ലഹരിക്കെതിരേ ഒരുവർഷത്തെ കാമ്പയിനുമായി കെസിബിസി

കൊച്ചി: ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും വർധിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരേ ഒരു വർഷം നീണ്ടുനിൽക്കുന്ന കാന്പയിനുമായി കെസിബിസി. കേരളത്തിലെ 32 കത്തോലിക്കാ രൂപത സോഷ്യൽ സർവീസ് സൊസൈറ്റികളും മദ്യവിരുദ്ധ സമിതികളും ഓരോ രൂപതയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. മയക്കുമരുന്ന് വിപണനവും ഉപയോഗവും സംബന്ധിച്ച് സമീപകാലത്തു പുറത്തുവരുന്ന വിവരങ്ങൾ, നമ്മുടെ നാട് ലഹരിയുടെ അടിമത്തത്തിലേക്ക് നീങ്ങുകയാണ് എന്ന അപകടകരമായ യാഥാർഥ്യം വെളിപ്പെടുത്തുന്നുവെന്നു കെസിബിസി ജെപിഡി കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കലും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കലും പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതു പ്രകാരം മുൻ വർഷത്തേക്കാൾ മൂന്നിരട്ടിയോളം കേസുകളുടെ വർധന ലഹരി ഉപയോഗം സംസ്ഥാനത്ത് വ്യാപകമാകുന്നു എന്നതിന് ഉദാഹരണമാണ്. മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിനു പദ്ധതികൾ നിർദേശിച്ച് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒക്ടോബറിൽ പുറത്തിറക്കിയ സർക്കുല