ഗാന്ധി ജയന്തി പക്ഷാചരണം: എറണാകുളം-അങ്കമാലി അതിരുപത കെ സി ബി സി മദ്യവിരുദ്ധ സമിതി തുടക്കം കുറിച്ചു

ഗാന്ധി ജയന്തി പക്ഷാചരണം: എറണാകുളം-അങ്കമാലി അതിരുപത കെ സി ബി സി മദ്യവിരുദ്ധ സമിതി തുടക്കം കുറിച്ചു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത  കെസിബിസി മദ്യവിരുദ്ധ സമിതി ഗാന്ധിജയന്തി പക്ഷാചരണത്തിന് കലൂർ റിന്യൂവൽ സെൻ്ററിൽ തുടക്കമായി. സംസ്ഥാന വക്താവ് അഡ്വ.ചാർളി പോൾ ഉദ്ഘാടനം ചെയ്തു. പക്ഷാചരണഭാഗമായി മദ്യം, ലഹരി, മയ്ക്ക് മരുന്നുകൾ എന്നിവയക്കെതിരെയുള്ള ഫൊറോന, ഇടവക തലങ്ങളിൽ ബോധവൽക്കരണ ക്ലാസ്കൾ, സെമിനാറുകൾ, ചിത്രപ്രദർശനം, കൂട്ട ഓട്ടം എന്നിവയാണ് ലക്ഷ്യമിടുന്നത്. ഗാന്ധിജിയുടെ അലങ്കരിച്ച ഛായ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന,തിരി കത്തിക്കൽ, സർവ്വമത പ്രാർത്ഥന, അനുസ്മരണം' പൂവ് വിതറൽ എന്നിവ ഉണ്ടായിരുന്നു. ബോധവൽക്കരണ ഭാഗമായി മദ്യം, മയക്ക് മരുന്നുകൾ എന്നിവയുടെ ദോഷവശങ്ങളെ പ്രതിപാദിക്കുന്ന അധ്യായം സ്കൂൾ പാഠ്യപദതിയുടെ ഭാഗമാക്കണമെന്ന് സമിതി സർക്കാരിനോട് വശ്യപ്പെട്ടു. അതിരുപത ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കോ-ഓഡിനേറ്റർ കെ.എ പൗലോസ് ഗാന്ധിജയന്തി ദിന സന്ദേശം നൽകി. എം.പി ജോസി, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ ആൻസില, കെ വി ജോണി, ശോശാമ്മ തോമസ്, സുഭാഷ് ജോർജ്, പോൾ എടക്കൂടൻ, ചെറിയാൻ മുണ്ടാടൻ, കെ.വി ഷാ, ജോർജ് ഇമ്മാനുവൽ', കുര്യൻ ഔസേഫ്, തോമസ് മറ്റപ്പിള്ളി, ജോണി പിടിയത്ത് എന്നിവർ പ്രസംഗിച്ചു.