സീറോമലബാർ മിഷൻ ക്വിസ് നവംബർ 20ലേക്ക് മാറ്റിവെച്ചു

സീറോമലബാർ മിഷൻ ക്വിസ് നവംബർ 20ലേക്ക് മാറ്റിവെച്ചു

കാക്കനാട്: സീറോമലബാർ മിഷൻ ഓഫീസും, വിശാസപരിശീലന വിഭാഗവും സംയുക്തമായി നടത്തിയ Mission Quest 2022 ചില സാങ്കേതിക കാരണങ്ങളാൽ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ നവംബർ 20 ഞായറാഴ്ച്ച വൈകീട്ട് 6 മണിക്ക് മത്സരം വീണ്ടും നടത്താൻ തീരുമാനമായി. പങ്കാളിത്ത ബാഹുല്യം മൂലം സെർവർ തകരാറിലാവുകയും അതുമൂലം ഒരുപാട് മത്സരാർത്ഥികൾക്ക് ക്വിസിൽ പങ്കെടുക്കാൻ സാധിക്കാതാവുകയും ചെയ്തതോടെയാണ് മത്സരം പുനഃക്രമീകരിക്കാൻ തീരുമാനമായത്. ഉത്തമ പങ്കാളിത്തത്തിനായി ഓരോരുത്തരും നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും സാങ്കേതിക തകരാറുകൾ പരിഹരിച്ച് നവംബർ 20ന് നടത്തുന്ന മത്സരത്തിൽ എല്ലാവരും പങ്കെടുക്കണമെന്നും സീറോമലബാർ മിഷൻ സെക്രട്ടറി ഫാ. കുര്യാക്കോസ് അഴകത്ത് അറിയിച്ചു.