മോണ്‍. ജോസഫ് കൊല്ലംപമ്പിലിന്‍റെയും മോണ്‍. തോമസ് പാടിയത്തിന്‍റെയും മെത്രാഭിഷേകം ഒക്ടോബർ ഒമ്പതിന്

മോണ്‍. ജോസഫ് കൊല്ലംപമ്പിലിന്‍റെയും  മോണ്‍. തോമസ് പാടിയത്തിന്‍റെയും മെത്രാഭിഷേകം ഒക്ടോബർ ഒമ്പതിന്

ച​​​ങ്ങ​​​നാ​​​ശേ​​​രി: ഷം​​​ഷാ​​​ബാ​​​ദ് രൂ​​പ​​ത​​യു​​ടെ നി​​​യു​​​ക്ത സ​​​ഹാ​​​യ മെ​​​ത്ര​​​ന്മാ​​​രാ​​​യ മോ​​​ണ്‍.​ ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​മ്പി​​​ലി​​​ന്‍റെ​​​യും മോ​​​ണ്‍.​ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്തി​​​ന്‍റെ​​​യും മെ​​​ത്രാ​​​ഭി​​​ഷേ​​​കം ഒ​​​ക്ടോ​​​ബ​​​ർ ഒ​​​മ്പ​​​തി​​​ന് ഷം​​​ഷാ​​​ബാ​​​ദി​​​ല്‍ ന​​​ട​​​ക്കും.

ബാ​​​ഡം​​​ഗ്‌​​​പേ​​​ട്ട് ബാ​​​ലാ​​​ജി​​​ന​​​ഗ​​​റി​​​ലു​​​ള്ള സി​​​കെ​​​ആ​​​ര്‍ ആ​​​ന്‍ഡ് കെ​​ടി​​ആ​​​ര്‍ ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​ന്‍റ​​​റി​​​​​​ല്‍ രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നാ​​​ണ് മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ള്‍. സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, ഷം​​​ഷാ​​​ബാ​​​ദ് ബി​​​ഷ​​​പ്പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍, മാ​​​ര്‍ പ്രി​​​ന്‍സ് ആ​​​ന്‍റ​​​ണി പാ​​​ണേ​​​ങ്ങാ​​​ട്ടി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍മി​​​ക​​​രാ​​​യി​​​രി​​​ക്കും. 12.30ന് ​​​അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ടെ ച​​​ട​​​ങ്ങു​​​ക​​​ള്‍ സ​​​മാ​​​പി​​​ക്കും.

മോ​​​ണ്‍. ​തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ വി​​​കാ​​​രി ജ​​​ന​​​റാ​​​ളും മോ​​​ണ്‍. ​ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​മ്പി​​​ല്‍ പാ​​​ലാ രൂ​​​പ​​​താ വി​​​കാ​​​രി ​​​ജ​​​ന​​​റാ​​​ളു​​​മാ​​​ണ്.