മാർ അലക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം ഇന്ന്

മാർ അലക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം ഇന്ന്

മാ​​​ന​​​ന്ത​​​വാ​​​ടി: മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി മാ​​ർ അ​​​ല​​​ക്സ് താ​​​രാ​​​മം​​​ഗ​​​ലം ഇ​​​ന്ന് അ​​​ഭി​​​ഷി​​​ക്ത​​​നാ​​​കും. ദ്വാ​​​ര​​​ക പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ രാ​​​വി​​​ലെ 9.30ന് ​​​ന​​​ട​​​ക്കു​​​ന്ന തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​​ക്ക് ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

മാ​​​ന​​​ന്ത​​​വാ​​​ടി ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം, ത​​​മി​​​ഴ്നാ​​​ട് ഹൊ​​​സൂ​​​ർ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ഴോ​​​ലി​​​പ്പ​​​റ​​​മ്പി​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും. മ​​​ല​​​ങ്ക​​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ ഫാ. ​​​അ​​​നൂ​​​പ് കാ​​​ളി​​​യാ​​​നി​​​യി​​​ൽ, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് മാ​​​ത്യു പു​​​ഞ്ച​​​യി​​​ൽ എ​​​ന്നി​​​വ​​​ർ കാ​​​നോ​​​നി​​​ക്ക​​​ൽ പ്രൊ​​​വി​​​ഷ​​​ൻ വാ​​​യി​​​ക്കും.​​മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ൽ മോ​​​ണ്‍‌.​ പോ​​​ൾ മു​​​ണ്ടോ​​​ളി​​​ക്ക​​​ൽ ആ​​​ർ​​​ച്ച് ഡീ​​​ക്ക​​​നാ​​​യി​​​രി​​​ക്കും.

മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ കാ​​​ര്യാ​​​ല​​​യം വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഫാ.​ ​​ഏ​​​ബ്ര​​ഹാം കാ​​​വി​​​ൽ​​​പ്പു​​​ര​​​യി​​​ട​​​ത്തി​​​ൽ, മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​നു​​​മോ​​​ദ​​​ന സ​​​ന്ദേ​​​ശം വാ​​​യി​​​ക്കും.

കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ, വൈ​​​ദി​​​ക പ്ര​​​തി​​​നി​​​ധി ​ഫാ. ​​ജോ​​​സ​​​ഫ് മു​​​തി​​​ര​​​ക്കാ​​​ലാ​​​യി​​​ൽ, സ​​​ന്യ​​​സ്ത​​​രു​​​ടെ പ്ര​​​തി​​​നി​​​ധി ഫാ. ​​​ലി​​​ൻ​​​സ​​​ണ്‍ ചെ​​​ങ്ങി​​​നി​​​യ​​​ത്ത് സി​​​എ​​​സ്ടി, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ അം​​​ഗം ലി​​​സി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ നേ​​​രും. തു​​​ട​​​ർ​​​ന്ന് മാ​​​ർ അ​​​ല​​​ക്സ് താ​​​രാ​​​മം​​​ഗ​​​ലം മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തും. ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ഫാ.​ ​​തോ​​​മ​​​സ് മ​​​ണ​​​ക്കു​​​ന്നേ​​​ൽ ന​​ന്ദി​​പ​​റ​​യും.‌