അന്തിച്ചർച്ചകളിലല്ല സഭയുടെ ചരിത്രം രൂപപ്പെടേണ്ടത്: മാർ പാംപ്ലാനി

അന്തിച്ചർച്ചകളിലല്ല സഭയുടെ ചരിത്രം രൂപപ്പെടേണ്ടത്: മാർ പാംപ്ലാനി

തി​​​​രു​​​​വ​​​​ല്ല: 21 നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളി​​​​ലാ​​​​യി പ​​​​രി​​​​ശു​​​​ദ്ധാ​​​​ത്മാ​​​​വി​​​​ലൂ​​​ടെ എത്തി​​​​യ​​​​താ​​​​ണ് സ​​​​ഭ​​​​യു​​​​ടെ മ​​​​ഹി​​​​ത ച​​​​രി​​​​ത്ര​​​​മെ​​​​ന്നും അ​​​​ന്തിച്ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്നവ സ​​​​ഭ​​​​യു​​​​ടേ​​​​ത​​​​ല്ലെ​​​​ന്നും ത​​​​ല​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി. മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ പു​​​​ന​​​​രൈ​​​​ക്യ വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

തി​​​​രു​​​​സ​​​​ഭ​​​​യു​​​​ടെ ഇ​​​​രു​​​​ണ്ട ച​​​​രി​​​​ത്രം ര​​​​ചി​​​​ക്കാ​​​​ൻ മു​​​​ന്പും ശ്ര​​​​മ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. വൈ​​​​ദി​​​​ക​​​​രി​​​​ലെ​​​​യും സ​​​​ന്യ​​​​സ്ത​​​​രി​​​​ലെ​​​​യും ചെ​​​​റി​​​​യൊ​​​​രു ശ​​​​ത​​​​മാ​​​​ന​​​​ത്തെ മു​​​​ന്പി​​​​ൽ നി​​​​ർ​​​​ത്തി ഇ​​​​ത് ഇ​​​​ന്നും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്. ഇ​​​​വ​​​​രി​​​​ൽ ചി​​​​ല​​​​ർ അ​​​​ന്തി​​​​ച്ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ വ​​​​ന്നി​​​​രു​​​​ന്ന് സ​​​​ഭ​​​​യെ​​​​യും സ​​​​ന്യാ​​​​സ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കു​​​​ന്നു.

ഇ​​​​രു​​​​ണ്ട ശ​​​​ക്തി​​​​ക​​​​ളു​​​​ടെ പ്രേ​​​​ര​​​​ണ​​​​യി​​​​ലാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്ക് ഇ​​​​ത് ചെ​​​​യ്യാ​​​​നാ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ച​​​​രി​​​​ത്ര​​​​ത്തെ വേ​​​​ർ​​​​തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യും ആ​​​​ർ​​​​ജ​​​​വ​​​​ത്വ​​​വും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കു​​​​ണ്ടാ​​​​ണം. സ​​​ഭ​​​​യു​​​​ടെ​​​​യും പൗ​​​​രോ​​​​ഹി​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​യും മാ​​​​ർ​​​​ക്ക​​​​റ്റ് ഇ​​​​ടി​​​​ഞ്ഞു​​​​പോ​​​​യെ​​​​ന്ന് ആ​​​​രും ക​​​​രു​​​​തേ​​​​ണ്ട​​​​തി​​​​ല്ല. പു​​​​റ​​​​ത്തെ പ്ര​​​​ചാ​​​​ര​​​​ണം ക​​​​ണ്ടു​​​​കൊ​​​​ണ്ട് നി​​​​സം​​​​ഗ​​​​ത​​​​യി​​​​ലേ​​​​ക്കും നി​​​​ഷ്ക്രി​​​​യ​​​​ത്വ​​​​ത്തി​​​​ലേ​​​​ക്കും വൈ​​​​ദി​​​​ക​​​​ർ മാ​​​​റ​​​​രു​​​​ത്. സ്നേ​​​​ഹം എ​​​​ല്ലാ​​​​റ്റി​​​​നെ​​​​യും സു​​​​ന്ദ​​​​ര​​​​മാ​​​​ക്കു​​​​ക​​​​യും സ്വീ​​​​കാ​​​​ര്യ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നും മാ​​​ർ പാം​​​പ്ലാ​​​നി പ​​​​റ​​​​ഞ്ഞു.