മിഷൻലീഗ് കോട്ടയം അതിരൂപത പ്ലാറ്റിനം ജൂബിലിക്ക് ഉജ്വല സമാപനം

മിഷൻലീഗ് കോട്ടയം അതിരൂപത പ്ലാറ്റിനം ജൂബിലിക്ക് ഉജ്വല സമാപനം

മു​ട്ടം: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് കോ​ട്ട​യം അ​തി​രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം മു​ട്ടം സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ന്നു. വി​വി​ധ ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു മി​ഷ​ണ​റി​മാ​ർ പ​ങ്കെ​ടു​ത്ത പ്രേ​ഷി​ത​റാ​ലി​യും ന​ട​ന്നു. രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കുശേ​ഷം ജൂ​ബി​ലി പ​താ​ക ഉ​യ​ർ​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് ഷ​ന്താ​ൾ ജ്യോ​തി സ്കൂ​ൾ മൈ​താ​ന​ത്തു​നി​ന്നു പ്രേ​ഷി​ത​റാ​ലി ആ​രം​ഭി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ഷ​ൻ ലീ​ഗ് കോ​ട്ട​യം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് റി​ക്കി ജോ​സ​ഫ് കോ​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു മി​ഷ​ൻ​ലി​ഗ് മു​ട്ടം ഇ​ട​വ​ക​യി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ നി​ർ​വ​ഹി​ച്ചു. ജൂ​ബി​ലി സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം നി​ർ​വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, മി​ഷ​ൻ ലീ​ഗ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ടി​നേ​ഷ് പി​ണ​ർ​ക്ക​യി​ൽ, ഫാ. ​ജോ​സ​ഫ് അ​രീ​ച്ചി​റ, ഫാ. ​ബി​നു കു​ന്ന​ത്ത്, സി​സ്റ്റ​ർ ലി​സി ജോ​ണ്‍ മു​ട​ക്കോ​ടി​ൽ, ഡേ​വി​സ് വ​ല്ലൂ​രാ​ൻ, ബി​നോ​യി പ​ള്ളി​പ്പ​റ​ന്പി​ൽ, സു​ജി പു​ല്ലു​കാ​ട്ട്, അ​രു​ണ്‍ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഷൈ​ജ ജോ​മോ​ൻ, റെ​ജി ഗോ​പി, യു.​കെ.​സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.