർഷികം ആചരിച്ചു.

വൈക്കം: വിൻസെൻഷ്യൻ സഭാസ്ഥാപകനായ ദൈവദാസൻ വർക്കി കാട്ടറാത്തച്ചന്റെ 91-ാം ചരമവാർഷികം ആചരിച്ചു. ഒക്ടോബർ 24-ാം തീയ്യതി സഭയുടെ മാതൃഭവനമായ തോട്ടകം ആശ്രമത്തിലെ കബറിടത്തിങ്കൽ വെച്ച് നടത്തപ്പെട്ട അനുസ്മരണച്ചടങ്ങുകൾക്ക് വിൻസെൻഷ്യൻ സഭയുടെ സുപ്പീരിയർ ജനറൽ ബഹു. ഫാ. ജോൺ കണ്ടത്തിങ്കര നേതൃത്വം നൽകി. മാരിമാതാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ബഹു. ഫാ. പോൾ പുതുവ, സെന്റ്. ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ബഹു. ഫാ. മാത്യു കക്കാട്ടുപള്ളിൽ, സെന്റ്.തോമസ് പ്രൊവിൻസിന്റെ ബഹു. ഫാ. ജോസഫ് എടാട്ട്, നാമകരണ സമിതിയുടെ പോസ്‌റ്റുലേറ്റർ ബഹു. ഫാ. ജോസഫ് എറമ്പിൽ, ആശ്രമം സുപ്പീരിയർ ബഹു. ഫാ. ആന്റണി പയ്യപ്പിള്ളിൽ, സെന്റ്. ഗ്രിഗോറിയോസ് ഇടവക വികാരി ബഹു. ഫാ. റോമുളൂസ് നെടുംചാലിൽ എന്നിവർ സഹകാർമ്മികരായിരുന്നു. വചനോത്സവം മാനേജർ ബഹു. ഫാ. ജേക്കബ് കാട്ടിപ്പറമ്പിൽ വചനസന്ദേശം നൽകി. കാട്ടറാത്ത് മെമ്മോറിയൽ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും നേർച്ചഭക്ഷണം നൽകി.