ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വാർഷികം ആഘോഷിച്ചു

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതിന്റെ ആറാം വാർഷികം ആഘോഷിച്ചു. പ്രെസ്റ്റൻ സെന്റ് അൽഫോൻസ കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിക്കു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വം വഹിച്ചു.
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസുമാരായ മോൺ. സജിമോൻ മലയിൽപുത്തൻപുരയിൽ , മോൺ. ജോർജ് ചേലക്കൽ , മോൺ. ജിനോ അരീക്കാട്ട് എംസിബിഎസ് , ചാൻസലർ റവ. ഡോ . മാത്യു പിണക്കാട്ട് , കത്തീഡ്രൽ വികാരി റവ. ഡോ . ബാബു പുത്തൻപുരയ്ക്കൽ, രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വൈദികർ എന്നിവർ സഹകാർമികരായിരുന്നു.