കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസി സമൂഹം പരസ്പരം ശ്രവിക്കുന്ന 'സഹയാത്ര സംഗമത്തിന്' തുടക്കമായി

കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസി സമൂഹം പരസ്പരം ശ്രവിക്കുന്ന 'സഹയാത്ര സംഗമത്തിന്' തുടക്കമായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസി സമൂഹം പരസ്പരം ശ്രവിക്കുന്ന സഹയാത്ര സംഗമത്തിന് കുമളി, വെളിച്ചിയാനി ഫൊറോനകളിൽ തുടക്കമാമായി. കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രഖ്യാപിച്ച നവീകരണ കാലം, 2023-2024 ൽ റോമിൽ നടക്കുന്ന സിനഡ് എന്നിവയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതിന്റെ അമ്പതാണ്ടുകൾ 2027ൽ പൂർത്തിയാകുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ രൂപതയിലെ വിശ്വാസികൾ പരസ്പരം ശ്രവിച്ച് ദൈവസ്വരത്തിന് കാതോർക്കുന്ന കർമ്മപരിപാടിയാണ് സഹയാത്ര സംഗമം.

രൂപതയിലെ ഓരോ ഫൊറോനകളിലെയും എല്ലാ ഇടവകകളിലും പാരീഷ് കൗൺസിൽ അംഗങ്ങൾ, കുടുംബക്കൂട്ടായ്മ ലീഡേഴ്‌സ്, സംഘടനാ ഭാരവാഹികൾ, വിശ്വാസപരിശീലകർ, സന്യസ്തപ്രതിനിധികൾ എന്നിവർ ഒരു ഞായറാഴ്ച ഒരുമിച്ചുകൂടി ആലോചിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ഇടവകതല സഹയാത്ര സംഗമങ്ങൾക്ക്‌ശേഷം കുടുംബക്കൂട്ടായ്മ, സംഘടനകൾ, സന്യസ്ത ഭവനങ്ങൾ എന്നീ തലങ്ങളിലും സഹയാത്ര സംഗമങ്ങൾ നടത്തപ്പെടുന്നതാണ്.

ശ്രവണനത്തിനൊരുക്കമായ ക്ലാസും തുടർന്ന് ശ്രവണത്തിന് സഹായകമായ ചോദ്യാവലിയെ അധികരിച്ചുള്ള ചർച്ചയുമായിരിക്കും സംഗമത്തോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഡിസംബർ 11 ഞായറാഴ്ച എരുമേലി ഫൊറോനയിലെ എല്ലാ ഇടവകകളിലും നടത്തപ്പെടുന്ന സംഗമങ്ങളോടെ ഇടവകതല സഹയാത്ര സംഗമങ്ങൾ പൂർത്തിയാകും.