മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്ത് വരണം: മാർ ജോസഫ് കല്ലറങ്ങാട്ട്

മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്ത് വരണം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്തു വരണമെന്നു പാലാ രൂപതാധ്യക്ഷനും സിനഡല്‍ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. സീറോമലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫും പാലാ രൂപതാ ജാഗ്രതാ സമിതിയും ചേർന്നു പാലായിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കലാലയങ്ങളിൽ വിശിഷ്യാ പ്രായപൂർത്തിയാകാത്ത കൗമാരക്കാരിൽ പെരുകി വരുന്ന മയക്കുമരുന്ന് ഉപയോഗം ആശങ്കാജനകവും അപകടകരവുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കുട്ടികളുമായി ബന്ധപ്പെടുന്നവർ അവരുടെ നന്മയ്ക്കായി കാംക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നില്ലെങ്കിൽ അതും കുറ്റകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹ്യ തിന്മകൾക്കതിരെ പോരാടാനുള്ള കുലീനത്വം സമൂഹം പ്രകടമാക്കണം. നമ്മുടെ മക്കൾ ലഹരിക്ക് അടിമകളാകുമ്പോൾ നമ്മുടെ സമൂഹം കരിന്തിരി കത്തുകയാണെന്നും ഈ അപകടനിലയെ തരണം ചെയ്യാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രയത്‌നിക്കണമെന്നും ലഹരി വിരുദ്ധ സംസ്‌ക്കാരം വളർത്തണമെന്നും ബിഷപ്പ് ഓർമ്മപ്പെടുത്തി.
ലഹരിവിരുദ്ധ പ്രവർത്തനത്തിന്‍റെ അംബാസിഡറായി കുട്ടികളെ വളർത്തിയെടുക്കണം. താ‌ടി കത്തുന്പോൾ ബീഡി കത്തിക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മക്കൾ സ്ഫോടകവസ്തുക്കൾ പോലെയാണ്. ഉണക്കപ്പുല്ലിൽ തീയിട്ടശേഷം അയ്യോ തീപ്പിടിച്ചേ എന്നു വിലപിച്ചിട്ടും കാര്യമില്ല. വാളെടുത്തല്ല, വാക്കാൽ മാതാപിതാക്കൾ കുട്ടികളെ നേർവഴിക്കു നയിക്കുന്നവരാകണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു. അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ പി.കെ. ജയരാജ് സാഹചര്യത്തിൻെറ ഗൗരവം ബോധ്യപ്പെടുത്തി ക്ലാസുകൾക്കു നേതൃത്വം നല്‍കി. അസ്വസ്ഥതകളുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണവും മാർഗ നിര്‍ദ്ദേശവും ലഭിക്കാത്തതിനാൽ മയക്കുമരുന്നുകൾക്കു‌‌ മറ്റു തിന്മകൾക്കും അടിമപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അധ്യാപകര്‍ പ്രത്യേകം കുട്ടികളുടെ സംരക്ഷകരാകണമെന്നും മാതാപിതാക്കള്‍ സ്വന്തം മക്കളെ സ്വന്തം ശരീരത്തോട് ചേർത്ത് പിടിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  സിനഡൽ കമ്മിൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ജനറൽ സെക്രട്ടറി ഫാ.ജോബി മൂലയിൽ, സിനഡൽ കമ്മിഷൻ ഫോര്‍ എഡ്യൂക്കേഷന്‍ ജനറൽ സെക്രട്ടറി ഫാ. ബെർക്കുമാൻസ് കുന്നുംപുറം, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. ജോസഫ് മലേപ്പറന്പിൽ, അല്‍മായ ഫോറം ഗ്ലോബൽ ജനറൽ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, പ്രോ ലൈഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി സാബു ജോസ്, മാതൃവേദി ഗ്ലോബൽ ജനറൽ സെക്രട്ടറി റോസിലി തട്ടിൽ, ഫാ.