കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം ബാങ്കോക്കിൽ

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരുന്ന രണ്ടാം ഗ്ലോബൽ മീറ്റ് ഒക്ടോബർ 21, 22, 23 തീയതികളിൽ ബാങ്കോക്കിൽ നടക്കും. ഗ്ലോബൽ മീറ്റിന്റെ ലോഗോ പ്രകാശനം ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ നിർവഹിച്ചു. സംഗമം സമുദായത്തിനും സഭയ്ക്കും ആഗോളതലത്തിൽ കൂടുതൽ ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സംഗമത്തിലൂടെ പുതിയ പ്രവർത്തന സാധ്യതകൾ തുറന്നിടാൻ കത്തോലിക്ക കോൺഗ്രസിന് സാധിക്കും. വിവിധ രാജ്യങ്ങളിലേക്കു കുടിയേറി പാർത്തിരിക്കുന്ന സമുദായങ്ങളെ കോർത്തിണക്കാൻ ഈ ആഗോള സംഗമം ഉപകരിക്കും. വിവിധരാജ്യങ്ങളിലുള്ള വിദഗ്ധരായ സമുദായ അംഗങ്ങളെ ഒരുമിപ്പിക്കുന്നതിലൂടെ കൂടുതൽ വികസന സാധ്യതകളും വളർച്ചയും പുരോഗതിയും സമുദായ അംഗങ്ങൾക്ക് കൈവരിക്കാനാകുമെന്നും മാർ തറയിൽ പറഞ്ഞു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ള മെത്രാന്മാരുടെയും സാമൂഹിക സാംസ്കാരിക നേതാക്കളുടെയും സമുദായ നേതാക്ക