പ്രതിസന്ധികളെ അവസരങ്ങളാക്കുക: മാർ കല്ലറങ്ങാട്ട്

പ്രതിസന്ധികളെ അവസരങ്ങളാക്കുക: മാർ കല്ലറങ്ങാട്ട്

പാലാ: യുവത്വത്തിന്റെ ചുറുചുറുക്കിനെ ഏറെ പ്രണയിച്ച പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുനാളിനോടാനുബന്ധിച്ച് 2022 ഒക്ടോബർ 23ന് എസ്.എം.വൈ.എം സംസ്ഥാന സമിതിയുടെ യുവജന ദിനാഘോഷം സംഘടിപ്പിക്കപ്പെട്ടു. എസ്.എം.വൈ.എം പാലാ രൂപതയുടെ ആതിഥേയത്വത്തിൽ പാലാ സെന്റ്. തോമസ് കത്തീഡ്രൽ ദേവാലയത്തിൽ നടത്തപ്പെട്ട യുവജന ദിനാഘോഷത്തിൽ എസ്.എം.വൈ.എം സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ് അധ്യക്ഷത വഹിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത് ഒറ്റക്കെട്ടായി മുന്നേറാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കേരള സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണവും, സീറോമലബാർസഭയുടെ യൂത്ത് കമ്മീഷൻ ചെയർമാനും കോട്ടയം രൂപതയുടെ സഹായ മെത്രാനുമായ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. 13 രൂപതകളിൽ നിന്നായി എഴുന്നൂറോളം യുവജനങ്ങൾ പങ്കെടുത്ത യുവജനദിനാഘോഷത്തിൽ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടി എസ്.എം.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്തറ, ജനറൽ സെക്രട്ടറി സാം സണ്ണി, വൈസ് പ്രസിഡന്റ് അമല റേച്ചൽ തുടങ്ങിയവർ സംസാരിച്ചു. പരമ്പരാഗത കലകളുടെ സംഗമവേദിയായ യുവജന ദിനാഘോഷത്തിന് എസ്.എം.വൈ.എം സംസ്ഥാന ഭാരവാഹികളായ അഡ്വ. സ്റ്റെഫി കെ റെജി, ജിബിൻ ജോർജ്, ഗ്രീഷ്മ ജോയൽ, ബ്ലെസൺ തോമസ്, റ്റെസിൻ തോമസ്, അഡ്വ. സാം സണ്ണി, സി. ജിൻസി MSMI, പാലാ രൂപത പ്രസിഡന്റ് ജോസഫ് കിണ്ണറ്റുകര, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, കത്തീഡ്രൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, രൂപത-മേഖല-യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.