കെസിവൈഎം സംസ്ഥാന കലോത്സവത്തിന് ഇന്ന് കൊടിയേറും

കെസിവൈഎം സംസ്ഥാന കലോത്സവത്തിന് ഇന്ന് കൊടിയേറും

ക​​ട്ട​​പ്പ​​ന: കെ​​സി​​വൈ​​എം സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ വി​​ളം​​ബ​​ര ഘോ​​ഷ​യാ​​ത്ര ഇ​​ന്ന്. വെ​​ള്ള​​യാം​​കു​​ടി സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന അ​​ങ്ക​​ണ​​ത്തി​​ലാ​​ണ് ക​​ലോ​​ത്സ​​വം ന​​ട​​ക്കു​​ന്ന​​ത്. ക​​ട്ട​​പ്പ​​ന മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ നി​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന റാ​​ലി ഇ​​ടു​​ക്കി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ൽ മോ​​ൺ. ജോ​​സ് പ്ലാ​​ച്ചി​​ക്ക​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. ജോ​​യി വെ​​ട്ടി​​ക്കു​​ഴി സ​​ന്ദേ​​ശം ന​​ൽ​​കും. റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തു​​ന്ന​​വ​​ർ ക​​ട്ട​​പ്പ​​ന മു​​ൻ​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ആ​​ളു​​ക​​ളെ ഇ​​റ​​ക്കി​​യ​​തി​​നു ശേ​​ഷം ഓ​​സാ​​നം സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്യ​​ണം. 4.30 ന് ​​വെ​​ള്ള​​യാം​​കു​​ടി​​യി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന പ്ര​​ധാ​​ന വേ​​ദി​​യി​​ൽ ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കും. കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഷി​​ജോ ഇ​​ട​​യാ​​ടി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പൊ​​തു​​സ​​മ്മേ​​ള​​നം കെ​​സി​​ബി​​സി യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ മാ​​ർ ക്രി​​സ്തുദാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി മു​​ഖ്യാ​​തി​​ഥി ആ​​യി​​രി​​ക്കും. കെ​​സി​​വൈ എം ​​സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. പൊ​​ന്ന​​ൻ പെ​​രി​​ങ്ങോ​​ട​​ൻ ടീ​​മി​​ന്‍റെ താ​​ള​​വി​​സ്മ​​യ ഫ്യൂ​​ഷ​​ൻ അ​​ര​​ങ്ങേ​​റും.

32 രൂ​​പ​​ത​​ക​​ളി​​ൽനി​​ന്നാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ക​​ലാ​​കാ​​ര​​ന്മാ​​ർ അ​​ണി​​നി​​ര​​ക്കു​​ന്ന ക​​ലോ​​ത്സ​​വം അ​​ഞ്ചു സ്റ്റേ​​ജുക​​ളി​​ലാ​​യി​​ട്ടാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ക​​വി​​താ​​ര​​ച​​ന, കാ​​ർ​​ട്ടൂ​​ൺ, വാ​​ർ​​ത്താ​ര​​ച​​ന, മു​​ദ്രാ​​വാ​​ക്യ​ര​​ച​​ന, ഡി​​ജി​​റ്റ​​ൽ പോ​​സ്റ്റ​​ർ മേ​​ക്കിം​​ഗ്, ട്രോ​​ൾ മേ​​ക്കിം​​ഗ്, ഉ​​പ​​ന്യാ​​സം തു​​ട​​ങ്ങി​​യ ഇ​​ന​​ങ്ങ​​ളി​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ന്നു.​​ ഇ​​ന്നും നാ​​ളെ​​യു​​മാ​​യി അ​​ഞ്ചു വേ​​ദി​​ക​​ളി​​ലാ​​യി ല​​ളി​​ത​​ഗാ​​നം, പ്ര​​സം​​ഗം, ഡി​​ബേ​​റ്റ്, മോ​​ണോ ആ​​ക്ട്, മി​​മി​​ക്രി, സ്പോ​​ട്ട് കൊ​​റി​​യോ, ക്വി​​സ്, നാ​​ട​​ൻ പാ​​ട്ട്, ഗാ​​ന​​മേ​​ള, പ​​രി​​ച​​മു​​ട്ട്, തെ​​രു​​വു നാ​​ട​​കം, ഫോ​​ട്ടോ​​ഗ്രാ​​ഫി തു​​ട​​ങ്ങി​​യ മ​​ത്സ​​ര​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റും.