കെ സി വൈ എം  സംസ്ഥാന കലോത്സവം ഉത്സവ് 2022ന് തിരി തെളിഞ്ഞു

കെ സി വൈ എം  സംസ്ഥാന കലോത്സവം ഉത്സവ് 2022ന് തിരി തെളിഞ്ഞു

വെള്ളായാംകുടി : ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ വെള്ളയാംകുടിയിൽ വെച്ച് മൂന്നു ദിവസങ്ങളിലായ് നടത്തപ്പെടുന്ന കെ സി വൈ എം സംസ്ഥാന  കലോത്സവം ഉത്സവ് 2022 വെള്ളയാംകുടിയിൽ തിരി തെളിഞ്ഞു. 32 രൂപതകളിൽ നിന്നായി മുവായിരത്തിലധികം യുവജനങ്ങൾ മാറ്റുരക്കാൻ എത്തി . വർണ ശബളമായ വിളംബര ഘോഷയാത്രയിൽ ഇടുക്കി രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് പങ്കാളിത്തം ഉണ്ടായി.കട്ടപ്പന മുൻസിപ്പൽ  സ്റ്റേടിയത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ഇടുക്കി രൂപത ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ഫ്ലാഗ് ഓഫ്‌ ചെയ്‌തു. കട്ടപ്പന മുനിസിപ്പൽ കൗൺസിലർ ശ്രീ. ജോയി വെട്ടിക്കുഴി കെ സി വൈ എം പതാക ഇടുക്കി രൂപത പ്രസിഡന്റ്‌ അലക്സ്‌ തോമസിനും , സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ഷിജോ ഇടയാടിയിലിനും കൈമാറികൊണ്ട് റാലിക്ക് തുടക്കം കുറിച്ചു. ഘോഷയാത്രയിൽ ഇടുക്കി രൂപത സൗത്ത് റീജിയൺ ബെസ്റ്റ് റീജിയൺ ആയും, രണ്ട് കാറ്റഗറികളിൽ  ഇടവകവകൾക്കായി നടത്തപ്പെട്ട ഘോഷയാത്രയിൽ  എ കാറ്റഗറിയിൽ കാൽവരി മൗണ്ട് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം  ഇരട്ടയാർ യൂണിറ്റും നേടി. ബി കാറ്റഗറിയിൽ സ്നേഹഗിരി  ഒന്നാം സ്ഥാനവും കാമാക്ഷി രണ്ടാം സ്ഥാനവും നേടി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ഷിജോ ഇടയാടിയിൽ പതാക ഉയർത്തി കലോത്സവത്തിന് തുടക്കം കുറിച്ചു. തുടർന്ന് പ്രധാന വേദിയിൽ നടന്ന ഉദ്ഘാടന സമ്മേളനം കെസിവൈഎം സംസ്ഥാന പ്രസിഡന്റ്  ശ്രീ. ഷിജോ ഇടയാടിൽ  അധ്യക്ഷത വഹിച്ചു.പൊതുസമ്മേളനം കെസിബിസി യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ.  ക്രിസ്തു ദാസ് പിതാവ്  ഉദ്ഘാടനം ചെയ്യ്തു. കേരള ജല വിഭവ വകുപ്പ് മന്ത്രി ബഹു. ശ്രീ റോഷി അഗസ്റ്റിൻ  മുഖ്യപ്രഭാഷണം നടത്തി.ഇടുക്കി ലോക്സഭാ മണ്ഡലം എംപി  ബഹു. ശ്രീ. ഡീൻ കുര്യാക്കോസ്  മുഖ്യാതിഥി ആയിരുന്നു. കെസിവൈ എം സംസ്ഥാന ഡയറക്ടർ   റവ. ഫാ. സ്റ്റീഫൻ തോമസ്  ചാലക്കര  ആമുഖപ്രഭാഷണം നടത്തി . ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി.ഇടുക്കി  രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ, ഇടുക്കി രൂപത പ്രസിഡന്റ്  ശ്രീ. അലക്സ് തോമസ്, വെള്ളയാംകുടി ഇടവക വികാരി ഫാ. തോമസ് മണിയാട്ട്, കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി  ശ്രീ. ബിച്ചു കുര്യൻ  സ്വാഗതവും കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ്  ശ്രീ. ഡെലിൻ ഡേവിഡ് കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് പൊന്നൻ പെരിങ്ങോടൻ ടീമിന്റെ താളവിസ്മയം ഫ്യൂഷൻ അരങ്ങേറ്റവും നടത്തപ്പെട്ടു.